തിരുവനന്തപുരം: കൊവിഡ് മൂലം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള സ്വപ്ന കേരളം പദ്ധതിയുടെ ആദ്യയോഗം ഇന്ന് . വൈകിട്ട് 4ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൺ, എക്സിക്യൂഷൻ കമ്മിറ്റി ചെയർമാൻ ദിനേശ് അറോറ, നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, വിദഗ്ധ സമിതി അംഗം ഡോ. കെ.എം. എബ്രഹാം എന്നിവർ പങ്കെടക്കും.
മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിംഗ് കമ്മിറ്റിക്കാണ് പദ്ധതിയുടെ മേൽനോട്ടം.സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളാണ്.ഡോ.കെ .എം .എബ്രഹാം ചെയർമാനായ വിദഗ്ധോപദേശക സമിതിയിൽ മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ് .ഡി .ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ), സി ബാലഗോപാൽ (ടെറുമോ പെൻപോൾ സ്ഥാപകൻ), സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൾ റസാഖ് (വി.കെ.സി ഗ്രൂപ്പ്) എന്നിവരാണ് അംഗങ്ങൾ. ദിനേശ് അറോറ ചെയർമാനും ഹരികൃഷ്ണൻ നമ്പൂതിരി കൺവീനറുമായ എക്സിക്യൂഷൻ കമ്മിറ്റിയിൽ 9 എെ.എ.എസുകാരും 2 എെ.പി.എസുകാരും ഉൾപ്പെടെ14 പേർ അംഗങ്ങളാണ്.സ്വർണ്ണക്കള്ളക്കടത്ത് വിവാദത്തിൽപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ എെ.ടി ഫെലോ അരുൺ ബാലചന്ദ്രനെ കമ്മിറ്റിയിൽ നിന്ന് നീക്കിയിട്ടുണ്ട്.