കോട്ടയം: കൊവിഡ് വ്യാപിക്കുന്നതിനാൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നു മുതൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തിക്കൂ എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. സ്ഥാപനങ്ങളിൽ എത്തുന്നവർ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണമെന്നും ഏകോപന സമിതി നിർദേശിച്ചു. ജില്ലാ പ്രസിഡൻ്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡൻ്റുമാരായ വി.എ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി അബ്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.