SignIn
Kerala Kaumudi Online
Thursday, 28 January 2021 3.28 PM IST

വലിയ ലോകവും ചെറിയ കുട്ടിയും

girl

ഇ​ട​യ്ക്കി​ടെ​യു​ള്ള​ ​ലോ​ക്ക​്ഡൗ​ൺ​ ​കൊ​ണ്ടും​ ​കൊവി​ഡ് ​കാ​ര​ണ​മു​ള്ള​ ​പൊ​തു​വാ​യ​ ​മാ​ന്ദ്യം​ ​കൊ​ണ്ടും​ ​ന​മ്മ​ൾ​ ​പ​രി​ച​യി​ച്ച​ ​ജീ​വി​തം​ ​ഇ​ന്ന് ​അ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്.​ ​അ​തൊ​രു​ ​ന​ല്ല​ ​കാ​ല​ത്തി​ന്റെ​ ​ഓ​ർ​മ​യാ​യി​ ​വി​ദൂ​ര​ത്തി​ലേ​ക്കു​ ​പോ​കു​ന്നു.​ ​രോ​ഗ​വ്യാ​പ​നം​ ​നി​യ​ന്ത്ര​ണാ​ധീ​ന​മാ​കു​മെ​ന്നും​ ​അ​ധി​കം​ ​വൈ​കാ​തെ​ ​വാ​ക്‌​സി​ൻ​ ​ല​ഭ്യ​മാ​വു​മെ​ന്നും​ ​ജീ​വി​തം​ ​സാ​വ​ധാ​നം​ ​സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു​ ​മ​ട​ങ്ങു​മെ​ന്നു​മൊ​ക്കെ​യു​ള്ള​ ​പ്ര​ത്യാ​ശ​യി​ലാ​ണ് ​ന​മ്മ​ളി​ൽ​ ​പ​ല​രും​ ​ജീ​വി​ക്കു​ന്ന​ത്.​ ​ജീ​വി​ത​ത്തി​ലെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ഒ​രി​ക്ക​ലും​ ​ശാ​ശ്വ​ത​മ​ല്ല.​ ​അ​വ​ ​ക​ട​ന്നു​ ​പോ​വു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​ടാ​ഗോ​ർ​ ​ഒ​രു​ ​ക​വി​ത​യി​ൽ​ ​പ​റ​യു​ന്നു​ണ്ട്,​ ​'​രാ​ത്രി​ ​അ​തി​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​പ്ര​ഭാ​ത​ത്തെ​ ​ഒ​ളി​പ്പി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്നു​'​ ​എ​ന്ന്.​ ​ആ​ ​വി​ശ്വാ​സ​മാ​ണ് ​ജീ​വി​ത​ത്തി​ലെ​ ​തി​രി​ച്ച​ടി​ക​ളെ​യും​ ​സ​ങ്ക​ട​ങ്ങ​ളെ​യും​ ​നേ​രി​ടാ​ൻ​ ​ധൈ​ര്യം​ ​ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ​ ​ഇ​തി​നു​ ​സാ​ധി​ക്കാ​തെ​ ​പോ​കു​ന്ന​വ​രു​ണ്ട്.​ ​അ​വ​ർ​ക്ക് ​ഇ​രു​ട്ടി​ന​പ്പു​റ​മു​ള്ള​ ​വെ​ളി​ച്ച​ത്തി​നെ​ക്കു​റി​ച്ചു​ ​വി​ശ്വാ​സ​മി​ല്ല.​ ​ഇ​പ്പോ​ഴ​ത്തെ​ ​ഇ​രു​ട്ടി​ൽ​ ​എ​ന്ത് ​ചെ​യ്യു​മെ​ന്ന​ ​ആ​ധി​യും​ ​പ്ര​തീ​ക്ഷ​യി​ല്ലാ​യ്മ​യും​ ​നി​രാ​ശ​യും​ ​നി​സ്സ​ഹാ​യ​ത​യു​മെ​ല്ലാം​ ​കൂ​ടി​ക്ക​ല​ർ​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യി​ൽ​ ​ചി​ല​ർ​ ​മ​ദ്യ​ത്തി​ന് ​അ​ടി​മ​യാ​കു​ന്നു,​ ​മ​റ്റു​ ​ചി​ല​രു​ടെ​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്നു,​ ​ചി​ല​ർ​ ​വി​ഷാ​ദ​രോ​ഗി​ക​ളാ​വാ​കു​ന്നു,​ ​ഒ​രു​ ​ന്യൂ​ന​പ​ക്ഷം​ ​സ്വ​യം​ഹ​ത്യ​യു​ടെ​ ​മാ​ർ​ഗം​ ​തി​​ര​ഞ്ഞെ​ടു​ക്കു​ന്നു.​ ​ആ​തു​ര​ത​യു​ടെ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ള്ള​ ​ആ​ത്മ​ഹ​ത്യ​ക​ൾ​ ​പെ​രു​കു​ന്ന​താ​ണ് ​ഇ​പ്പോ​ൾ​ ​സ​മൂ​ഹ​ത്തെ​ ​അ​ല​ട്ടു​ന്ന​ ​പ്ര​ശ്‌​നം.​ ​ഈ​ ​വ​ർ​ഷം​ ​മാ​ർ​ച്ച് മു​ത​ൽ​ ​ജൂ​ലായ് ​വ​രെ​ 35​ ​രോ​ഗി​ക​ൾ​ ​കൊ​വി​ഡ് ​കൊ​ണ്ട് ​മ​രി​ച്ച​പ്പോ​ൾ​ 70​ ​കു​ട്ടി​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​കൊ​വി​ഡ് ​ബാ​ധി​ച്ചു​ ​മ​രി​ച്ച​വ​രു​ടെ​ ​ഇ​ര​ട്ടി!
ഈ​ ​പ്ര​തി​ഭാ​സ​ത്തി​ന്റെ​ ​ഗു​രു​ത​രാ​വ​സ്ഥ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​ശ​ദ​പ​ഠ​ന​ത്തി​നു​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​വി​ദ​ഗ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ചൈ​ൽ​ഡ് ​സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ​യും​ ​മ​റ്റ് ​വി​ദ​ഗ്ദ്ധ​രു​ടെ​യും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ആ​ശ​യ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സ​മി​തി​ ​ഉ​ചി​ത​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​സ​മ​ർ​പ്പി​ക്ക​ട്ടെ.


