SignIn
Kerala Kaumudi Online
Thursday, 29 October 2020 8.25 AM IST

" ആ​ലു​വ​യി​ലെ എ​ല്ലാ പെൺ​കു​ട്ടി​ക​ളും പോ​യോ "

​അ​ൽ​​​ഫോ​ൺ​​​സ് പുത്രനും നി​വി​ൻ പോളി​യും
സി​ജു വി​ൽസണുമൊക്കെ എന്റെ സുഹൃത്തുക്കളാണ് അവരാണ് ഞാൻ സി​നി​മയി​ലെത്താൻ നി​മി​ത്തമായതും

നേരത്തി​ലൂടെയും പ്രേമത്തി​ലൂടെയും ശ്രദ്ധേയനായ കൃഷ്ണശങ്കർ വി​ശേഷങ്ങൾ പങ്കുവയ്ക്കുന്നു

krishna-sanker

അ​​​ഭി​​​ന​​​യ​​​മോ​​​ഹം​ ​കു​​​ട്ടി​​​ക്കാ​​​ല​​​ത്തേ​ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ?

ഒ​​​രി​​​ക്ക​​​ലു​​​മി​​​ല്ല.​ ​പ്ല​​​സ് ​ടു​ ​വ​​​രെ​ ​ഒ​​​രു​ ​നാ​​​ട​​​ക​​​ത്തി​ൽ​ ​പോ​​​ലും​ ​അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടി​​​ല്ല.​ ​സ്കൂ​​​ളി​ൽ​ ​എ​​​പ്പോ​​​ഴും​ ​കു​​​സൃ​​​തി​​​ക്കാ​​​ര​​​ന്റെ​ ​ഇ​​​മേ​​​ജാ​​​യി​​​രു​​​ന്നു.​ ​എ​​​ന്തെ​​​ങ്കി​​​ലും​ ​കു​​​രു​​​ത്ത​ക്കേ​ടു​​​ക​ൾ​ ​ഒ​​​പ്പി​​​ച്ച് ​വീ​​​ട്ടു​​​കാ​ർ​​​ക്ക് ​ത​​​ല​​​വേ​​​ദ​ന​ ​ഉ​​​ണ്ടാ​​​ക്കു​​​ന്നൊ​​​രു​ ​പ​​​യ്യ​ൻ.​ ​പ​​​ക്ഷേ​ ​എ​​​ന്റെ​ ​ചേ​​​ട്ട​ൻ​ ​ന​​​ന്നാ​​​യി​ ​പ​​​ഠി​​​ക്കു​​​ക​​​യും​ ​പാ​​​ട്ടു​​​പാ​​​ടു​​​ക​​​യു​​​മൊ​​​ക്കെ​ ​ചെ​​​യ്യും.​ ​ആ​​​റാം​ ​ക്ലാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​ദേ​​​വാ​​​സു​​​രം​ ​റി​​​ലീ​​​സാ​​​യ​​​ത്.​ ​വീ​​​ട്ടി​ൽ​ ​കു​​​രു​​​ത്ത​​​ക്കേ​​​ട് ​കാ​​​ണി​​​ച്ചി​​​ട്ട് ​അ​​​മ്മ​ ​അ​​​ടി​​​ക്കാ​ൻ​ ​വ​​​രു​​​മ്പോ​ൾ​ ​നീ​​​ല​​​ക​​​ണ്ഠ​​​ന് ​ഇ​​​തൊ​​​ന്നും​ ​പ്ര​​​ശ്‌​​​ന​​​മ​​​ല്ലെ​​​ന്ന് ​ഞാ​ൻ​ ​പ​​​റ​​​യും.​ ​ഇ​​​തു​ ​കേ​​​ട്ട​ ​അ​​​മ്മ​ ​എ​​​ന്നെ​ ​ഓ​​​ടി​​​ച്ചി​​​ട്ട് ​അ​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ങ്ങ​​​നെ​​​യാ​​​ണ് ​അ​ൽ​​​ഫോ​ൺ​​​സ് പു​​​ത്ര​​​നു​​​മാ​​​യു​​​ള്ള​ ​സൗ​​​ഹൃ​​​ദം​ ?

