SignIn
Kerala Kaumudi Online
Monday, 01 March 2021 4.03 AM IST

കോട്ടയത്ത് 51 കൊവിഡ് രോഗികൾ: 41 പേർക്കും സമ്പർക്കം വഴി

covid

കോട്ടയം: സമ്പര്‍ക്കം മുഖേനയുള്ള 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.

പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍നിന്നുള്ളവരാണ്. ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍വീതം രോഗബാധിതരായി.

ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

♦️ചങ്ങനാശേരി, പായിപ്പാട് മേഖല

1.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ ഭാര്യ (35)

2.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകന്‍ (10)

3.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ മകള്‍ (9)

4.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനിയുടെ ബന്ധുവായ സ്ത്രീ (90)

5. രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മൂത്ത മകന്‍(16)

6. ചങ്ങനാശേരി സ്വദേശിയുടെ ഇളയ മകന്‍ (14)

7.പായിപ്പാട് സ്വദേശിയായ മത്സ്യ വ്യാപാരി (33)

8. കമ്പനി ജീവനക്കാരനായ കോട്ടയം ഈരയില്‍കടവ് സ്വദേശി (32)

9.മത്സ്യ വ്യാപാരിയായ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി (30)

10.ലോഡിംഗ് തൊഴിലാളിയായ പായിപ്പാട് സ്വദേശി (38)

11.ലോറി തൊഴിലാളിയായ ഇത്തിത്താനം സ്വദേശി (57)

12 പായിപ്പാട് പി.സി. കവല സ്വദേശിയായ മത്സ്യവ്യാപാരിയുടെ അമ്മ (66)

13.മത്സ്യവ്യാപാരിയുടെ പലചരക്കു കട നടത്തുന്ന ഭാര്യ (36).

14.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകന്‍ (10)

15.രോഗം സ്ഥിരീകരിച്ച യുവതിയുടെ മകള്‍ (1)

16.ചങ്ങനാശേരിയിലെ കടയുടമയായ പുഴവാത് സ്വദേശി (23)

17. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന വാഴപ്പള്ളി സ്വദേശിനി (42)

18. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശി (64)

19. പി.സി കവല സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലെ മത്സ്യ വ്യാപാരി (65)

20.പായിപ്പാട് ഇറച്ചിക്കട നടത്തുന്ന പായിപ്പാട് സ്വദേശി (31)

21.പായിപ്പാട് വെള്ളാപ്പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി (46)

22.പായിപ്പാട്ട് മത്സ്യവ്യാപാര സ്ഥാപനത്തിലെ പി.സി. കവല സ്വദേശി (50)

23.ചങ്ങനാശേരി പൊട്ടകുളം സ്വദേശിനി (22)

ചിങ്ങവനംസ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ പെട്ടവര്‍

24.കോട്ടയം കോട്ടകം സ്വദേശിനിയായ വീട്ടമ്മ (68).

25.ഡ്രൈവറായ ചിങ്ങവനം സ്വദേശി (47).

26.ലോഡിംഗ് തൊഴിലാളിയായ ചിങ്ങവനം സ്വദേശി (55).

27.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ (65)

♦️വൈക്കം മാര്‍ക്കറ്റിലെ സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍

28. മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ വൈക്കം സ്വദേശി (47)

29.മത്സ്യ മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ പോളശ്ശേരി സ്വദേശി (32)

♦️സമ്പര്‍ക്കം മുഖേന ബാധിച്ച മറ്റുള്ളവര്‍

30.എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലെ തോട്ടകം സ്വദേശിനി (71)

31.തലയാഴം തോട്ടകം സ്വദേശിയുടെ ബന്ധുവായ ആണ്‍കുട്ടി (13)

32.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ വൈക്കം സ്വദേശി (29).

33. പാമ്പാടി താലൂക്ക് ആശുപത്രിയിലെ നഴ്സിന്‍റെ സമ്പര്‍ക്ക പട്ടികയിലെ കേറ്ററിംഗ് കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി (35)

34.ലോറി ഡ്രൈവറായ ആനക്കല്ല് സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35.പാറത്തോട്ടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിനി (15)

36.ആലുവയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കങ്ങഴ കാനം സ്വദേശിനി (15).

37.രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തോട്ടയ്ക്കാട് സ്വദേശി (79)

38.നേരത്തെ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയിലെ മാടപ്പള്ളി സ്വദേശി (84)

39. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലെ തലയാഴം സ്വദേശിനി (35)

40. തിരുവല്ല സ്വദേശി (33)

41. വൈക്കം സ്വദേശി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

42.മുംബയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി നീലംപേരൂര്‍ സ്വദേശി (30)

43.ചെന്നൈയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (24)

44.ഹൈദരാബാദില്‍നിന്നെത്തി ചീരഞ്ചിറയില്‍ ഹോം ക്വാറന്‍റയിനിലായിരുന്ന ആലപ്പുഴ സ്വദേശിനി (22)

45.ബാംഗ്ലൂരില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശിനി (24)

46.ബാംഗ്ലൂരില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തെങ്ങണ സ്വദേശി (32)

വിദേശത്തുനിന്ന് വന്നവര്‍

47.ഷാര്‍ജയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി മലകുന്നം സ്വദേശി (48)

48.സൗദിയിൽ നിന്നെത്തി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെരുമ്പനച്ചി സ്വദേശി (64)

49. പെരുമ്പനച്ചി സ്വദേശിയുടെ ഭാര്യ (61). ഭര്‍ത്താവിനൊപ്പം സൗദിയില്‍നിന്ന് എത്തി

50.ഷാര്‍ജയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശിനി (52)

51.സൗദിയില്‍നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പടുപ്പുരയ്ക്കല്‍ സ്വദേശിനി (30)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.