SignIn
Kerala Kaumudi Online
Saturday, 31 October 2020 10.19 AM IST

രാധികാതിലകിനെ ഓർമിപ്പിച്ച് മകൾ പാടി; നെഞ്ചിൽ വിങ്ങലെന്ന് ആരാധകർ

eee

​'​'​മാ​യാ​മ​ഞ്ച​ലിൽ
ഇ​തു​വ​ഴി​യെ​ ​പോ​കും​ ​തി​ങ്ക​ളേ
കാ​ണാ​ത്തം​ബു​രു
ത​ഴു​കു​മൊ​രു​ ​തൂ​വ​ൽ​ത്തെ​ന്ന​ലേ...​""
മ​ല​യാ​ളി​ക​ൾ​ ​എ​ന്നെ​ന്നും​ ​മ​ന​സി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ ​പാ​ട്ട്,​ ​ദേ​വി​കാ​ ​സു​രേ​ഷ് ​മ​ന​സ് ​നി​റ​ഞ്ഞു​ ​പാ​ടു​മ്പോ​ൾ​ ​ദൂ​രെ​യെ​വി​ടെ​യോ​ ​ഇ​രു​ന്ന് ​രാ​ധി​കാ​ ​തി​ല​ക് ​അ​തു​കേ​ൾ​ക്കു​ന്നു​ണ്ടാ​കാം.​ ​കു​ഞ്ഞു​നാ​ൾ​ ​മു​ത​ലേ​ ​അ​മ്മ​യു​ടെ​ ​പാ​ട്ട് ​കേ​ട്ട്,​ ​ആ​ ​മൂ​ളി​പ്പാ​ട്ടി​നൊ​പ്പം​ ​വെ​റു​തേ​ ​പാ​ടി​ ​നോ​ക്കി​ ​അ​മ്മ​യ്‌​ക്കൊ​പ്പം​ ​ന​ട​ന്നി​രു​ന്നു​ ​ഒ​രി​ക്ക​ൽ​ ​അ​മ്മു​വും.​ ​ആ​ ​യാ​ത്ര​ ​പ​കു​തി​യാ​ക്കി അ​മ്മ​ ​മ​ട​ങ്ങി​പ്പോ​യെ​ങ്കി​ലും​ ​ദേ​വി​ക​യ്‌​ക്ക് ​ഉ​റ​പ്പു​ണ്ട്,​ ​അ​മ്മ​ ​ഈ​ ​പാ​ട്ടു​ക​ളെ​ല്ലാം​ ​കേ​ൾ​ക്കു​ന്നു​ണ്ടാ​കും,​ ​മ​ന​സ് ​നി​റ​ഞ്ഞ് ​പു​ഞ്ചി​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന്.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ഗാ​യി​ക​യ്‌​ക്കു​ള്ള​ ​സ്‌​നേ​ഹാ​ദ​ര​മാ​യി​ ​മ​ക​ൾ​ ​ദേ​വി​ക​ ​സ​മ​ർ​പ്പി​ച്ച​ ​'ട്രി​ബ്യൂ​ട്ട് ​ടു​ ​രാ​ധി​കാ​ ​തി​ല​ക് ​"​ ​എ​ന്ന​ ​മ്യൂസിക് വീഡിയോയാ​ണ് ​സം​ഗീ​താ​സ്വാ​ദ​ക​ർ​ ​ഹൃ​ദ​യ​പൂ​ർ​വം​ ​സ്വീ​ക​രി​ച്ച​ത്.