ഡി​​​ഗ്രി​​​ക്ക് ​ആ​​​ലു​വ​ ​എം.​​​ഇ.​​​എ​​​സ് ​കോ​​​ളേ​​​ജി​ൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​അ​ൽ​​​ഫോ​ൺ​​​സി​​​നെ​ ​പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.​ ​എ​​​ന്റെ​ ​സീ​​​നി​​​യ​​​റാ​​​യി​​​രു​​​ന്നു.​ ​ഞാ​​​നും​ ​ശ​​​ബ​​​രീ​​​ഷ് ​വ​ർ​​​മ്മ​​​യും​ ​അ​ൽ​​​ഫോ​ൺ​​​സു​​​മെ​​​ല്ലാം​ ​ഒ​​​രു​ ​ഗ്യാം​​​ഗാ​​​യി​​​രു​​​ന്നു.​ ​ശ​​​ബ​​​രീ​​​ഷ് ​ന​​​ന്നാ​​​യി​ ​വാ​​​യി​​​ക്കു​​​ക​​​യും​ ​സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ചു​ ​സം​​​സാ​​​രി​​​ക്കു​​​ക​​​യും​ ​ചെ​​​യ്യും.​ ​ആ​​​ലു​​​വാ​ ​പാ​​​ല​​​സി​​​ലു​​​ള്ള​ ​ഗോ​​​പൂ​​​സ് ​കൂ​ൾ​ ​ബാ​​​റി​​​ലാ​​​ണ് ​ഞ​​​ങ്ങ​ൾ​ ​ഒ​​​ന്നി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്ന​​​ത്.​ ​അ​​​വി​​​ടെ​​​യാ​​​ണ് ​സി​​​നി​​​മാ​ ​ച​ർ​​​ച്ച​​​ക​​​ളെ​​​ല്ലാം​ ​ന​​​ട​​​ക്കു​​​ക.​ ​പ്രേ​​​മം​ ​സി​​​നി​​​മ​​​യി​ൽ​ ​ഗോ​​​പൂ​​​സ് ​കൂ​ൾ​ ​ബാ​ർ​ ​കാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.​ ​ക​ട​ ​സെ​​​റ്റാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​ ​ഗോ​​​പൂ​​​സി​​​ന്റെ​ ​ഉ​​​ട​മ​ ​ഉ​​​ണ്ണി​​​ച്ചേ​​​ട്ട​ൻ​ ​ത​​​ന്നെ​​​യാ​​​ണ് ​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.​ ​അ​​​ന്ന​​​ത്തെ​ ​ച​ർ​​​ച്ച​​​ക​​​ളി​ൽ​ ​നി​​​ന്നാ​​​ണ് ​നേ​​​രം​ ​ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.​ ​ആ​​​ദ്യം​ ​ഷോ​ർ​​​ട്ട് ​ഫി​​​ലി​​​മാ​​​ണ് ​ചെ​​​യ്ത​​​ത്.​ ​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫി​ ​പ​​​ഠി​​​ച്ചു​ ​നി​ൽ​​​ക്കു​​​ന്ന​ ​സ​​​മ​​​യ​​​മാ​​​യ​​​തു​​​കൊ​​​ണ്ട് ​കാ​​​മ​റ​ ​ചെ​​​യ്ത​​​ത് ​ഞാ​​​നാ​​​ണ്.​ ​നേ​​​ര​​​ത്തി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്കാ​​​നാ​​​ണ് ​നി​​​വി​ൻ​ ​പോ​​​ളി​​​യും​ ​സി​​​ജു​ ​വി​​​ത്സ​​​ണും​ ​ന​​​മ്മു​​​ടെ​ ​ടീ​​​മി​​​ലേ​​​ക്കു​ ​വ​​​രു​​​ന്ന​​​ത്.​ ​അ​ൽ​​​ഫോ​ൺ​​​സും​ ​നി​​​വി​​​നും​ ​സി​​​ജു​​​വു​​​മൊ​​​ക്കെ​ ​പ​​​ള്ളി​​​യി​​​ലെ​ ​സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യി​​​രു​​​ന്നു.


