SignIn
Kerala Kaumudi Online
Thursday, 22 October 2020 9.57 AM IST

സഹോദരിമാരുടെ പോരാട്ട വിജയം

anakha

അ​ർ​ഹ​മാ​യ​ ​സ​ഹാ​യം​ ​നി​ഷേ​ധി​ക്കാ​ൻ​ ​തു​നി​ഞ്ഞ​ ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​ ​വ​രെ​ ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള​ ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​നെ​ടു​ങ്ക​ണ്ട​ത്തെ​ ​ര​ണ്ട് ​സ​ഹോ​ദ​രി​മാ​രു​ടെ​ ​അ​നു​ഭ​വ​ക​ഥ​ ​ഞ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​ദു​ർ​ബ​ല​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ ​സ​ഹാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​ഒ​ട്ടേ​റെ​ ​ഉ​ണ്ട്.​ ​ഓ​രോ​ ​ബ​ഡ്ജ​റ്റി​ലും​ ​അ​വ​യ്ക്കാ​യി​ ​ഫ​ണ്ടും​ ​അ​നു​വ​ദി​ക്കാ​റു​ണ്ട്.​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ​അ​ത് ​യ​ഥാ​സ​മ​യം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ലാ​ണ് ​എ​ല്ലാ​ക്കാ​ല​ത്തും​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​ത​ട​സ​ങ്ങ​ൾ.​ ​സ​ഹാ​യം​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​എ​ന്തു​ണ്ട് ​വ​ഴി​ക​ൾ​ ​എ​ന്നാ​കും​ ​അ​തി​നു​ ​ചു​മ​ത​ല​പ്പെ​ട്ട​വ​രു​ടെ​ ​ഗ​വേ​ഷ​ണം.​ ​സ​ർ​ക്കാ​രാ​ണ് ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​തെ​ങ്കി​ലും​ ​സ്വ​ന്തം​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്നെ​ടു​ത്തു​ ​ന​ൽ​കു​ന്ന​തു​ ​പോ​ലെ​യാ​ണ് ​മി​ക്ക​പ്പോ​ഴും​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​സ​മീ​പ​നം.​ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ഹാ​യ​ങ്ങ​ൾ​ക്കു​ ​മാ​ത്ര​മ​ല്ല​ ​ക​ടി​ഞ്ഞാ​ൺ.​ ​ദു​ർ​ബ​ല​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള​ ​ഏ​തു​ ​പ​ദ്ധ​തി​യു​ടെ​ ​ന​ട​ത്തി​പ്പി​ലും​ ​കാ​ണാം​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ത​ല​ത്തി​ൽ​ ​സ്ഥി​ര​പ്ര​തി​ഷ്ഠ​ ​നേ​ടി​യ​ ​മെ​ല്ലെ​പ്പോ​ക്കും​ ​കു​ശു​മ്പും​ ​കു​ന്നാ​യ്മ​യും.


നെ​ടു​ങ്ക​ണ്ട​ത്തെ​ ​ദ​ളി​ത് ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​ന​ഘ​യ്ക്കും​ ​ആ​ർ​ദ്ര​‌​യ്ക്കും​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​ദു​ര​നു​ഭ​വം​ ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മൊ​ന്നു​മ​ല്ല.​ ​നാ​ടൊ​ട്ടു​ക്കും​ ​ഇ​തു​പോ​ലു​ള്ള​ ​നീ​തി​നി​ഷേ​ധ​വും​ ​സ​ഹാ​യ​തി​ര​സ്ക​ര​ണ​വും​ ​പ​തി​വാ​യി​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ഏ​റെ​ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​യ​ ​ചി​ല​തെ​ല്ലാം​ ​ഇ​ട​യ്ക്കി​ടെ​ ​പു​റ​ത്തു​വ​രു​മെ​ന്നു​ ​മാ​ത്രം.​ ​അ​ന​ഘ​യു​ടെ​യും​ ​ആ​ർ​ദ്ര​‌​യു​ടെ​യും​ ​ലാ​പ്ടോ​പ്പി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ന്റെ​ ​ദുഃ​ഖ​ക​ര​മാ​യ​ ​ക​ഥ​ ​ത​ന്നെ​ ​സ​മൂ​ഹം​ ​അ​റി​യു​ന്ന​ത് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വി​വ​രം​ ​എ​ത്തി​യ​പ്പോ​ഴാ​ണ്.