SignIn
Kerala Kaumudi Online
Friday, 22 January 2021 7.27 PM IST

ഹൂസ്റ്റണിലെ ചൈനയുടെ കോൺസുലേറ്റ് അടപ്പിച്ചു

embassy

വാഷിംഗ്ടൺ: ഹൂസ്‌റ്റണിലെ ചൈനയുടെ കോൺസുലേ‌റ്റ് അടയ്ക്കാൻ ഉത്തരവിട്ട് അമേരിക്ക. ചാരവൃത്തി ആരോപിച്ചാണ് നടപടി. കൊവിഡ് വാക്സിൻ വിവരങ്ങൾ ചൈന ചോർത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കൻ നടപടിക്ക് പകരമായി വുഹാനിലെ യു.എസ് കോൺസുലേറ്റ് അടപ്പിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ടെക്‌സാസ് സി‌റ്റിയിലുള‌ള ഓഫീസ് മൂന്ന് ദിവസത്തിനകം അടയ്ക്കാനാണ് അമേരിക്കയുടെ നിർദ്ദേശമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം,​ കോൺസുലേ‌റ്റ് പരിസരത്ത് ചില രേഖകൾ ചൈനീസ് അധികൃതർ കത്തിച്ചതായും തീയിട്ടത് അറിഞ്ഞെത്തിയ ഹൂസ്‌റ്റൺ അഗ്നിശമന സേനയെ അവിടേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും സ്ഥലത്തെ അഗ്നിശമനസേന ചീഫ് സാമുവൽ പെന പറഞ്ഞു. അമേരിക്കയുടെ നടപടിക്കെതിരായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇതിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ അബദ്ധമായ തീരുമാനം ഉടനടി റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇനിയും തെ‌റ്റാ‌യ വഴിയിൽ അമേരിക്ക നീങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകും. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CONSULATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.