നേ​​​രം​ ​റി​​​ലീ​​​സ് ​ചെ​​​യ്‌​​​ത​​​തോ​​​ടെ​ ജീ​​​വി​​​തം​ ​മാ​​​റി​​​യോ?

ആലുവ​ ​ക​​​മ്പ​​​നി​​​പ്പ​​​ടി​​​യി​ൽ​ ​ഞ​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം​ ​ഫോ​​​ട്ടോ​​​ക​ൾ​ ​പ​​​തി​​​ച്ച​ ​വ​​​ലി​യ​ ​ഫ്ള​​​ക്‌​​​സ് ​വ​​​ച്ചി​​​രു​​​ന്നു.​ ​ഞാ​​​നും​ ​ഭാര്യ നീ​​​ന​​​യും​ ​രാ​​​ത്രി​​​യി​ൽ​ ​അ​​​തു​​​കാ​​​ണാ​ൻ​ ​പോ​​​യി.​ ​റി​​​ലീ​​​സി​​​ന്റെ​ ​ത​​​ലേ​​​ദി​​​വ​​​സം​ ​ഞ​​​ങ്ങ​​​ളാ​​​രും​ ​ഉ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.​ ​പു​​​ല​ർ​​​ച്ച​​​വ​​​രെ​ ​ആ​​​ലു​​​വ​​​യി​​​ലെ​ ​മു​​​ക്കി​​​ലും​ ​മൂ​​​ല​​​യി​​​ലും​ ​പോ​​​സ്റ്റ​ർ​ ​ഒ​​​ട്ടി​​​ച്ചു.​ ​ആ​​​ലു​​​വാ​ ​സെന്റ് സേ​വി​​​യേ​​​ഴ്‌​​​സ് ​കോ​​​ളേ​​​ജി​​​ന്റെ​ ​മു​​​ന്നി​ൽ​ ​പോ​​​സ്റ്റ​ർ​ ​ഒ​​​ട്ടി​​​ക്കാ​ൻ​ ​മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു.​ ​രാ​​​വി​​​ലെ​​​യാ​​​യ​​​പ്പോ​ൾ​ ​എ​​​നി​​​ക്ക് ​ടെ​ൻ​​​ഷ​​​നാ​​​യി.​ ​എ​​​ന്റെ​ ​അ​​​ഭി​​​ന​​​യം​ ​ആ​​​ളു​​​ക​ൾ​​​ക്ക് ​ഇ​​​ഷ്ട്ട​​​പ്പെ​​​ടു​​​മോ​ ​എ​​​ന്നൊ​​​രു​ ​സം​​​ശ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​അ​​​പ്പോ​​​ഴെ​​​ല്ലാം​ ​നീ​ന​ ​സ​​​മാ​​​ധാ​​​നി​​​പ്പി​​​ച്ചു.​ ​എ​​​റ​​​ണാ​​​കു​​​ളം​ ​പ​​​ത്മ​​​യി​​​ലെ​ ​ബാ​ൽ​ക്ക​​​ണി​​​യി​​​ലി​​​രു​​​ന്നാ​​​ണ് ​ഞ​​​ങ്ങ​​​ളെ​​​ല്ലാം​ ​ആ​​​ദ്യ​ ​ഷോ​ ​ക​​​ണ്ട​​​ത്.​ ​തു​​​ട​​​ക്കം​ ​മു​​​ത​​​ലേ​ ​സി​​​നി​മ​ ​എ​​​ല്ലാ​​​വ​​​രും​ ​ന​​​ന്നാ​​​യി​ ​ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​ഞാ​ൻ​ ​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​ ​മാ​​​ണി​​​ക്കി​​​ന്റെ​ ​ഡ​​​യ​​​ലോ​​​ഗ് ​വ​​​ന്ന​​​പ്പോ​ൾ​ ​തി​​​യേ​​​റ്റ​​​റി​ൽ​ ​ചി​​​രി​​​പൊ​​​ട്ടി.