​ ​രാ​ധി​കാ​ ​തി​ല​ക് ​പാ​ടി​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ദേ​വ​സം​ഗീ​തം,​ ​കാ​ന​ന​ക്കു​യി​ലേ​ ​എ​ന്നീ​ ​ര​ണ്ടു​പാ​ട്ടു​ക​ളു​മു​ണ്ട് ​ഈ​ ​വീഡിയോയിൽ.
'​'​കു​ഞ്ഞു​നാ​ൾ​ ​മു​ത​ലേ​ ​ജീ​വി​ത​ത്തി​ൽ​ ​പാ​ട്ടു​ണ്ട്.​ ​അ​മ്മ​ ​പാ​ടു​ന്ന​ത് ​ഓ​ർ​മ്മ​വ​ച്ച​ ​നാ​ൾ​ ​മു​ത​ൽ​ ​കേ​ൾ​ക്കു​ന്നു​ണ്ട്,​ ​കാ​ണു​ന്നു​ണ്ട്,​ ​അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.​ ​അ​മ്മ​യു​ടെ​ ​പ്രോ​ഗ്രാം​ ​വ​രു​മ്പോ​ൾ ​ ​കൂ​ടെ​ ​പോ​കാ​റു​ണ്ട്.​ ​പാ​ട്ട് ​ന​ന്നാ​യി​ ​കേ​ൾ​ക്കാ​റു​ണ്ട്.​ ​കേ​ട്ടു​ ​കേ​ട്ട് ​ത​ന്നെ​ ​മി​ക്ക​ ​പാ​ട്ടു​ക​ളും​ ​ന​ന്നാ​യി​ ​അ​റി​യാം,​ ​അ​വ​യോ​ട് ​ആ​ത്മ​ബ​ന്ധ​വു​മു​ണ്ട്.​ ​പാ​ടി​യി​രു​ന്നി​ല്ലെ​ങ്കി​ലും​ ​പാ​ട്ട് ​ഈ​ ​വ​ഴി​യി​ലൂ​ടെ​യൊ​ക്കെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​ ​എ​ന്നു​ ​പ​റ​യാം.​ ​കു​റ​ച്ചു​നാ​ളാ​യി​ ​ത​ന്നെ​ ​പാ​ട്ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​വ​ന്ന​ ​അ​വ​ധി​ക​ളൊ​ക്കെ​യാ​യി​ ​കു​റ​ച്ചു​ ​സ​മ​യം​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്നു.​ ​കൃ​ത്യ​മാ​യ​ ​സ​മ​യം​ ​ഇ​താ​ണെ​ന്ന് ​തോ​ന്നി.​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​താ​ണ് ​ഈ​ ​വീഡിയോ.​"​"​ ​ദേ​വി​കാ​ ​സു​രേ​ഷ് ​സം​സാ​രി​ക്കു​ന്നു.

