ന്യൂഡൽഹി: അടുത്ത മാസം മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷിക്കുമെന്നും അടുത്തവർഷമാദ്യം കൊവിഡ് വാക്സിന്റെ വലിയ തോതിലുളള ഉത്പാദനം ആരംഭിക്കുമെന്നും പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സി.ഇ.ഒ. അഡാർ പൂനവാല അറിയിച്ചു.
കുറഞ്ഞ വിലയിൽ വാക്സിൻ വിപണിയിൽ എത്തിക്കാനാണ് ആലോചന. 50 ശതമാനം വിലക്കുറവിൽ ഇന്ത്യയിൽ മരുന്ന് വിൽക്കും. ഒരു ഡോസിന് ആയിരം രൂപയിൽ താഴെ മാത്രമായിരിക്കും വില. ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്റെ മൂന്നാം ക്ലിനിക്കൽ പരീക്ഷണം നടക്കുകയാണ്.