​ ​സി​​​നി​മ​ ​ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ​​​പ്പോ​ൾ​ ​ആ​​​ളു​​​ക​ൾ​ ​എ​​​ന്നെ​ ​തി​​​രി​​​ച്ച​​​റി​​​ഞ്ഞു.​ ​ആ​​​ദ്യ​ ​സി​​​നി​​​മ​​​യി​ൽ​ ​നി​​​ന്ന് ​കി​​​ട്ടു​​​ന്ന​ ​അ​​​നു​​​ഭ​​​വം​ ​പി​​​ന്നൊ​​​രി​​​ക്ക​​​ലും​ ​ന​​​മ്മ​​​ളെ​ ​തേ​​​ടി​ ​വ​​​രി​​​ല്ല.​ ​സി​​​നി​മ​ ​ക​​​ണ്ടി​​​ട്ട് ​ഒ​​​രു​​​പാ​​​ടു​​​പേ​ർ​ ​വി​​​ളി​​​ച്ചു.​ ​ആ​​​ദ്യം​ ​വി​​​ളി​​​ച്ച​​​ത് ​വി​​​നീ​​​ത് ​ശ്രീ​​​നി​​​വാ​​​സ​​​നാ​​​ണ്.


ആ​​​ദ്യ​​​മാ​​​യി​ ​കി​​​ട്ടി​യ​ ​പ്ര​​​തി​​​ഫ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ച് ​ഓ​ർ​​​മ്മ​​​യു​​​ണ്ടോ?

ക​​​ലാ​​​രം​​​ഗ​​​ത്ത് ​നി​​​ന്ന് ​ആ​​​ദ്യം​ ​ല​​​ഭി​​​ച്ച​ ​പ്ര​​​തി​​​ഫ​​​ലം​ ​നൂ​​​റു​ ​രൂ​​​പ​​​യാ​​​ണ്.​ ​ഒ​​​രു​ ​ക​​​ല്യാ​​​ണ​​​ത്തി​​​ന്റെ​ ​വീ​​​ഡി​​​യോ​ ​ഷൂ​​​ട്ടി​​​നു​ ​ലൈ​​​റ്റ് ​പി​​​ടി​​​ക്കാ​ൻ​ ​പോ​​​യ​​​താ​​​യി​​​രു​​​ന്നു.​ ​നേ​​​ര​​​ത്തി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ച​​​പ്പോ​ൾ​ ​അ​​​മ്പ​​​തി​​​നാ​​​യി​​​രം​ ​രൂ​​​പ​​​യാ​​​ണ് ​പ്ര​​​തി​​​ഫ​​​ലം​ ​കി​​​ട്ടി​​​യ​​​ത്.​ ​സ​​​ത്യ​​​ത്തി​ൽ​ ​എ​​​ന്നെ​​​പ്പോ​​​ലെ​ ​ചെ​​​റി​യ​ ​ക​​​ഥാ​​​പാ​​​ത്രം​ ​ചെ​​​യ്ത​​​യാ​ൾ​​​ക്ക് ​അ​​​മ്പ​​​തി​​​നാ​​​യി​​​രം​ ​രൂ​പ​ ​അ​​​ല്പം​ ​കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു.​ ​അ​​​ന്ന് ​ഞ​​​ങ്ങ​​​ളു​​​ടെ​ ​ടീ​​​മി​ൽ​ ​ഞാ​ൻ​ ​മാ​​​ത്ര​​​മേ​ ​വി​​​വാ​​​ഹം​ ​ക​​​ഴി​​​ച്ചി​​​ട്ടു​​​ള്ളൂ.​ ​അ​​​തു​​​കൊ​​​ണ്ട് ​അ​ൽ​​​ഫോ​ൺ​​​സ് ​ഇ​​​ട​​​പെ​​​ട്ടാ​​​ണ് ​അ​​​ത്ര​​​യും​ ​കാ​​​ശ് ​ത​​​ന്ന​​​ത്.​ ​ഫ്ര​​​ണ്ട്ഷി​​​പ്പി​​​ന്റെ​ ​ശ​​​രി​​​ക്കു​​​ള്ള​ ​സു​​​ഖം​ ​അ​​​നു​​​ഭ​​​വി​​​ച്ച​ ​നി​​​മി​​​ഷ​​​മാ​​​യി​​​രു​​​ന്നു​ ​അ​​​ത്.