eee

പാ​ട്ടെ​ന്ന​ ​നി​യോ​ഗം

ഇ​ങ്ങ​നെ​ ​ഒ​രു​ ​ചി​ന്ത​ ​വ​ന്ന​ശേ​ഷം​ ​ബാ​ക്കി​യെ​ല്ലാം​ ​സം​ഭ​വി​ച്ച​ത് ​ഒ​രു​ ​നി​യോ​ഗം​ ​പോ​ലെ​യാ​ണ്.​ ​അ​ത് ​ദൈ​വ​ത്തി​ന്റെ​ ​തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്ന് ​വി​ശ്വ​സി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്‌​ടം.​ ​സു​ജു​ ​അ​മ്മാ​യി​ ​(​ഗാ​യി​ക​ ​സു​ജാ​ത​മോ​ഹ​ൻ​)​യും​ ​ശ്വേ​ത​ ​ചേ​ച്ചി​യും​ ​കൂ​ടെ​ ​ത​ന്നെ​ ​നി​ന്നു,​ ​ന​മു​ക്കി​ത് ​ചെ​യ്യാ​മെ​ന്നു​ ​പ​റ​ഞ്ഞു,​ ​അ​വ​ർ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​ ​ത​ന്നു.​ ​വീ​ട്ടി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഷൂ​ട്ടിം​ഗും​ ​റെ​ക്കാ​ഡിം​ഗ്.​ ​ഫോ​ണി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​റെ​ക്കാ​ഡിം​ഗൊ​ക്കെ.​ ​എ​ഡി​റ്റിം​ഗ് ​മാ​ത്ര​മാ​ണ് ​പ്രൊ​ഫ​ഷ​ണ​ലാ​യി​ ​ചെ​യ്‌​ത​ത്.​ ​ഞാ​ൻ​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത,​ ​ഇ​പ്പോ​ഴും​ ​പൂ​ർ​ണ​മാ​യും​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​ത്ര​യു​മാ​യി​രു​ന്നു​ ​ആ​ൽ​ബം​ ​റി​ലീ​സ് ​ചെ​യ്‌​ത​തി​നു​ശേ​ഷ​മു​ള്ള​ ​ആ​ളു​ക​ളു​ടെ​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ.​ ​അ​ന്നു​രാ​ത്രി​ ​ത​ന്നെ​ ​കു​റേ​ ​പേ​ർ​ ​വി​ളി​ച്ചു,​ ​മെ​സേ​ജു​ക​ൾ​ ​അ​യ​ച്ചു,​ ​കാ​ണു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​ക്കൂ​ടി​ ​വ​ന്നു.​ ​എ​നി​ക്കി​തെ​ല്ലാം​ ​പു​തി​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.​ ​അ​ത്ഭു​ത​ ​നി​മി​ഷ​ങ്ങ​ൾ​ ​എ​ന്നു​ ​ത​ന്നെ​ ​പ​റ​യാം.​ ​ക​മ​ന്റ്‌​സ് ​വാ​യി​ച്ച​പ്പോ​ഴാ​ണ് ​എ​നി​ക്ക​ത്ര​യും​ ​സ​ന്തോ​ഷം​ ​തോ​ന്നി​യ​ത്.​ ​അ​മ്മ​യെ​ ​കു​റി​ച്ച് ​ഇ​പ്പോ​ഴും​ ​ഓ​ർ​ക്കു​ന്ന,​ ​അ​മ്മ​യു​ടെ​ ​പാ​ട്ടു​ക​ൾ​ ​ഇ​പ്പോ​ഴും​ ​ഹൃ​ദ​യ​ത്തി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ ​ഇ​ത്ര​യ​ധി​കം​ ​പേ​രു​ണ്ട് ​എ​ന്ന് ​അ​റി​യു​ന്ന​ത് ​ത​ന്നെ​ ​അ​ഭി​മാ​ന​മാ​ണ്.​ ​ഞാ​ൻ​ ​സ്വ​പ്‌​നം​ ​ക​ണ്ട​തും​ ​ന​ട​ന്ന​തും​ ​ഒ​ക്കെ​ ​ശ​രി​യാ​യ​ ​കാ​ര്യ​ങ്ങ​ളാ​യി​രു​ന്നെ​ന്ന് ​എ​നി​ക്ക് ​മ​ന​സി​ലാ​യി.​ ​വൈ​കി​പ്പോ​യി​ ​എ​ന്ന​ ​ചി​ന്ത​ ​ഒ​ട്ടും​ ​ത​ന്നെ​ ​ഇ​ല്ല.​ ​ഇ​താ​യി​രു​ന്നു​ ​ആ​ ​സ​മ​യം.​ ​അ​മ്മ​ ​കു​റേ​ ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ ​പാ​ടി​യി​ട്ടു​ണ്ട്,​ ​അ​തൊ​ക്കെ​ ​എ​ല്ലാ​ദി​വ​സ​വും​ ​ഞ​ങ്ങ​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്,​ ​പ്രാ​ർ​ത്ഥ​ന​യി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്നു​ണ്ട് ​എ​ന്നൊ​ക്കെ​ ​പ​ല​രും​ ​പ​റ​യു​ന്ന​ത് ​കേ​ട്ട​പ്പോ​ൾ​ ​മ​ന​സ് ​നി​റ​ഞ്ഞു​ ​തു​ളു​മ്പി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.

