SignIn
Kerala Kaumudi Online
Thursday, 28 January 2021 1.42 PM IST

നിയമത്തിന്റെ വഴികൾ ഇങ്ങനെ നീളരുത്

tt

രാ​ജ​സ്ഥാനെ​ ​മാ​ത്ര​മ​ല്ല​ ​രാ​ജ്യ​ത്തെ​യും​ ​ഞെ​ട്ടി​ച്ച​ ​ഒ​രു​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​യാ​യി​രു​ന്നു​ ​ഭ​ര​ത്‌​പൂ​ർ​ ​രാ​ജാ​വാ​യി​രു​ന്ന​ ​രാ​ജാ​ ​മാ​ൻ​സിം​ഗി​ന്റേ​ത്.​ ​മാ​ൻ​സിം​ഗി​നൊ​പ്പം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ര​ണ്ട് ​അ​നു​ച​ര​ർ​ ​കൂ​ടി​ ​പൊ​ലീ​സി​ന്റെ​ ​വെ​ടി​യേ​റ്റ് ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​സം​ഭ​വം​ ​ന​ട​ക്കു​മ്പോ​ൾ​ ​രാ​ജ​സ്ഥാ​നി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഭ​ര​ണ​മാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ശി​വ്‌​ച​ര​ൺ​ ​മാ​ത്തൂ​റി​ന്റെ​ ​ക​സേ​ര​ ​തെ​റി​ക്കാ​ൻ​ ​കൂ​ടി​ ​നി​മി​ത്ത​മാ​യ​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​യു​ടെ​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​ക്കി​ ​വി​ധി​ ​പ​റ​യാ​ൻ​ ​സു​ദീ​ർ​ഘ​മാ​യ​ ​മു​പ്പ​ത്ത​ഞ്ചു​ ​വ​ർ​ഷം​ ​വേ​ണ്ടി​വ​ന്നു.​ ​പ്ര​തി​പ്പ​ട്ടി​ക​യി​ൽ​ ​ജീ​വ​നോ​ടെ​ ​ശേ​ഷി​ക്കു​ന്ന​ ​പ​തി​നൊ​ന്നു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മ​ഥു​ര​യി​ലെ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​വി​വി​ധ​ ​കാ​ല​യ​ള​വി​ലേ​ക്ക് ​ശി​ക്ഷി​ച്ച് ​ജ​യി​ലി​ലേ​ക്ക് ​അ​യ​ച്ചി​രി​ക്കു​ന്ന​ത്.​ ​രാ​ജാ​ ​മാ​ൻ​സിം​ഗി​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​പേ​ക്ഷ​ ​മാ​നി​ച്ച് ​വി​ചാ​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​രാ​ജ​സ്ഥാ​നു​ ​പു​റ​ത്ത് ​യു.​പി​യി​ലെ​ ​മ​ഥു​രാ​ ​കോ​ട​തി​യി​ലാ​ണ് ​ന​ട​ന്ന​ത്.​ 1985​ ​ഫെ​ബ്രു​വ​രി​ 21​-​നാ​ണ് ​കേ​സി​ന് ​ആ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​ 28​-​നു​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​സി.​ബി.​ഐ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​കേ​സി​ൽ​ ​തീ​ർ​പ്പു​ണ്ടാ​കാ​ൻ​ ​മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ട് ​വേ​ണ്ടി​വ​ന്നു​ ​എ​ന്ന​ത് ​രാ​ജ്യ​ത്തെ​ ​വി​ചി​ത്ര​മാ​യ​ ​നി​യ​മ​ ​-​ ​നീ​തി​ ​ന​ട​ത്തി​പ്പു​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​ദ​യ​നീ​യ​ ​പ​രാ​ജ​യം​ ​ഉ​റ​ക്കെ​ ​വി​ളി​ച്ചു​ ​പ​റ​യു​ന്നു.