പ്രേ​​​മ​​​മാ​​​ണ​​​ല്ലോ​ ​ടേ​​​ണിം​​​ഗ് ​ പോ​​​യി​​​ന്റ്?

പ്രേ​​​മ​​​ത്തെ​ ​കു​​​റി​​​ച്ച് ​അ​ൽ​​​ഫോ​ൺ​​​സ് ​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​അ​​​തി​​​ലൊ​​​രു​ ​സി​​​നി​​​മാ​​​ക്ക​​​ഥ​​​യു​​​ണ്ടെ​​​ന്ന് ​തോ​​​ന്നി​​​യി​​​ല്ല.​ ​ഒ​​​രു​ ​പ​​​യ്യ​ൻ​ ​പ്ല​​​സ് ​വ​​​ണ്ണി​ൽ​ ​വ​​​ച്ച് ​പ്രേ​​​മി​​​ക്കു​​​ന്നു,​ ​പി​​​ന്നെ​ ​ഡി​​​ഗ്രി​​​ക്ക് ​പ്രേ​​​മി​​​ക്കു​​​ന്നു,​ ​അ​​​വ​​​സാ​​​നം​ ​മ​​​റ്റൊ​​​രു​ ​പെ​​​ണ്ണി​​​നെ​ ​ക​​​ല്യാ​​​ണം​ ​ക​​​ഴി​​​ക്കു​​​ന്നു.​ ​അ​ൽ​​​ഫോ​ൺ​​​സ് ​ഈ​ ​ക​ഥ​ ​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​ഞ​​​ങ്ങ​ൾ​ ​ചോ​​​ദി​​​ച്ചു​ ​ക​​​ഴി​​​ഞ്ഞോ...​ ​ഈ​ ​ക​​​ഥ​​​യാ​​​ണോ​ ​നീ​ ​സി​​​നി​​​മ​​​യാ​​​ക്കാ​ൻ​ ​പോ​​​കു​​​ന്നെ.​ ​പ​​​ക്ഷേ​ ​സി​​​നി​​​മ​​​യ്ക്ക് ​എ​​​ന്താ​​​ണ് ​വേ​​​ണ്ട​​​തെ​​​ന്ന് ​അ​ൽ​​​ഫോ​ൺ​​​സി​​​ന​​​റി​​​യ​​​മാ​​​യി​​​രു​​​ന്നു.​ ​ആ​​​ലു​​​വ​യി​ൽ​ ​ഒ​​​രു​ ​വീ​​​ട് ​വാ​​​ട​​​ക​​​യ്‌​​​ക്കെ​​​ടു​​​ത്ത് ​ഞ​​​ങ്ങ​​​ളെ​​​ല്ലാം​ ​എ​​​ഴു​​​ത്തും​ ​ച​ർ​​​ച്ച​​​യു​​​മാ​​​യി​ ​കൂ​​​ടി.​ ​പ്രേ​​​മ​​​ത്തി​​​ന്റെ​ ​ചി​​​ത്രീ​​​ക​​​ര​​​ണം​ ​ഒ​​​രു​ ​പ​​​ഠ​​​ന​​​ക്ക​ള​​​രി​​​യാ​​​യി​​​രു​​​ന്നു.​


പ്രേ​​​മി​​​ച്ചാ​​​ണ​​​ല്ലോ​ ​വി​​​വാ​​​ഹം​ ​ക​​​ഴി​​​ച്ച​​​ത്?