പാ​ട്ടു​ക​ൾ​ ​വ​ന്ന​ ​വ​ഴി

അ​മ്മ​ ​പാ​ടി​യ​ ​മൂ​ന്നു​പാ​ട്ടു​ക​ൾ​ ​എ​ന്ന് ​നേ​ര​ത്തെ​ ​ചി​ന്തി​ച്ചി​രു​ന്നു.​ ​ആ​ ​പാ​ട്ടു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​സു​ജു​ ​അ​മ്മാ​യി​യും​ ​ശ്വേ​ത​ ​ചേ​ച്ചി​യു​മാ​ണ് ​സ​ഹാ​യി​ച്ച​ത്.​ ​'​ദേ​വ​സം​ഗീ​തം​"...​ ​എ​ന്ന​ ​പാ​ട്ട് ​ഈ​ ​കൂ​ട്ട​ത്തി​ൽ​ ​വേ​ണം​ ​എ​ന്ന് ​പ​റ​ഞ്ഞ​തും​ ​അ​വ​രാ​യി​രു​ന്നു.​ ​അ​ത്ര​യ​ധി​കം​ ​ഫീ​ലു​ള്ള,​ ​ഒ​രു​ ​സ്റ്റാ​ർ​ ​സോം​ഗ് ​ത​ന്നെ​യാ​ണ​ല്ലോ​ ​ആ​ ​പാ​ട്ട്.​ ​ പാടാനായി ഈ​ ​മൂ​ന്നു​പാ​ട്ടു​ക​ളും​ ​ഒ​രു​പാ​ട് ​ത​വ​ണ​ ​ഞാ​ൻ​ ​കേ​ട്ടി​രു​ന്നു.​ ​ആ​ദ്യം​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്‌​ത​ത​ല്ല,​ ​പിന്നീട് ഉ​പ​യോ​ഗി​ച്ച​ത്.​ ​സു​ജു​ ​അ​മ്മാ​യി​യാ​ണ് ​ക​റ​ക്ഷ​ൻ​ ​പ​റ​ഞ്ഞു​ ​ത​ന്ന​ത്.​ ​അ​ത് ​ശ​രി​യാ​ക്കി​ ​വീ​ണ്ടും​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്‌​ത് ​അ​യ​ക്കും.​ ​ചി​ല​പ്പോ​ൾ​ ​ശ​രി​യാ​കും,​ ​അ​ല്ലെ​ങ്കി​ൽ​ ​വേ​റെ​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റേ​ണ്ട​തു​ണ്ടാ​കും.​ ​അ​ങ്ങ​നെ​ ​പാ​ടി​പ്പാ​ടി​യാ​ണ് ​ ഓ​രോ​ ​പാ​ട്ടും​ ​ഫൈ​ന​ലാ​ക്കി​യ​ത്.​ ​ഒ​റ്റ​ദി​വ​സ​ത്തി​ൽ​ ​സം​ഭ​വി​ച്ച​ത​ല്ല​ ​ഇ​തൊ​ന്നും.​ ​അ​മ്മ​യു​ടെ​ ​എ​ല്ലാ​പാ​ട്ടു​ക​ളും​ ​ഒ​ന്നി​നൊ​ന്ന് ​ഇ​ഷ്‌​ട​മാ​ണ്.​ ​പ്രി​യ​പാ​ട്ടു​ക​ൾ​ ​ചോ​ദി​ച്ചാ​ൽ​ ​എ​ല്ലാം​ ​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​ത​ന്നെ​യു​ള്ള​താ​ണ്.​ ​അ​വി​ടെ​യും​ ​ഇ​വി​ടെ​യും​ ​കു​റ​ച്ചു​ ​പ​ഠി​ച്ചി​ട്ടു​ണ്ട് ​എ​ന്ന​ല്ലാ​തെ​ ​കാ​ര്യ​മാ​യ​ ​സം​ഗീ​ത​​പ​ഠ​നം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.
കു​റ​ച്ചു​കാ​ലം​ ​ഞ​ങ്ങ​ൾ​ ​ദു​ബാ​യ്‌​യി​ലാ​യി​രു​ന്നു.​ ​അ​വി​ടേ​ക്ക് ​പോ​കു​ന്ന​തി​ന് ​മു​മ്പ് ​നാ​ട്ടി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് ​കു​റ​ച്ചു​ ​പ​ഠി​ച്ച​ത്.​ ​അ​ത​ല്ലാ​തെ​ ​സം​ഗീ​തം​ ​ഗൗ​ര​വ​മാ​യി​ ​പ​ഠി​ക്കാ​നു​ള്ള​ ​ഒ​രു​ ​ശ്ര​മ​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​മ്മ​ ​പാ​ട്ട് ​പ​ഠി​പ്പി​ച്ചി​ട്ടൊ​ന്നു​മി​ല്ല.​ ​വീ​ട്ടി​ൽ​ ​വ​ലു​താ​യി​ ​പാ​ടു​ന്ന​ ​ആ​ളു​മ​ല്ല​ ​ഞാ​ൻ.​ ​അ​മ്മ​ ​വീ​ട്ടി​ൽ​ ​പ്രാ​ക്‌​ടീ​സ് ​ചെ​യ്യു​മ്പോ​ഴും​ ​മൂ​ളി​പ്പാ​ട്ട് ​പാ​ടു​മ്പോ​ഴും​ ​ഒ​ക്കെ​ ​കേ​ൾ​ക്കാ​റു​ണ്ട്.​ ​എ​പ്പോ​ഴും​ ​ചെ​വി​യി​ൽ​ ​ഇ​യ​ർ​ഫോ​ണു​മാ​യി​ ​ന​ട​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.