​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ദ​ളി​ത് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് ​ ലാ​പ്ടോ​പ്പ് ​ ല​ഭി​ക്കാ​ൻ​ ​അ​ർ​ഹ​ത​യു​ണ്ട്.​ ​പ​ട്ടി​ക​ജാ​തി​ ​-​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പി​ന്റേ​തും​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​തു​മാ​ണ് ​പ​ദ്ധ​തി.​ ​പ​ഠ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കേ​ ​അ​തു​ ​ല​ഭി​ക്കു​ക​യു​ള്ളൂ​ ​എ​ന്ന​ ​നി​ബ​ന്ധ​ന​യു​മു​ണ്ട്.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ദ്ധ​തി​യി​ൽ​ ​ഏ​തു​ ​വി​ഷ​യം​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​അ​ത​നു​സ​രി​ച്ചാ​ണ് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത്തി​നു​ ​പ​ഠി​ച്ചി​രു​ന്ന​ ​അ​ന​ഘ​യും​ ​ഫി​സി​യോ​തെ​റാ​പ്പി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ആ​ർ​ദ്ര​‌​യും​ ​ലാ​പ്ടോ​പ്പി​നാ​യി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ത്.​ ​മാ​ന​വി​ക​ ​വി​ഷ​യം​ ​പ​ഠി​ക്കു​ന്ന​ ​അ​ന​ഘ​യ്ക്ക് ​അ​ക്കാ​ര​ണ​ത്താ​ൽ​ ​സ​ഹാ​യം​ ​ആ​ദ്യ​മേ​ ​നി​രാ​ക​രി​ച്ചു.​ ​ഒ​രാ​ൾ​ക്കെ​ങ്കി​ലും​ ​ല​ഭി​ക്കു​മ​ല്ലോ​ ​എ​ന്ന​ ​ആ​ശ്വാ​സ​ത്തി​ൽ​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​സ​ഹാ​യം​ ​നി​ഷേ​ധി​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​ഓ​രോ​രോ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​യ​ത്.​ 2018​-​ലും​ 2019​ലും​ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ​ ​പേ​രി​ലാ​ണ് ​അ​പേ​ക്ഷ​യി​ൽ​ ​തീ​രു​മാ​നം​ ​നീ​ണ്ടു​പോ​യ​ത്.​ ​ഈ​ ​വ​ർ​ഷം​ ​കു​റ​ച്ചു​കൂ​ടി​ ​പ്ര​ബ​ല​മാ​യ​ ​ഒ​രു​ ​കാ​ര​ണം​ ​വീ​ണു​കി​ട്ടി.​ ​ലോ​ക​ത്തെ​ ​പി​ടി​ച്ചു​കു​ലു​ക്കി​യ​ ​കൊ​വി​ഡ്.​ ​ഇ​തി​നൊ​ക്കെ​ ​പു​റ​മെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​ഊ​രാ​ക്കു​ടു​ക്കു​ക​ൾ.​ ​സ​ഹി​കെ​ട്ട​പ്പോ​ഴാ​ണ് ​കു​ട്ടി​ക​ൾ​ ​ഹൈ​ക്കോ​ട​തി​യെ​ ​ശ​ര​ണം​ ​പ്രാ​പി​ച്ച​ത്.​ ​അ​പ്പോ​ഴേ​ക്കും​ ​അ​വ​രു​ടെ​ ​'​ലാ​പ് ​പോ​രാ​ട്ടം​"​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​അ​തി​നു​ ​ഉ​ട​നെ​ ​ഫ​ല​വു​മു​ണ്ടാ​യി​ ​എ​ന്ന​താ​ണ് ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​ ​കാ​ര്യം.​ ​അ​ന​ഘ​യ്ക്കും​ ​ആ​ർ​ദ്ര​‌​യ്ക്കും​ ​അ​ടു​ത്ത​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​പ​ഞ്ചാ​യ​ത്തു​കാ​ർ​ ​ലാ​പ്ടോ​പ്പു​ക​ൾ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ചു​കൊ​ടു​ത്തു.​ ​മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യു​ള്ള​ ​കാ​ത്തി​രി​പ്പാ​ണ് ​സാ​ർ​ത്ഥ​ക​മാ​യ​ത്.