രാ​ജാ​മാ​ൻ​സിം​ഗ് ​പ​ട്ടാ​പ്പ​ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​വെ​ടി​യേ​റ്റ് ​മ​ര​ണ​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​നു​ശേ​ഷം​ ​രാ​ജ്യ​ത്ത് ​എ​ത്ര​യോ​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ന്വേ​ഷ​ണ​വും​ ​വി​ചാ​ര​ണ​യു​മൊ​ക്കെ​ ​ഇ​പ്പോ​ഴും​ ​ന​ട​ക്കു​ന്നു​മു​ണ്ട്.​ ​പൊ​ലീ​സ് ​ത​ന്നെ​ ​നേ​രി​ട്ടു​ ​നീ​തി​ ​ന​ട​ത്തി​പ്പു​ ​കൂ​ടി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​കേ​സു​ക​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​വ​ലി​യ​ ​ഒ​ച്ച​പ്പാ​ടു​ക​ൾ​ ​സൃ​ഷ്ടി​ക്കാ​റു​ണ്ടെ​ങ്കി​ലും​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​പി​ന്നാ​മ്പു​റ​ ​ക​ഥ​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഒ​രി​ക്ക​ലും​ ​ചു​രു​ള​ഴി​യാ​റി​ല്ല.
രാ​ജാ​മാ​ൻ​സിം​ഗി​ന്റെ​ ​അ​രും​കൊ​ല​ ​ത​ന്നെ​ ​എ​ടു​ക്കാം.​ ​രാ​ജ്യ​ത്തി​നു​ ​സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ച്ച​ ​നാ​ൾ​ ​തൊ​ട്ടേ​യു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​രാ​ജ​സ്ഥാ​നി​ലെ​ ​ദീ​ഗ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു​ ​ഭ​ര​ത്‌​പൂ​ർ​ ​നാ​ടു​വാ​ഴി​യാ​യ​ ​മാ​ൻ​സിം​ഗ്.​ ​എ​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​വി​ജ​യം​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു.​ 1985​-​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​അ​ദ്ദേ​ഹം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ന്റെ​ ​കൊ​ടി​ക​ളും​ ​പോ​സ്റ്റ​റു​ക​ളും​ ​ന​ശി​പ്പി​ച്ച​താ​ണ് ​സം​ഭ​വ​ങ്ങ​ളു​ടെ​ ​തു​ട​ക്കം.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​ശി​വ​ച​ര​ൺ​ ​മാ​ത്തൂ​ർ​ ​എ​ത്തി​യ​ ​ഹെ​ലി​കോ​പ്ട​ർ​ ​രാ​ജാ​മാ​ൻ​സിം​ഗ് ​ജീ​പ്പ് ​ഓ​ടി​ച്ചു​ക​യ​റ്റി​ ​കേ​ടു​പാ​ടു​ ​വ​രു​ത്തി.​ ​പ്ര​സം​ഗ​വേ​ദി​യും​ ​ന​ശി​പ്പി​ച്ചു.​ ​പൊ​ലീ​സ് ​മാ​ൻ​സിം​ഗി​നെ​തി​രെ​ ​കേ​സും​ ​എ​ടു​ത്തു.​ ​പി​റ്റേ​ദി​വ​സം​ ​കീ​ഴ​ട​ങ്ങാ​നാ​യി​ ​അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്കു​ ​ചെ​ന്ന​ ​മാ​ൻ​സിം​ഗി​നു​ ​നേ​രെ​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​മാ​ൻ​സിം​ഗി​നൊ​പ്പം​ ​ര​ണ്ടു​ ​അ​നു​ച​ര​ന്മാ​രും​ ​വെ​ടി​യേ​റ്റു​ ​മ​രി​ച്ചു.​ ​മാ​ൻ​സിം​ഗി​ന് ​ആ​റു​ ​വെ​ടി​യു​ണ്ട​ക​ൾ​ ​ഏ​റ്റി​രു​ന്നു.​ ​പ​ട്ടാ​പ്പ​ക​ൽ​ ​ആ​ളു​ക​ളു​ടെ​ ​ക​ൺ​മു​ന്നി​ൽ​ ​വ​ച്ചു​ ​ന​ട​ന്ന​ ​ഈ​ ​കൂ​ട്ട​ക്കൊ​ല​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​യാ​യി​ ​പൊ​ലീ​സും​ ​സ​ർ​ക്കാ​രും​ ​ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ൻ​ ​പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​നു​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദം​ ​രാ​ജി​വ​യ്ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വാ​യ​ ​ശി​വ്‌​ച​ര​ൺ​ ​മാ​ത്തൂ​ർ​ ​നി​ർ​ബ​ന്ധി​ത​നാ​യി.​ ​ദീ​ഗ് ​മ​ണ്ഡ​ല​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്നു.​ ​പി​ന്നീ​ട് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​പ്പോ​ൾ​ ​മാ​ൻ​സിം​ഗി​ന്റെ​ ​പു​ത്രി​യാ​ണ് ​വ​മ്പി​ച്ച​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വി​ജ​യി​യാ​യ​ത്.


