കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാർ തടഞ്ഞു. ഔസേപ്പ് ജോർജിന്റെ സംസ്കാരമാണ് തടഞ്ഞത്. മുട്ടപ്പലം ശ്മശാനനത്തിന്റെ കവാടം അടച്ചുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. കവാടത്തിൽ നാട്ടുകാർ കെട്ടിയ വേലി പൊലീസ് പൊളിച്ചതോടെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നഗരത്തിലെ ശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. മൃതദേഹം സംസ്കരിക്കാൻ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറയുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻപൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.പ്രശ്നം രമ്യമായി പരിഹിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഔസേപ്പ് ജോര്‍ജ് മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ നാട്ടുകാരെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.