തിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി ജന്തുജാലങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകും. വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടി (സി.ഐ.ടി.ഇ.എസ് ) യുടെ അനുബന്ധം 1,2,3 ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത് . പട്ടികയിൽ ഉൾപ്പെട്ട ജീവികൾ കൈവശമുള്ളവർ ഡിസംബർ 15ന് മുമ്പായി www.parivesh.nic.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഡിസംബർ 15 നു ശേഷം അപേക്ഷ നൽകുന്നവർ കൈവശമുള്ള ജന്തുജാലങ്ങളെ സംബന്ധിച്ച നൽകേണ്ടിവരുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.parivesh.nic.in. വിശദവിവരങ്ങൾക്ക്: cww.for@kerala.gov.in, ഫോൺ : 0471 2529314.