SignIn
Kerala Kaumudi Online
Wednesday, 23 September 2020 12.17 AM IST

കൊവിഡ് ഭീതി:കൊല്ലത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണം,നടപ്പാക്കുന്നത് നാളെമുതൽ

kollam

കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെമുതൽ സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾക്ക് ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഒറ്റയക്ക നമ്പർ വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ,വെളളി ദിവസങ്ങളിൽ നിരത്തിലിറക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരട്ടയക്ക നമ്പർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുമതിയുളളത്. രാവിലെ ആറുമുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുക. ഞായറാഴ്ച കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണമുണ്ടാവും. കണ്ടെയിൻമെന്റ് സോണുകളിൽ ഒന്നിടവിട്ട കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കൊല്ലം ഡി.ഡി. ഒാഫീസിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെ 18പേർനിരീക്ഷണത്തിലായി. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM, VEHICLE RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.