മാ​ൻ​സിം​ഗ് ​കൊ​ല്ല​പ്പെ​ട്ട് ​അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം​ ​കേ​സ് ​രാ​ജ​സ്ഥാ​ൻ​ ​കോ​ട​തി​യി​ൽ​ ​ന​ട​ന്നെ​ങ്കി​ലും​ ​ന​ട​പ​ടി​ക​ൾ​ ​നീ​ണ്ടു​പോ​യി.​ ​തു​ട​ർ​ന്നാ​ണ് ​കു​ടും​ബ​ത്തി​ന്റെ​ ​അ​പേ​ക്ഷ​ ​പ്ര​കാ​രം​ ​വി​ചാ​ര​ണ​ ​രാ​ജ​സ്ഥാ​നു​ ​പു​റ​ത്തു​ള്ള​ ​കോ​ട​തി​യി​ലേ​ക്കു​ ​മാ​റ്റാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വാ​യ​ത്.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്തു​വ​ച്ച് ​പ​ട്ടാ​പ്പ​ക​ൽ​ ​ന​ട​ന്ന​ ​'​ഏ​റ്റു​മു​ട്ട​ലി​ന് ​"​ ​ആ​ളു​ക​ൾ​ ​സാ​ക്ഷി​യാ​ണ്.​ ​പൊ​ലീ​സ് ​'​മു​ക​ളി​ൽ​"​ ​നി​ന്നു​ള്ള​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് ​തോ​ക്കെ​ടു​ത്ത​തെ​ന്ന് ​അ​ന്നേ​ ​കേ​ട്ടി​രു​ന്നു.​ ​മാ​ൻ​സിം​ഗി​ന്റെ​ ​പു​റ​ത്തു​ ​മാ​ത്ര​മാ​ണ് ​വെ​ടി​യു​ണ്ട​ക​ൾ​ ​തു​ള​ച്ചു​ക​യ​റി​യി​രു​ന്ന​ത്.​ ​പൊ​ലീ​സ് ​മ​നഃ​പൂ​ർ​വം​ ​വ​ധ​കൃ​ത്യം​ ​ന​ട​പ്പാ​ക്കി​യെ​ന്ന​തി​നും​ ​തെ​ളി​വു​ക​ൾ​ ​ധാ​രാ​ള​മാ​യി​രു​ന്നു.​ ​ഇ​തൊ​ക്കെ​യാ​യി​ട്ടും​ ​കോ​ട​തി​യി​ൽ​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​കാ​ൻ​ ​മൂ​ന്നു​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​വേ​ണ്ടി​വ​ന്നു​ ​എ​ന്ന​ത് ​തി​ക​ച്ചും​ ​അ​വി​ശ്വ​സ​നീ​യ​മാ​യി​ ​തോ​ന്നാം.​ ​നീ​ണ്ടു​നീ​ണ്ടു​പോ​യ​ ​വി​ചാ​ര​ണ​യ്ക്കി​ടെ​ ​പ്ര​തി​ക​ളും​ ​സാ​ക്ഷി​ക​ളു​മാ​യി​ ​പ​ല​രും​ ​മ​ൺ​മ​റ​യു​ക​യും​ ​ചെ​യ്തു.
എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​തു​പോ​ലു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​ക്കേ​സു​ക​ൾ​ക്ക് ​സ്വാ​ഭാ​വി​ക​മാ​യ​ ​ഗ​തി​വേ​ഗം​ ​ല​ഭി​ക്കാ​തെ​ ​പോ​കു​ന്ന​തെ​ന്ന് ​അ​ന്വേ​ഷി​ക്കു​മ്പോ​ൾ​ ​മ​ന​സി​ലാ​കു​ന്ന​ ​ഒ​രു​ ​കാ​ര്യ​മു​ണ്ട്.​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​ക​ളി​ല​ധി​ക​വും​ ​അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ​ ​ഇം​ഗി​ത​മ​നു​സ​രി​ച്ച് ​നി​യ​മ​പാ​ല​ക​ർ​ ​ഒ​പ്പി​ച്ചെ​ടു​ക്കു​ന്ന​ ​മ​നു​ഷ്യ​ക്കു​രു​തി​ക​ളാ​ണെ​ന്ന​ ​സ​ത്യ​മാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഇ​തി​ന​കം​ ​ന​ട​ന്നി​ട്ടു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​ക​ളി​ൽ​ ​പ​ല​തും​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്.​ ​കൊ​ല്ല​പ്പെ​ടു​ന്ന​വ​രി​ൽ​ ​പ​ല​രും​ ​സ​മൂ​ഹ​ത്തി​നു​ ​വേ​ണ്ടാ​ത്ത​ ​കൊ​ടും​ ​കു​റ്റ​വാ​ളി​ക​ളാ​ക​യാ​ൽ​ ​ജ​ന​രോ​ഷം​ ​കു​റ​ഞ്ഞെ​ന്നി​രി​ക്കും.​ ​എ​ന്നാ​ലും​ ​നി​യ​മ​ദൃ​ഷ്ട്യാ​ ​ഒ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണ് ​ഇ​തു​പോ​ലു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​കൊ​ല​ക​ൾ.​ ​സ​ക​ല​ ​നി​യ​മ​ ​-​ ​നീ​തി​ ​സം​വി​ധാ​ന​ങ്ങ​ളെ​യും​ ​വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ​യു.​പി​യി​ലെ​ ​കാ​ൺ​പൂ​രി​നെ​ ​വി​റ​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​കൊ​ടും​ ​ക്രി​മി​ന​ൽ​ ​വി​കാ​സ് ​ദു​ബെ​ ​പൊ​ലീ​സു​മാ​യു​ള്ള​ ​'​ഏ​റ്റു​മു​ട്ട​ലി​ൽ​"​ ​കൊ​ല്ല​പ്പെ​ട്ട​ത് ​ഏ​താ​നും​ ​ദി​വ​സം​ ​മു​ൻ​പാ​ണ്.​ ​ദു​ബെ​യു​ടെ​ ​വ​ധ​ത്തി​ൽ​ ​വി​ല​പി​ക്കാ​ൻ​ ​ആ​രു​മി​ല്ലെ​ങ്കി​ൽ​ക്കൂ​ടി​ ​നി​യ​മ​ത്തെ​ ​നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന​ ​ഈ​ ​സം​ഭ​വം​ ​ഇ​പ്പോ​ൾ​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​യി​ലെ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.​ ​ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ​ ​യു.​പി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സ​മി​തി​യി​ൽ​ ​വി​ര​മി​ച്ച​ ​സു​പ്രീം​കോ​ട​തി​ ​ജ​ഡ്ജി​യെ​യും​ ​ഡി.​ജി.​പി​യെ​യും​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​ഷ്‌​ക​രു​ണം​ ​വെ​ടി​വ​ച്ചു​ ​കൊ​ന്ന​ ​വി​കാ​സ് ​ദു​ബെ​യെ​ ​പി​ടി​കൂ​ടി​ ​കാ​ൺ​പൂ​രി​ലേ​ക്കു​ ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ​അ​യാ​ൾ​ ​പൊ​ലീ​സി​ന്റെ​ ​തോ​ക്കി​നി​ര​യാ​യ​ത്.​ ​വാ​ഹ​നം​ ​മ​റി​ഞ്ഞ​പ്പോ​ൾ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​വേ​ണ്ടി​ ​പൊ​ലീ​സി​ന്റെ​ ​പ​ക്ക​ലു​ള്ള​ ​തോ​ക്കെ​ടു​ത്ത് ​ദു​ബെ​ ​വെ​ടി​വ​ച്ചു​വെ​ന്നും​ ​തി​രി​ച്ചു​ള്ള​ ​വെ​ടി​വ​യ്പി​ൽ​ ​അ​യാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ​പൊ​ലീ​സ് ​ഭാ​ഷ്യം.


വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​നി​യ​മ​ ​-​ ​നീ​തി​ന്യാ​യ​ ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ ​രാ​ജ്യ​ത്ത് ​നി​യ​മ​പാ​ല​ക​ർ​ ​ത​ന്നെ​ ​നി​യ​മം​ ​കൈ​യി​ലെ​ടു​ക്കു​ന്ന​തി​നെ​തി​രെ​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​വും​ ​വി​മ​ർ​ശ​ന​വു​മൊ​ക്കെ​ ​ഉ​യ​രു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​സു​പ്രീം​കോ​ട​തി​ ​പ​ല​ത​വ​ണ​ ​ഇ​ത്ത​രം​ ​അ​നാ​ശാ​സ്യ​ ​പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ​ ​വി​ര​ൽ​ചൂ​ണ്ടി​യി​ട്ടു​മു​ണ്ട്.​ ​എ​ന്നി​ട്ടും​ ​ത​രം​ ​കി​ട്ടു​മ്പോ​ഴെ​ല്ലാം​ ​നി​യ​മ​പാ​ല​ക​ർ​ ​നി​യ​മം​ ​കൈ​യി​ലെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​വു​ന്ന​ത് ​'​മു​ക​ളി​ൽ​"​ ​നി​ന്നു​ ​സം​ര​ക്ഷ​ണം​ ​ല​ഭി​ക്കു​മെ​ന്നു​ ​ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ്.​ ​പൊ​ലീ​സി​നെ​ ​ആ​രാ​ച്ചാ​രാ​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​മ​നോ​ഭാ​വ​ത്തി​ൽ​ ​കാ​ത​ലാ​യ​ ​മാ​റ്റം​ ​ഉ​ണ്ടാ​യാ​ലേ​ ​നി​യ​മം​ ​അ​തി​ന്റെ​ ​സ്വാ​ഭാ​വി​ക​ ​വ​ഴി​ക്ക് ​പോ​വു​ക​യു​ള്ളൂ.


രാ​ജാ​മാ​ൻ​സിം​ഗി​ന്റെ​ ​കേ​സി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ ​പ്ര​തി​ക​ൾ​ക്ക് ​ഇ​നി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കാം.​ ​അ​വി​ടെ​യും​ ​ശി​ക്ഷ​ ​ശ​രി​വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​സു​പ്രീം​കോ​ട​തി​യെ​യും​ ​സ​മീ​പി​ക്കാം.​ ​അ​പ്പോ​ഴേ​ക്കും​ ​വ​ർ​ഷ​ങ്ങ​ൾ​ ​പ​ല​തു​ ​ക​ഴി​യും.​ ​പ്ര​തി​ക​ൾ​ ​ആ​രും​ ​ജീ​വി​ച്ചി​രി​ക്കാ​ൻ​ ​ത​ന്നെ​ ​സാ​ദ്ധ്യ​ത​യി​ല്ലാ​താ​കും.​ ​ഇ​ങ്ങ​നെ​ ​നീ​ണ്ടു​പോ​കു​ന്ന​ ​വി​ചാ​ര​ണ​ ​നീ​തി​പീ​ഠ​ത്തെ​ ​പ​രി​ഹ​സി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​ഇ​തി​നാ​ണ് ​മാ​റ്റം​ ​വ​രേ​ണ്ട​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.