SignIn
Kerala Kaumudi Online
Thursday, 22 October 2020 9.53 AM IST

കൊവിഡിനെ തടയാൻ ബസുകളിൽ എയർ ഫിൽട്ടർ

air

ലണ്ടൻ: കൊവിഡ് മഹാമാരി നിയന്ത്രിക്കാനുള്ള വഴികൾ തേടി അലയുകയാണ് ലോകരാജ്യങ്ങൾ. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബസുകളിൽ എയർ പ്യൂരിഫയറുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്​​​ബ്രിട്ടീഷ് സർക്കാർ. കൊവിഡ്​ ഭീകരൻ വായുവിലൂടെ പടരുന്നത്​ തടയാനാണ്​ സർക്കാർ വലിയ ചെലവിൽ പുതിയ പദ്ധതി കൊണ്ടുവരുന്നത്​. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ്​ മുക്​തമാക്കാനും പ്രദേശിക തലം മുതൽ ബസുകളിൽ ഇത്തരത്തിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്​. വായുമലിനീകരണം കുറയ്ക്കാനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന എയർലാബ്​സ്​ കമ്പനിയാണ്​ എയർ ബബിൾ എന്ന എയർ ഫിൽട്ടറുകളും നിർമിക്കുന്നത്​. നിലവിൽ പ്രദേശികമായി ബസുകളിൽ ഫിൽട്ടറുകൾ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്​.

 എയർ ബബ്ൾ

എയർ ബബ്ൾ (AirBubbl) എന്ന ഉപകരണം മാരകമായ വൈറസുകളും അണുക്കളും ഉൾപ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദാർത്ഥങ്ങളും ഫിൽട്ടർ ചെയ്​ത്​ കളയും.​ ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.