അ​മ്മ​ ​സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും

കു​റ​ച്ചു​കാ​ല​മാ​യി​ ​അ​മ്മ​ ​വ​യ്യാ​തെ​ ​ഇ​രു​ന്ന​ത് ​കൊ​ണ്ട് ​ആ​ ​വി​യോ​ഗം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നി​ല്ല.​ ​എ​ന്തും​ ​നേ​രി​ടാ​നു​ള്ള​ ​ഒ​രു​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​എ​ല്ലാ​വ​രു​ടെ​യും​ ​മ​ന​സ് ​മാ​റി​യി​രു​ന്നു.​ ​കു​ടും​ബം​ ​ഒ​ന്നാ​കെ​ ​ഞ​ങ്ങ​ളു​ടെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​ ​അ​മ്മ​ ​ഇ​ല്ല​ ​എ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഞ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ച​ത് ​അ​വ​രെ​ല്ലാ​വ​രും​ ​ത​ന്ന​ ​പി​ന്തു​ണ​യി​ലും​ ​സ്‌​നേ​ഹ​ത്തി​ലു​മാ​ണെ​ന്ന് ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് ​മ​ന​സി​ലാ​കു​ന്നു​ണ്ട്.​ ​ഞാ​ൻ​ ​ക​രു​തു​ന്ന​ത്,​ ​അ​മ്മ​ ​എ​വി​ടെ​യാ​ണെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും​ ​എ​ന്നാ​ണ്.​ ​അ​മ്മ​യു​ടെ​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ടു​ ​ത​ന്നെ​ ​സം​ഭ​വി​ച്ച​ ​ദൈ​വ​നി​യോ​ഗ​മാ​വാം​ ​എ​ന്റെ​ ​പാ​ട്ട്.​ ​ശ്വേ​ത​ ​ചേ​ച്ചി​യും​ ​അ​ങ്ങ​നെ​ ​ഒ​രു​ ​തോ​ന്ന​ൽ​ ​ഉ​ള്ളി​ലു​ണ്ടാ​യ​താ​യി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ല്ലാം​ ​കൃ​ത്യ​സ​മ​യ​ത്ത്,​ ​കൃ​ത്യ​മാ​യ​ ​സ്ഥ​ല​ത്ത് ​വ​ന്നു​ ​ചേ​രി​ല്ലേ,​ ​അ​ങ്ങ​നെ​ ​ഒ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു​ ​ഈ​ ​സം​ഗീ​ത​യാ​ത്ര.​ ​കൊ​ച്ചി​ ​നു​വാ​ൽ​സി​ൽ​ ​നി​യ​മ​ബി​രു​ദം​ ​നേ​ടി​യ​തി​നു​ശേ​ഷം​ ​ഇ​പ്പോ​ൾ​ ​മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി​ ​ബാം​ഗ്ളൂ​രി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണ് ​ഞാ​ൻ.​ ​പാ​ട്ട് ​ക​രി​യ​റാ​ക്ക​ണ​മെ​ന്നി​ല്ല,​ ​പ​ക്ഷേ,​ ​ഇ​നി​യു​ള്ള​ ​ജീ​വി​ത​ത്തി​ൽ​ ​അ​ത് ​കൂ​ടെ​ ​വേ​ണ​മെ​ന്നു​ണ്ട്.​ ​ആ​ ​പാ​ട്ടു​ക​ൾ​ ​കേ​ട്ട​പ്പോ​ൾ​ ​അച്ഛന് വലിയ സന്തോഷമായി. ​ ​പാ​ട​ണ​മെ​ന്ന് ​അ​ച്‌​ഛ​ൻ​ ​എ​പ്പോ​ഴും​ ​പ​റ​യു​മാ​യി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, CELEBRITY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.