അ​ർ​ഹ​മാ​യ​ ​സ​ഹാ​യ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​കൃ​ത്യ​മാ​യ​ ​അ​റി​വും​ ​അ​തു​ ​നി​ഷേ​ധി​ച്ച​തി​നെ​തി​രെ​ ​ഉ​റ​ച്ചു​നി​ന്ന് ​പോ​രാ​ടാ​നു​ള്ള​ ​ച​ങ്കൂ​റ്റ​വു​മാ​ണ് ​നെ​ടു​ങ്ക​ണ്ട​ത്തെ​ ​സ​ഹോ​ദ​രി​മാ​ർ​ക്ക് ​തു​ണ​യാ​യ​ത്.​ ​എ​ന്നാ​ൽ​ ​ഇ​തു​പോ​ലെ​ ​സ​ഹാ​യ​ ​നി​ഷേ​ധ​ത്തി​നെ​തി​രെ​ ​പോ​രാ​ടാ​ൻ​ ​എ​ത്ര​പേ​ർ​ ​മു​ന്നോ​ട്ടു​വ​രു​മെ​ന്ന് ​ഓ​ർ​ക്കു​മ്പോ​ഴാ​ണ് ​സ​മൂ​ഹ​ത്തി​ലെ​ ​ദു​ർ​ബ​ല​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​സ്ഥി​ര​മാ​യി​ ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​നീ​തി​ ​നി​ഷേ​ധ​ങ്ങ​ളു​ടെ​ ​അ​വ​സാ​നി​ക്കാ​ത്ത​ ​പ​ട്ടി​ക​ ​ക​ൺ​മു​ന്നി​ലെ​ത്തു​ക.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ലാ​പ്ടോ​പ്പി​ന്റെ​ ​കാ​ര്യം​ ​എ​ന്താ​യെ​ന്ന​ന്വേ​ഷി​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലെ​ത്തി​യ​ ​അ​ന​ഘ​യോ​ട് ​അ​വി​ട​ത്തെ​ ​അ​ധി​കാ​രി​ക​ൾ​ ​ചോ​ദി​ച്ച​ത് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​കേ​സി​നു​ ​പോ​കാ​ൻ​ ​പ​ണ​മു​ണ്ടെ​ങ്കി​ൽ​ ​അ​തു​കൊ​ണ്ട് ​ലാ​പ്ടോ​പ്പ് ​വാ​ങ്ങി​ക്കൂ​ടേ​ ​എ​ന്നാ​ണ്.​ ​ഈ​ ​ചോ​ദ്യ​ത്തി​ലെ​ ​പ​രി​ഹാ​സ​വും​ ​അ​തി​ന​ടി​യി​ലെ​ ​മ​നോ​ഭാ​വ​വും​ ​തി​രി​ച്ച​റി​യു​മ്പോ​ഴേ​ ​യ​ഥാ​ർ​ത്ഥ​ ​അ​വ​ഗ​ണ​ന​ ​ബോ​ദ്ധ്യ​മാ​കൂ.​ ​ദു​ർ​ബ​ല​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ട് ​മേ​ലാ​ള​ ​വ​ർ​ഗം​ ​ഇ​പ്പോ​ഴും​ ​വ​ച്ചു​പു​ല​ർ​ത്തു​ന്ന​ ​അ​ടി​മ​ ​മ​നോ​ഭാ​വ​ത്തി​ന്റെ​ ​നി​ഴ​ലു​ക​ൾ​ ​ഇ​തി​ൽ​ ​കാ​ണാ​നാ​കും.​ ​ലാ​പ്ടോ​പ്പി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​ഏ​തു​ ​സ​ഹാ​യ​ ​പ​ദ്ധ​തി​യു​ടെ​യും​ ​വി​ത​ര​ണ​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ഇ​മ്മാ​തി​രി​ ​മ​നഃ​പൂ​ർ​വ​മാ​യ​ ​കാ​ല​താ​മ​സ​വും​ ​അ​ധി​കാ​ര​ഗ​ർ​വും​ ​സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് ​അ​ധി​കാ​രി​ക​ളി​ൽ​ ​നി​ന്നു​ണ്ടാ​കാ​റു​ള്ള​ ​മോ​ശം​ ​പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ​പ്ര​ത്യേ​കി​ച്ചു​ ​പ​റ​യേ​ണ്ട​തി​ല്ല.​ ​പ​ല​ർ​ക്കും​ ​കാ​ണും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​പ​റ​യാ​ൻ​ ​ഏ​റെ​ ​കാ​ര്യ​ങ്ങ​ൾ.​ ​സ​ർ​ക്കാ​രു​ക​ൾ​ ​വ്യ​ക്ത​മാ​യ​ ​ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഗു​ണ​ഫ​ലം​ ​യ​ഥാ​സ​മ​യം​ ​അ​ർ​ഹ​രാ​യ​വ​രി​ൽ​ ​എ​ത്തി​ക്കേ​ണ്ട​ ​ചു​മ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ലാ​ണ് ​അ​ർ​പ്പി​ത​മാ​കു​ന്ന​ത്.​ ​സാ​ങ്കേ​തി​ക​ത്വ​വും​ ​ച​ട്ട​വു​മൊ​ക്കെ​ ​എ​ ​ടു​ത്തു​കാ​ട്ടി​ ​അ​പേ​ക്ഷ​ക​രെ​ ​അ​ക​റ്റാ​നു​ള്ള​ ​പ്ര​വ​ണ​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ​ ​കൂ​ടു​ത​ലാ​ണ്.