കു​ട്ടി​ക​ൾ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​ ​അ​ത്യ​ന്തം​ ​സ​ങ്ക​ട​ക​ര​മാ​യ​ ​അ​വ​സ്ഥ​ ​ഉ​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ ​ത​ന്നെ​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണം,​ ​മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള​ ​ലോ​ക​ ​ബോ​ധ​മോ​ ​അ​നു​ഭ​വ​ങ്ങ​ളോ​ ​കു​ട്ടി​ക​ൾ​ക്കി​ല്ല.​ ​ഒ​രു​ ​കു​ട്ടി​ ​ത​ന്റെ​ ​ജീ​വി​ത​ത്തെ​യും​ ​സ​മൂ​ഹ​ത്തെ​യും​ ​കാ​ണു​ന്ന​ത് ​വീ​ടെ​ന്ന​ ​ചി​ല്ലു​ജാ​ല​ക​ത്തി​ലൂ​ടെ​യാ​ണ്.​ ​ആ​ ​ചി​ല്ലി​ന് ​ആ​ഹ്ലാ​ദ​ത്തി​ന്റെ​ ​നി​റ​മാ​ണെ​ങ്കി​ൽ​ ​കു​ട്ടി​യു​ടെ​ ​ജീ​വി​ത​ത്തി​ലും​ ​ജീ​വി​ത​ ​വീ​ക്ഷ​ണ​ത്തി​ലും​ ​ആ​ഹ്ലാ​ദ​മു​ണ്ടാ​യി​രി​ക്കും.​ ​ആ​ ​ചി​ല്ലി​ൽ​ ​വ​ഴ​ക്കി​ന്റെ​യും​ ​വ​യ​ല​ൻ​സി​ന്റെ​യും​ ​അ​സ​ന്തു​ഷ്ടി​യു​ടെ​യും​ ​പ​ര​സ്പ​ര​ ​വി​ദ്വേ​ഷ​ത്തി​ന്റെ​യും​ ​വെ​റു​പ്പി​ന്റെ​യും​ ​കു​റ്റ​പ്പെ​ടു​ത്ത​ലി​ന്റെ​യും​ ​അ​ഴു​ക്കു​ ​പ​റ്റി​പ്പി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​കു​ട്ടി​യു​ടെ​ ​ലോ​കം​ ​ഇ​രു​ണ്ടി​രി​ക്കും.​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​മാ​ന​സി​ക​നി​ല​ ​നി​ർ​ണ​യി​ക്കു​ന്ന​തി​ൽ​ ​ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ന് ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ധാ​ന്യം.​ ​വീ​ട്ടി​നു​ ​പു​റ​ത്തു​ള്ള​ ​പ്ര​ശ്‌​ന​മാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​അ​ത് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​പ്ര​തി​ക​ര​ണ​മാ​ണ് ​നി​ർ​ണാ​യ​കം.