അ​​​തൊ​​​രു​ ​വ​​​ലി​യ​ ​ക​​​ഥ​​​യാ​​​ണ്.​​​നി​​​ര​​​വ​​​ധി​ ​ട്വി​​​സ്റ്റും​ ​ടേ​​​ണു​​​മു​​​ണ്ട്.​ ​ഒ​​​മ്പ​​​താം​ ​ക്ലാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​ൾ​ ​എ​​​നി​​​ക്കൊ​​​രു​ ​പെ​ൺ​​​കു​​​ട്ടി​​​യോ​​​ട് ​പ്ര​​​ണ​​​യം​ ​തോ​​​ന്നി.​ ​ഞാ​​​നെ​​​ന്റെ​ ​പ്ര​​​ണ​​​യം​ ​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടും​ ​അ​​​വ​ൾ​ ​അ​​​ടു​​​ക്കു​​​ന്നി​​​ല്ല.​ ​അ​​​റി​​​യാ​​​വു​​​ന്ന​ ​ന​​​മ്പ​​​രു​​​ക​​​ളെ​​​ല്ലാം​ ​പ്ര​​​യോ​​​ഗി​​​ച്ചു.​ ​പ​​​ത്താം​ ​ക്ലാ​​​സെ​​​ത്തി​​​യ​​​പ്പോ​​​ഴും​ ​അ​​​ത് ​തു​​​ട​ർ​​​ന്നു.​ ​പ​​​ക്ഷേ​ ​അ​​​വ​ൾ​ ​ക​​​നി​​​ഞ്ഞി​​​ല്ല.​​​അ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​ദേ​​​വ​​​ദൂ​​​തി​​​ക​​​യെ​​​പ്പോ​​​ലെ​ ​മ​​​റ്റൊ​​​രു​ ​പെ​ൺ​​​കു​​​ട്ടി​ ​വ​​​രു​​​ന്ന​​​ത്.​​​ജൂ​​​നി​​​യ​​​റാ​​​ണ്.​​​നീ​ന​ ​എ​​​ന്നാ​​​ണ് ​പേ​​​ര്.​ ​അ​​​ളി​​​യാ​ ​ആ​ ​കു​​​ട്ടി​ ​കൊ​​​ള്ളാം.​ ..​​​നീ​​​യൊ​​​ന്നു​ ​ശ്ര​​​മി​​​ച്ചു​ ​നോ​​​ക്കെ​​​ന്നു​ ​കൂ​​​ട്ടു​​​കാ​ർ​ ​പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചു.​ ​ഞാ​ൻ​ ​പി​​​റ്റേ​ ​ദി​​​വ​​​സം​ ​ആ​ ​കു​​​ട്ടി​​​യെ​ ​ക​​​ണ്ടു.​ ​ചി​ല​ ​റാ​​​ഗിം​​​ഗ് ​ന​​​മ്പ​​​രൊ​​​ക്കെ​ ​ഇ​​​റ​​​ക്കി.​ ​സ്ഥി​​​രം​ ​കോ​​​മ​​​ഡി​​​ക​​​ളും​ ​പ​​​റ​​​ഞ്ഞു.​ ​സം​​​ഭ​​​വം​ ​ഏ​​​റ്റു​ .​ ​ര​​​ണ്ടു​ ​ദി​​​വ​​​സം​ ​ക​​​ഴി​​​ഞ്ഞ​​​പ്പോ​ൾ​ ​നീ​​​ന​​​യ്ക്ക് ​ചേ​​​ട്ട​​​നെ​ ​ഇ​​​ഷ്‌​​​ട​​​മാ​​​ണെ​​​ന്ന് ​അ​​​വ​​​ളു​​​ടെ​ ​കൂ​​​ട്ടു​​​കാ​​​രി​ ​എ​​​ന്നോ​​​ട് ​പ​​​റ​​​ഞ്ഞു.​ ​അ​​​ടു​​​ത്ത​ ​ദി​​​വ​​​സം​ ​മ​​​റ്റൊ​​​രു​ ​ട്വി​​​സ്റ്റു​​​ണ്ടാ​​​യി.