വാഷിംഗ്ടൺ: അലാസ്ക ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പു നൽകി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ വിസ്തൃതിയിലാണ് സുനാമി മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ ചിഗ്നിക് നഗരത്തിൽ നിന്ന് 75 മൈൽ തെക്ക് പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അലാസ്കയുടെ തെക്കൻ തീരമേഖലയിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
അതേസമയം, പസഫിക് തീരത്തും ഹവായി പോലുള്ള സ്ഥലങ്ങളിലും സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി വാണിംഗ് സെന്റർ അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.9, 5.7 രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.