SignIn
Kerala Kaumudi Online
Thursday, 28 January 2021 2.27 PM IST

പ്ളസ് വൺ പ്രവേശന നടപടികൾ ഉടൻ, ഏകജാലകത്തിലൂടെ തന്നെ

plus-1

തൃശൂർ: പ്ലസ് വൺ പ്രവേശനത്തിന് ഓരോ വിദ്യാർത്ഥിക്കും വീട്ടിൽ ഇരുന്ന് അപേക്ഷിക്കാവുന്ന വിധത്തിലുളള ക്രമീകരണങ്ങൾ തയ്യാറായി. നോട്ടിഫിക്കേഷൻ ഇറങ്ങിയാലുടൻ സ്വയം അപേക്ഷിക്കാവുന്ന വിധത്തിൽ മൊബെൽ ആപ്പ് പുറത്തിറക്കും.

മുൻവർഷങ്ങളിലെപ്പോലെ ഏകജാലക പ്രവേശനത്തിലൂടെയാകും പ്രവേശനം. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയൽ അലോട്ട്‌മെന്റ് കൂടാതെ സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉണ്ടാകും. സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് കഴിഞ്ഞ വർഷം രജിസ്‌ട്രേഷനുണ്ടായിരുന്നു. മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സ്‌പോർട്‌സ് കൗൺസിലിൽ ആദ്യ രജിസ്‌ട്രേഷൻ നടത്തണം. കൗൺസിൽ നൽകുന്ന സ്‌കോർ കാർഡ് അടക്കം ഏകജാലക രജിസ്‌ട്രേഷൻ നടത്തണം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ പോലെ അപേക്ഷിക്കാം. 2018 ന് മുമ്പ് പാസായ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ബോർഡ് പരീക്ഷ എഴുതി എന്ന് സത്യവാങ് മൂലം നൽകണം. 2018 ന് ശേഷമുള്ളവർക്ക് സാധാരണ പോലെ അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്ലസ് വൺ പരീക്ഷ പൂർത്തിയാക്കി വരുന്ന സി. ബി.എസ് .ഇ/ഐ.സി.എസ് .ഇ വിദ്യാർത്ഥികളുടെ കോമ്പിനേഷൻ വ്യത്യാസമുള്ളതു കൊണ്ട് കേരള സിലബസിൽ രണ്ടാം വർഷം ചേരാനാകില്ല. അവർക്ക് ആ സംസ്ഥാനത്തെ രജിസ്‌ട്രേഷൻ കാൻസൽ ചെയ്തു ഇവിടെ പ്രവേശനം നേടാം. 2010 മുതൽ നീന്തൽ അറിയുന്നവർക്ക് ബോണസ് പോയന്റ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) രൂപീകരിച്ച സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ഒപ്പിട്ട് സീൽ വച്ച സർട്ടിഫിക്കറ്റ് കോപ്പി അപേക്ഷയോടൊപ്പം വയ്ക്കണം. സംവരണത്തിന് എസ്.എസ്.എൽ സി കാർഡിലെ ജാതി, സമുദായം എന്നിവ മതിയാകും. സി.ബി.എസ് ഇ/ഐ.സി.എസ് .ഇ അപേക്ഷാർത്ഥികൾക്ക് ആനുകൂല്യം കിട്ടുന്നതിന് സർട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കണം.

.............

24 മുതൽ ''പ്‌ളസ് വൺ പ്രവേശനം സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രവേശന നടപടികൾ ഈ മാസം 24 മുതൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വി.എം കരീം
ജില്ലാ ഹയർ സെക്കൻഡറി അക്കാഡമിക് കോ ഓഡിനേറ്റർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, PLUS ONE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.