​​​എ​​​ന്നെ​ ​ഗൗ​​​നി​​​ക്കാ​​​തെ​ ​ന​​​ട​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​ക്കും​ ​എ​​​ന്നോ​​​ട് ​ഇ​​​ഷ്ടം.​ ​സ​​​ന്തോ​​​ഷം​ ​വ​​​രു​​​മ്പോ​ൾ​ ​കൂ​​​ട്ട​​​ത്തോ​​​ടെ​ ​എ​​​ന്നാ​​​ണ​​​ല്ലോ.​ ​എ​​​ന്നാ​ൽ​ ​ആ​​​ദ്യം​ ​ഇ​​​ഷ്ടം​ ​പ​​​റ​​​ഞ്ഞ​ ​പെ​ൺ​​​കു​​​ട്ടി​​​യെ​ ​ത​​​ന്നെ​ ​പ്ര​​​ണ​​​യി​​​ക്കാ​ൻ​ ​ഞാ​ൻ​ ​തീ​രു​​​മാ​​​നി​​​ച്ചു.നീ​​​ന​​​യു​​​മാ​​​യു​​​ള്ള​ ​പ്ര​​​ണ​​​യം​ ​പ​​​ത്താം​ ​ക്ലാ​​​സ് ​ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ​ ​പൊ​​​ടി​​​പൊ​​​ടി​​​ച്ചു.​ ​പ്ല​​​സ് ​ടു​​​വി​​​ന് ​ഞാ​ൻ​ ​മ​​​റ്റൊ​​​രു​ ​സ്കൂ​​​ളി​​​ലേ​​​ക്ക് ​മാ​​​റി.​ ​അ​​​വി​​​ടെ​​​യും​ ​അ​​​ല്ല​റ​ ​ചി​​​ല്ല​റ​ ​പ്ര​​​ണ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​ഷ​​​റ​​​ഫു​​​ദ്ദീ​​​നൊ​​​ക്കെ​ ​എ​​​ന്നെ​ ​ബോ​​​യിം​​​ഗ് ​ബോ​​​യിം​​​ഗ് ​എ​​​ന്നാ​​​ണ് ​വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്.​ ​പ്ല​​​സ് ​ടു​ ​ക​​​ഴി​​​ഞ്ഞ​ ​ശേ​​​ഷ​​​വും​ ​നീ​​​ന​​​യു​​​ടെ​ ​വി​​​ളി​ ​തു​​​ട​ർ​​​ന്നു.​ ​ഡി​​​ഗ്രി​ ​അ​​​വ​​​സാ​ന​ ​വ​ർ​​​ഷ​​​മാ​​​യ​​​പ്പോ​ൾ​ ​എ​​​ന്തോ​ ​കാ​​​ര്യ​​​ത്തി​​​ന് ​ഞ​​​ങ്ങ​​​ളു​​​ട​​​ക്കി.​ ​ഇ​​​നി​ ​മേ​​​ലാ​ൽ​ ​എ​​​ന്നെ​ ​വി​​​ളി​​​ക്ക​​​രു​​​തെ​​​ന്ന് ​അ​​​വ​ൾ​ ​പ​​​റ​​​ഞ്ഞു​ .​ ​ആ​​​ലു​​​വ​​​യി​ൽ​ ​വേ​​​റെ​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളൊ​​​ന്നും​ ​ഇ​​​ല്ലാ​​​ത്ത​ ​സ​​​മ​​​യ​​​ത്തു​ ​മാ​​​ത്ര​​​മേ​ ​നി​​​ന്നെ​ ​വി​​​ളി​​​ക്കൂ​​​യെ​​​ന്ന് ​ഞാ​​​നും​ ​പ​​​റ​​​ഞ്ഞു.​ ​ഡി​​​ഗ്രി​ ​ക​​​ഴി​​​ഞ്ഞ് ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ​ ​കു​​​റേ​ ​മാ​​​സ​​​ങ്ങ​ൾ​ ​ക​​​ട​​​ന്നു​​​പോ​​​യി.