13 പേർക്ക് സമ്പർക്കം വഴി
കണ്ണൂർ: ജില്ലയിൽ 43 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാലു പേർ വിദേശത്തു നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഡി.എസ്.സി സെന്ററിലുള്ളവരാണ് അഞ്ചു പേർ. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ ആരോഗ്യ പ്രവർത്തകരാണ്.
ജൂൺ 24ന് ദുബായിൽ നിന്നെത്തിയ കണ്ണൂർ സിറ്റി സ്വദേശി 24കാരൻ, 26ന് ഖത്തിറിൽ നിന്നെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി 38കാരി, ജൂലായ് അഞ്ചിന് സൗദി അറേബ്യയിൽ നിന്നെത്തിയ പിണറായി സ്വദേശി 34കാരൻ, എട്ടിന് സൗദി അറേബ്യയിൽ നിന്നെത്തിയ കടമ്പൂർ സ്വദേശി 44കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്നെത്തിയ മുഴപ്പിലങ്ങാട്ടെ 46കാരൻ, പേരാവൂർ സ്വദേശി 22കാരൻ, അഴീക്കോട് സ്വദേശി 29കാരൻ, പാനൂർ സ്വദേശി 14കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട്, അഞ്ച് വയസ്സുള്ള കുട്ടികൾ, 27, 22 വയസുള്ള പുരുഷന്മാർ, ഇരിട്ടിയിലെ എട്ടു വയസ്സുള്ള പെൺകുട്ടി, കടമ്പൂർ സ്വദേശി 26കാരൻ, പെരളശ്ശേരി സ്വദേശി 52കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 57കാരൻ, ഏഴോം സ്വദേശി 25കാരൻ, മൈസൂരിൽ നിന്നെത്തിയ കടമ്പൂർ സ്വദേശി 45കാരൻ, കുന്നോത്തുപറമ്പ് സ്വദേശി 41കാരൻ, കൂത്തുപറമ്പ് സ്വദേശി 50കാരൻ, മുംബൈയിൽ നിന്നെത്തിയ പേരാവൂർ സ്വദേശി 28കാരൻ, പൂനെയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 56കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
തലശ്ശേരിയിലെ 39കാരൻ, മാങ്ങാട്ടിടത്തെ 30കാരൻ, മുണ്ടേരിയിലെ 70കാരൻ, അഞ്ചരക്കണ്ടിയിലെ 61കാരി, തലശ്ശേരിയിലെ 36കാരൻ, കുന്നോത്തുപറമ്പ് സ്വദേശികളായ 44കാരൻ, 37കാരി, 55കാരൻ, കതിരൂരിലെ 52കാരി, തൃപ്പങ്ങോട്ടൂരിലെ 38കാരി, ചിറക്കലിലെ 53കാരൻ, മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവർ, കതിരൂർ സ്വദേശി 33കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
പരിയാരത്തെ ഡോക്ടറും സ്റ്റാഫ് നഴ്സും ശ്രീകണ്ഠാപുരം സ്വദേശിയായ സ്റ്റാഫ് നഴ്സുമാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവർത്തകർ.
രോഗബാധിതർ 1027
ഭേദമായവർ 547
നിരീക്ഷണത്തിൽ 14064 പേരാണ്.
23913 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 23913 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 22725 എണ്ണത്തിന്റെ ഫലം വന്നു. 1188 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
18 വാർഡുകൾ കൂടി
കണ്ടെയ്ൻമെന്റ് സോൺ
കണ്ണൂർ കോർപറേഷനിലെ 43ാം ഡിവിഷനുും പെരളശ്ശേരി 18, തൃപ്പങ്ങോട്ടൂർ 3, 13, കൂത്തുപറമ്പ് 13, ഏഴോം 14, ചിറക്കൽ 7, കടമ്പൂർ 3, 10, പിണറായി 12 എന്നീ വാർഡുകളും
സമ്പർക്കം മൂലം രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം 2, മാങ്ങാട്ടിടം 11, അഞ്ചരക്കണ്ടി 10, ചിറക്കൽ 4, തലശ്ശേരി 11, മണ്ടേരി 20, തൃപ്പങ്ങോട്ടൂർ 11, കതിരൂർ 16 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.