SignIn
Kerala Kaumudi Online
Wednesday, 30 September 2020 12.58 PM IST

'പിണറായി വിജയാ...തോന്ന്യവാസം കാണിച്ചാൽ നിങ്ങൾ നോക്കി നിൽക്കുമോ?': ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ അടിയന്തരമായി പദവിയിൽ നിന്നും നീക്കണമെന്ന് അഭിഭാഷകൻ

palathayi-case

കൊച്ചി: പാലത്തായിയിൽ ബാലികയെ ബി.ജെ.പി നേതാവ് കൂടിയായ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ രക്ഷിക്കാനുള്ള കരുക്കൾ നീക്കിയത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്താണെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ.

പ്രതി കുനിയിൽ പത്മരാജനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമായി ഇടപെട്ട ക്രൈം ബ്രാഞ്ച് ഐ.ജിയെ ആ സ്ഥാനത്തുനിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും അഭിഭാഷകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. കേസിൽ സത്യസന്ധമായി അന്വേഷണം നടക്കുന്നതിനു ഇത് അത്യാവശ്യമാണെന്നും ഹരീഷ് വാസുദേവൻ പറയുന്നു.

കുറിപ്പിൽ, മുഖ്യമന്ത്രി പിണറായി വിജയനെയും അഭിഭാഷകൻ വിമർശിക്കുന്നുണ്ട്. വേണ്ടപ്പെട്ട ഒരാളുടെ കേസാണ് ഈ രീതിയിൽ അട്ടിമറിക്കപ്പെടുന്നതെങ്കിൽ മുഖ്യമന്ത്രി അത് നോക്കി നിൽക്കുമോ എന്നാണ് ഹരീഷ് വാസുദേവൻ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.

'IG ശ്രീജിത്തിനെ നീക്കം ചെയ്യണം. പാലത്തായി കേസിലെ സത്യം അന്വേഷിക്കാൻ ഇനിയും വസ്തുതകൾ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോൾ, പോലീസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു എന്നാണ്. അതിലേക്ക് പിന്നീട് വരാം, തെളിവുകളുമായി. എന്നാൽ, അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ കോർത്ത് ഇണക്കി, കേസ് അട്ടിമറിക്കാൻ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയൻസും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയത്, കേസിനു മേൽനോട്ടം നടത്തിയ IG ശ്രീജിത്ത് ആണ്.

അന്വേഷണ ഡയറിയിൽ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്സസ് ഇല്ലാത്ത വിവരങ്ങളാണ് പോലീസ് തന്നെ ഫോണിൽ പറഞ്ഞു കൊടുക്കുന്നത് !! IG ശ്രീജിത്ത് നടത്തിയത് നഗ്നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടർന്നു മേൽനോട്ടം വഹിക്കുക? എങ്കിൽ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതേ വിട്ടാൽ പോരെ?? ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??

ഈ കേസ് അട്ടിമറിക്കാൻ ഇപ്പോൾ ഇടപെട്ടത് ക്രൈം ബ്രാഞ്ച് IG ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കണം. ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏൽപ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാൻ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല. പിണറായി വിജയാ, അവനവനു വേണ്ടപ്പെട്ട ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ IG കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാൽ നിങ്ങൾ നോക്കി നിൽക്കുമോ? ഇല്ലെങ്കിൽ പിന്നെ ഇതിലെന്താണ് അമാന്തം?

ഇത് ആ കേസിന്റെ മാത്രം പ്രശ്നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ?? ഈ കേസിൽ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ IG ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള തുടർഅന്വേഷണം പ്രഹസനമാകും. ഈ ആവശ്യം ഞാൻ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവർ മുഖ്യമന്ത്രിക്ക് email ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കിൽ ബാക്കി കോടതിയിൽ കാണാം. പോസ്റ്റിനു കീഴിൽ പിന്തുണ പ്രഖ്യാപിക്കുന്നവർ ഒരു വരി ആവശ്യമെങ്കിലും പരാതി കൊടുക്കാതെ അതിൽ ആത്മാർത്ഥത ഉണ്ടെന്നു ഞാൻ കരുതില്ല.'

async defer crossorigin="anonymous" src="https://connect.facebook.net/en_GB/sdk.js#xfbml=1&version=v7.0" nonce="LhDCF7GA">

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HAREESH VASUDEVAN, KERALA, KUNIYIL PADMARAJAN, POCSO, KANNUR, PALATHAYI CASE, GIRL MOLESTED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.