പ​രീ​ക്ഷ​യി​ൽ​ ​മാ​ർ​ക്ക് ​കു​റ​ഞ്ഞു​ ​പോ​യ​തോ,​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വാ​ങ്ങി​ക്കൊ​ടു​ക്കാ​ത്ത​തോ​ ​വൈ​കാ​രി​ക​മാ​യ​ ​ഒ​രു​ ​പ്ര​ശ്‌​ന​ത്തി​ൽ​ ​ഇ​ട​പെ​ട്ട​തോ​ ​അ​ല്ല​ ​കു​ട്ടി​ക​ളെ​ ​മാ​ന​സി​ക​മാ​യ​ ​ശൂ​ന്യ​ത​യി​ലേ​ക്കും​ ​നി​സഹാ​യ​ത​യി​ലേ​ക്കും​ ​ന​യി​ക്കു​ന്ന​ത്.​ ​അ​ത് ​വീ​ട്ടി​നു​ള്ളി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​രീ​തി​യാ​ണ് ​മു​ഖ്യ​ഘ​ട​കം.​ ​പ്ര​തീ​ക്ഷി​ച്ച​ ​മാ​ർ​ക്ക് ​കി​ട്ടാ​തെ​ ​പോ​യ​ ​എ​ല്ലാ​ ​കു​ട്ടി​ക​ളും​ ​ഈ​ ​ക​ടും​കൈ​യ്‌ക്ക് ​തു​നി​യു​ന്നി​ല്ല​ല്ലോ.​ ​വൈ​കാ​രി​ക​ ​ഘ​ട​ന​യി​ലു​ള്ള​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്.​ ​എ​ന്ത് ​വ​ന്നാ​ലും​ ​കു​ലു​ങ്ങാ​ത്ത​ ​കു​ട്ടി​ക​ളും​ ​ഒ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ത​ള​ർ​ന്നു​ ​പോ​കു​ന്ന​വ​രു​മു​ണ്ട്.​ ​ത​ന്റെ​ ​ശ​ക്തി​യും​ ​ദൗ​ർ​ബ​ല്യ​വും​ ​തി​രി​ച്ച​റി​ഞ്ഞു​ ​പി​ൻ​ബ​ലം​ ​കൊ​ടു​ക്കു​ന്ന​ ​കു​ടും​ബാ​ന്ത​രീ​ക്ഷ​മാ​ണ് ​ഓ​രോ​ ​കു​ട്ടി​യും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​കു​ട്ടി​യെ​ ​വി​ശ്വ​സി​ക്കു​ന്ന​ ​വീ​ട്;​ ​വീ​ടി​നെ​ ​വി​ശ്വ​സി​ക്കു​ന്ന​ ​കു​ട്ടി.​ ​അ​താ​ണ് ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​ബ​ന്ധം.​ ​പ​ക്ഷെ​ ​ത​നി​ക്കു​ ​വീ​ട്ടി​ലു​ള്ള​വ​രോ​ട് ​ഒ​ന്നും​ ​പ​ങ്കു​വ​യ്ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ ​എ​ന്ത് ​ചെ​യ്യും​?​ ​ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​താ​ൻ​ ​ഒ​റ്റ​പ്പെ​ടു​ക​യാ​ണെ​ന്നും​ ​ത​ന്നെ​ ​ആ​രും​ ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും​ ​മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്നും​ ​ഈ​ ​കാ​രാ​ഗൃ​ഹ​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​ര​ക്ഷ​യു​മി​ല്ല​ല്ലോ​ ​എ​ന്നു​മു​ള്ള​ ​മാ​ന​സി​കാ​വ​സ്ഥ​ ​ത​ങ്ങ​ളു​ടെ​ ​കു​ഞ്ഞി​ന് ​ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നു​ ​ഉ​റ​പ്പു​ ​വ​രു​ത്താ​ൻ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​ബാ​ധ്യ​ത​യു​ണ്ട്.


