SignIn
Kerala Kaumudi Online
Tuesday, 27 October 2020 12.22 PM IST

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവി​ഡ് മരണങ്ങൾ, മരിച്ചത് മലപ്പുറം, കാസർകോട്, തൃശൂർ,കോട്ടയം,കോഴി​ക്കോട് സ്വദേശികൾ

covid-death

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവി​ഡ് മരണങ്ങൾ. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ , ഇരിങ്ങാലക്കുട പളളൻ വീട്ടിൽ വർഗ്ഗീസ് പളളൻ, കോട്ടയം സ്വദേശി​ യൗസേഫ് ജോർജ്,കോഴി​ക്കോട് സ്വദേശി​ ഷാഹി​ദ എന്നിവരാണ് മരിച്ചത്.

അബ്ദുൾ ഖാദറിന് 71 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇരുപത്തൊന്നിന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

കാസർകോട് കുമ്പള ആര്യാക്കടവിൽ അബ്ദുൾ റഹ്മാനാണ് മരിച്ച രണ്ടാമത്തെയാൾ. 70 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

കൊവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെ വ്യക്തിയായ ഇരിങ്ങാലക്കുട കൂത്തുപറമ്പ് പളളൻ വീട്ടിൽ വർഗ്ഗീസ് പളളൻ റിട്ട. കെ എസ് ഇ ജീവനക്കാരനായിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

കോഴിക്കോട്ട് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദയുടെ അന്തിമ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്ന ഇവരുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴി​ഞ്ഞ ദി​വസം മരി​ച്ച കോട്ടയം സ്വദേശി​ യൗസേഫ് ജോർജി​ന്റെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.