കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി. കള്ളപ്പണ - ചൂതാട്ട നിരോധന നിയമപ്രകാരമാണ് കേസ്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം. കൊച്ചിയിലെ പ്രത്യേക യൂണിറ്റിനാണ് ചുമതല. സ്വർണക്കടത്തിൽ കള്ളപ്പണ - ഹവാല ഇടപാടുകൾ നടന്നതായാണ് വിവരം.