ഇ​വി​ടെ​യാ​ണ് ​പ്ര​ശ്‌​നം.​ ​കു​ട്ടി​യു​ടെ​ ​പ്ര​ശ്‌​ന​ത്തെ​ക്കാ​ൾ​ ​മു​തി​ർ​ന്ന​വ​ർ​ക്ക് ​അ​വ​രു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ​വ​ലു​ത്.​ ​അ​ച്ഛ​ന്റെ​ ​ജോ​ലി​ ​ത​ന്നെ​ ​ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​മ്പോ​ൾ​ ​കു​ട്ടി​യു​ടെ​ ​ഓ​രോ​ ​നി​ർ​ബ​ന്ധ​ങ്ങ​ൾ​ക്കു​ ​ചെ​വി​കൊ​ടു​ക്കാ​ൻ​ ​എ​ങ്ങ​നെ​ ​ക​ഴി​യും​?​ ​മ​ദ്യ​പാ​നി​യാ​യ​ ​പി​താ​വി​ന് ​ഇ​തൊ​ന്നും​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​സ​മ​യ​മി​ല്ല.​ ​വീ​ട്ടു​കാ​ര്യം​ ​ക​ഷ്ടി​ച്ച് ​ത​ള്ളി​ ​നീ​ക്കു​ന്ന​ ​അ​മ്മ​യ്ക്കു​മി​ല്ല​ ​സ​മ​യം.​ ​വ​ഴ​ക്കി​ടു​ന്ന​ ​ദ​മ്പ​തി​മാ​ർ​ക്ക് ​അ​വ​രു​ടെ​ ​ദുഃ​ഖ​ങ്ങ​ളും​ ​കു​റ്റ​പ്പെ​ട​ത്ത​ലു​ക​ളു​മാ​ണ് ​പ​ര​മ​പ്ര​ധാ​നം.​ ​വ​രു​മാ​നം​ ​കു​റ​ഞ്ഞ​ ​വീ​ടു​ക​ളി​ലേ​യും​ ​പ​ണം​ ​ധാ​രാ​ള​മാ​യി​പ്പോ​യ​ ​വീ​ടു​ക​ളി​ലേ​യും​ ​കു​ട്ടി​ക​ളു​ടെ​ ​അ​വ​സ്ഥ​ ​ഏ​താ​ണ്ട് ​സ​മാ​ന​മാ​ണ്.​ ​ര​ണ്ടി​ട​ത്തും​ ​അ​വ​ഗ​ണ​ന​ ​മാ​ത്രം.​ ​കു​ട്ടി​ക്ക് ​വേ​ണ്ടി​ ​നീ​ക്കി​ ​വ​യ്ക്കാ​ൻ​ ​സ​മ​യ​മി​ല്ല.​ ​കു​ട്ടി​യു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കാ​ൻ​ ​ഒ​രു​ക്ക​മ​ല്ല.​ ​ചി​ല​ ​മൂ​ഢ​വി​ശ്വാ​സ​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​രം​ ​വി​ക​ല​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​ഉ​ട​ലെ​ടു​ക്കു​ന്ന​ത്.​ ​'​ഈ​ ​പി​ള്ളേ​ർ​ക്ക് ​എ​ന്ത് ​പ്ര​ശ്‌​നം​;​ ​ന​മു​ക്ക് ​(​മു​തി​ർ​ന്ന​വ​ർ​ക്ക്)​ ​വ​ലി​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​നേ​രി​ടാ​നു​ള്ള​പ്പോ​ൾ​!'


കു​ട്ടി​ക്ക് ​ത​ന​താ​യ​ ​വ്യ​ക്തി​ത്വ​മു​ണ്ടെ​ന്ന് ​അം​ഗീ​ക​രി​ച്ചു​ ​കൊ​ടു​ക്കാ​നു​ള്ള ക​ഴി​വു​കേ​ടാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​പ​ക​ട​ഹേ​തു. ​കു​ട്ടി​യു​ടെ​ ​ലോ​കം​ ​ചെ​റു​താ​ണ്.​ ​ആ​ ​ചെ​റിയ ലോ​ക​ത്തി​ലെ​ ​പ്ര​ശ്‌​ന​​ങ്ങ​ൾ​ ​വ​ലി​യ​ ​ലോ​കം​ ​ക​ണ്ട​ ​ന​മു​ക്ക് ​നി​സാ​ര​മാ​യി​രി​ക്കാം. പ​ക്ഷേ ​ഈ​ ​വീ​മ്പു​ ​പ​റ​ഞ്ഞു​ ​കു​ട്ടി​യു​ടെ​ ​സ​ങ്ക​ട​ങ്ങ​ളെ​യും​ ​ആ​ശ​ങ്ക​ക​ളെ​യും നി​സാ​ര​വ​ത്ക​രി​ക്കാ​തി​രി​ക്കാം.​ ​ന​മ്മു​ടെ​ ​മ​ക്ക​ൾ​ക്കു​ ​അ​വ​രു​ടേ​തായ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കാ​ൻ​ ​അ​വ​കാ​ശ​മു​ണ്ടെ​ന്നും,​ ​അ​വ​ ​കേ​ൾ​ക്കു​ന്ന​തി​നു​ള്ള​ ​ക്ഷമ മാ​താ​പി​താ​ക്ക​ളി​ൽ​ ​നി​ന്ന് ​കു​ഞ്ഞു​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും​ ​ആ​ത്മ​ഹ​ത്യ ചെ​യ്ത​ ​കു​ട്ടി​ക​ൾ​ ​അ​ശ​രീ​രി​ക​ളാ​യി​ ​അ​ന​ന്ത​ത​യി​ൽ​ ​നി​ന്ന് ​ന​മ്മ​ളോ​ട് ​വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.