​ ​ഉ​യ​ർ​ന്ന​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വേ​ണം​ ​താ​ഴെ​ത​ട്ടി​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലും​ ​ശ​രി​യാ​യ​ ​വി​ധ​ത്തി​ലും​ ​ന​ട​ക്കു​ന്നു​ ​എ​ന്ന് ​ഉ​റ​പ്പു​വ​രു​ത്താ​ൻ.​ ​വ​കു​പ്പു​ ​ത​ല​ത്തി​ലും​ ​കൃ​ത്യ​മാ​യ​ ​മേ​ൽ​നോ​ട്ടം​ ​ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ​ ​സ​ഹാ​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​കെ​ട്ടി​ക്കി​ട​ക്കു​ക​യി​ല്ല.​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​നാ​വ​ശ്യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ഹാ​യ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​വി​ധ​ ​ഉ​പേ​ക്ഷ​ക​ളും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണ്.​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷാ​രം​ഭ​ത്തി​ൽ​ത്ത​ന്നെ​ ​അ​തി​നു​ള്ള​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളും​ ​കൈ​ക്കൊ​ള്ള​ണം.​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ,​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​ഫീ​സ് ​ഇ​ള​വു​ക​ൾ​ ​തു​ട​ങ്ങി​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ​ ​അ​ലം​ഭാ​വം​ ​കാ​ണി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​വ​കു​പ്പു​ത​ല​ ​ന​ട​പ​ടി​ ​എ​ടു​ക്ക​ണം.​ ​ഇ​തി​നൊ​പ്പം​ ​ത​ന്നെ​ ​പ്ര​ധാ​ന​മാ​ണ് ​വി​വി​ധ​ ​സ​ഹാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​കു​ട്ടി​ക​ളി​ൽ​ ​അ​വ​ശ്യം​ ​ഉ​ണ്ടാ​കേ​ണ്ട​ ​അ​വ​കാ​ശ​ബോ​ധം.​ ​ഇ​ത് ​വ്യ​ക്ത​മാ​യി​ ​അ​റി​ഞ്ഞി​രു​ന്നാ​ലേ​ ​അ​വ​കാ​ശ​ ​നി​ഷേ​ധ​ത്തി​നെ​തി​രെ​ ​പോ​രാ​ടാ​ൻ​ ​ക​ഴി​യൂ.​ ​നെ​ടു​ങ്ക​ണ്ട​ത്തെ​ ​സ​ഹോ​ദ​രി​മാ​ർ​ ​പോ​രാ​ട്ട​ത്തി​ലൂ​ടെ​ ​നേ​ടി​യ​ത് ​വെ​റു​മൊ​രു​ ​ലാ​പ്ടോ​പ്പ​ല്ല.​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​ ​ഒ​രു​ ​ജ​ന​വി​ഭാ​ഗം​ ​കാ​ല​ങ്ങ​ളാ​യി​ ​ന​ട​ത്തി​യ​ ​ത്യാ​ഗ​നി​ർ​ഭ​ര​മാ​യ​ ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​നേ​ടി​യെ​ടു​ത്ത​ ​അ​വ​കാ​ശ​ങ്ങ​ളി​ലൊ​ന്ന് ​പ്രാ​പ്ത​മാ​ക്കാ​ൻ​ ​ഭ​ര​ണ​ ​സം​വി​ധാ​ന​വു​മാ​യി​ ​നേ​ർ​ക്കു​നേ​ർ​ ​ന​ട​ത്തി​യ​ ​ഒ​രേ​റ്റു​മു​ട്ട​ൽ​ ​വി​ജ​യ​ത്തി​ലെ​ത്തി​യ​തി​ന്റെ​ ​സു​വ​ർ​ണ​ ​നേ​ട്ടം​ ​കൂ​ടി​യാ​ണി​ത്.​ ​സ​മാ​ന​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പ്പെ​ട്ട് ​ഉ​ഴ​ലു​ന്ന​ ​അ​നേ​കം​ ​പേ​ർ​ക്ക് ​പ്ര​ചോ​ദ​ന​മാ​കേ​ണ്ട​താ​ണ് ​ഈ​ ​സ​ഹോ​ദ​രി​മാ​രു​ടെ​ ​പോ​രാ​ട്ട​ ​വി​ജ​യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANAKHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.