ആലുവ: കീഴ്മാട് ചുണങ്ങുംവേലിയിലുള്ള അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിലെ (എസ്.ഡി. സിസ്റ്റേഴ്സ്) സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റിലെ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോൺവെന്റിൽ രോഗം സ്ഥിരീകരിച്ചവർ 27 ആയി.
ആലുവ ക്ലസ്റ്ററിൽ നിന്നും 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കീഴ്മാട് ക്ലസ്റ്ററിൽ നിന്നും 6 പേർക്കും രോഗം സ്ഥിരീകരിച്ചു. എടത്തല സ്വദേശിനികളായ 1,65,35 വയസ് പ്രായമുള്ള മൂന്ന് പേർക്ക് രോഗം പിടിപ്പെട്ടു. ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി (26), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ആലുവ സ്വദേശിനി (52) എന്നിവർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.