തിരുവനന്തപുരം: കേരളാ എൻജിനീയറിംഗ് എൻട്രൻസ് (കീം) എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് 20-ാം തീയതി കുട്ടിയുടെ പരിശോധന നടത്തിയപ്പോഴാണ് പോസിറ്രീവായത്.
തിരുവനന്തപുരത്ത് രോഗം ബാധിച്ച മൂന്നാമത്തെ വിദ്യാർത്ഥിയാണിത്. സംസ്ഥാനത്ത് കീം പരീക്ഷയെഴുതിയ ആറ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകിരിച്ചത്.