SignIn
Kerala Kaumudi Online
Tuesday, 22 September 2020 8.02 AM IST

അവസ്ഥ ഇതാണെങ്കിൽ തൽകാലം കേരളത്തിലേക്കില്ല, നാട്ടിലേക്ക് മടങ്ങാൻ കൊതിച്ച പ്രവാസികൾ മടിക്കുന്നു

pra

തിരുവനന്തപുരം: കൊവിഡ് പേടിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ നേരത്തേ തിരക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. മലയാളികൾക്ക് നാട്ടിലേക്ക് വരുകയേ വേണ്ട. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ ഉണ്ടായ കുതിച്ചുകയറ്റമാണ് ഈ പിന്മാറ്റത്തിന് പ്രധാന കാരണം. ഈ സമയം ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം നന്നായി കുറയുകയും ചെയ്തു. നാട്ടിലെത്തിയാൽ കൊവിഡ് പിടികൂടുമെന്നാണ് ഭൂരിപക്ഷത്തിന്റെയും ഭയം. ഗൾഫിൽ നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ പലർക്കും രോഗം പിടികൂടുകയും ചെയ്തു.

മലയാളി​കളുടെ ഈ പേടി​മൂലം ഗൾഫ് രാജ്യങ്ങളി​ൽ നി​ന്ന് കേരളത്തി​ലേക്കുളള വി​മാനങ്ങളുടെ എണ്ണത്തി​ൽ ഗണ്യമായ കുറവുവന്നി​ട്ടുണ്ട്. നേരത്തേ ഒരു ദിവസം അമ്പതിനും അറുപതിനും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് അഞ്ചോ ആറോ വിമാനങ്ങൾ മാത്രമായി. നാട്ടിലേക്ക് എത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരുന്നവർപോലും യാത്രയിൽ നിന്ന് പിന്മാറുകയാണ്.

നാട്ടിലെത്തിയാൽ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. അപ്പോൾത്തത്തെ അവധിയുടെ കുറച്ചുദിവസം പോയിക്കിട്ടും. ക്വാറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കഷ്ടകാലത്തിന് കൊവിഡ് പിടിപെട്ടാൽ ശേഷിക്കുന്ന ദിവസവും ആശുപത്രിയിലും ക്വാറന്റൈനിലുമായി കഴിയേണ്ടിവരും. നിശ്ചിത ദിവസത്തിനകം തിരികെയെത്തി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ഉളള ജോലിയും നഷ്ടമാകും. വെറുതേ ‌ഈ റിസ്ക് എന്തിന് എടുത്ത് തലയിൽ വയ്ക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രവാസിമലയാളികളുടെയും ചിന്ത.

ഗൾഫ് രാജ്യങ്ങളിലെ അവസ്ഥ നേരത്തേ ഉളളതിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൃത്യമായ നടപടികളിലൂടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.അതിനാൽത്തന്നെ തൊഴിൽസ്ഥാപങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതിൽ നിന്ന് ഇതും മലയാളികളെ പിന്തിരിപ്പിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FLIGHTS TO KERALA DOWN, COVID IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.