​ ​കൂ​​​ടെ​​​യു​​​ള്ള​​​വ​​​രെ​​​ല്ലാം​ ​പ​ല​ ​ജോ​​​ലി​​​ക​ൾ​​​ക്കാ​​​യി​ ​മ​​​റ്റ് ​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​പോ​​​യി.​ ​ദു​​​ബാ​​​യി​ൽ​ ​ജോ​​​ലി​ ​ശ​​​രി​​​യാ​​​ക്കി​​​യി​​​ട്ട് ​അ​​​ച്ഛ​ൻ​ ​എ​​​ന്നെ​ ​വി​​​ളി​​​ച്ചു.​ ​എ​​​നി​​​ക്ക​​​തി​ൽ​ ​താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​ .​ ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തി​​​രു​​​ന്ന​ ​ഒ​​​രു​ ​ദി​​​വ​​​സം​ ​നീ​​​ന​​​യെ​ ​വി​​​ളി​​​ക്കാ​ൻ​ ​തീ​​​രു​​​മാ​​​നി​​​ച്ചു.​ ​ഈ​ ​സ​​​മ​​​യ​​​ത്ത് ​അ​​​വ​​​ളു​​​ണ്ടെ​​​ങ്കി​ൽ​ ​ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്ന് ​തോ​​​ന്നി.​ ​അ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​എ​​​ന്റെ​ ​മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് ​നീ​​​ന​​​യു​​​ടെ​ ​കോ​ൾ​ ​വ​​​ന്നു.​​​ഞാ​ൻ​ ​അ​​​ങ്ങോ​​​ട്ട് ​വി​​​ളി​​​ക്കാ​ൻ​ ​ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​പ​​​റ​​​ഞ്ഞു.​ ​ആ​​​ലു​​​വ​​​യി​​​ലെ​ ​എ​​​ല്ലാ​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളും​ ​പോ​​​യോ​ ​എ​​​ന്നാ​​​യി​​​രു​​​ന്നു​ ​അ​​​വ​​​ളു​​​ടെ​ ​ചോ​​​ദ്യം.​ ​അ​​​ന്നു​​​മു​​​ത​ൽ​ ​നീ​ന​ ​എ​​​ന്റെ​ ​കൂ​​​ടെ​​​യു​​​ണ്ട്.​ ​ആ​ ​നീ​​​ന​​​യെ​​​യാ​​​ണ് ​വി​​​വാ​​​ഹം​ ​ക​​​ഴി​​​ച്ച​​​ത്.​ ​സു​ഖ​ ​ദുഃ​ഖ​​​ങ്ങ​ൾ​ ​പ​​​ങ്കി​​​ട്ട് ​സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​ ​ജീ​​​വി​​​ക്കു​​​ന്നു.​ ​ഇ​​​പ്പോ​ൾ​ ​ഒ​​​രു​ ​മ​​​ക​ൻ​ ​കൂ​​​ടി​​​യു​​​ണ്ട്.​ ​പേ​​​ര് ​ഓം​ ​കൃ​​​ഷ്ണ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KRISHNA SANKER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.