SignIn
Kerala Kaumudi Online
Saturday, 19 September 2020 2.50 PM IST

കേരളം നാട്ടുരാജ്യമല്ല പിണറായീ, ഇത് ഇന്ത്യൻ യൂണിയനാണ്...കെ.ടി ജലീലാണോ വിദേശകാര്യ മന്ത്രി? ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: കേരളത്തിന് വിദേശ രാജ്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറയുന്നത് തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുവെന്ന്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന വാർത്താ ഏതാനും മാദ്ധ്യമങ്ങളിൽ വന്നത് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ സഹമന്ത്രിയുടെ പ്രതികരണം. പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണെന്നും മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു...
കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും !
മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഭാരതസർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല...
നാനൂറ് വർഷത്തെ പഴക്കമുണ്ട് ഇന്തോ-ഡച്ച് ബന്ധത്തിന്.
സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.
ഇന്തോ- ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതർലൻഡ്സ് സന്ദർശനം വൻ വിജയമായിരുന്നു....
അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്സ് പ്രധാനമന്ത്രി ശ്രീ.മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത് .അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്.
2017-2018 ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്സായിരുന്നു.
ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല...
പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം...
പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത് ....'
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: V MURALEEDHARAN, CM PINARAYI VIJAYAN, KERALA, FOREIGN POLICY, FACEBOOK POST, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.