SignIn
Kerala Kaumudi Online
Thursday, 29 October 2020 8.25 AM IST

ഇ​ന്ത്യ​യി​ൽ വി​ദേ​ശ​ ​നി​ക്ഷേ​പം കൂ​ടു​ന്നു

foreign-investment-

ഇ​ന്ത്യ​യ്ക്ക് ​മ​ഹാ​മാ​രി​യു​ടെ​ ​കാ​ല​ത്തും​ ​മെ​ച്ച​പ്പെ​ട്ട​ ​തോ​തി​ൽ​ ​വി​ദേ​ശ​ ​മൂ​ല​ധ​നം​ ​നേ​ടാ​നാ​യി.​ ​ഈ​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ലായ് വ​രെ​ 2000​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​അ​ന്യ​രാ​ജ്യ​ ​നി​ക്ഷേ​പം​ ​ഇ​ന്ത്യ​യി​ലെ​ത്തി​ ​എ​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ത​ന്നെ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​ഭൂ​മി​ക​യി​ലേ​ക്കാ​ണ് ​ഇ​ത്ത​രം​ ​പ​ണം​ ​ഒ​ഴു​ക്കി​ന്റെ​ ​ന​ല്ലൊ​രു​പ​ങ്കും​ ​എ​ത്തി​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ലോ​ക​ത്തെ​ ​ടെ​ക് ​ഭീ​മ​ന്മാ​രാ​യ​ ​ഗൂ​ഗി​ളും​ ​ഫേസ്ബു​ക്കും​ ​ത​മ്മി​ലു​ള്ള​ ​ഡി​ജി​റ്റ​ൽ​ ​യു​ദ്ധം​ ​ഭാ​ര​ത​ ​ഭൂ​മി​യി​ലും​ ​എ​ത്തി​യി​രി​ക്കു​ന്നു.​ ​വ​രു​ന്ന​ 5​-7​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ 1000​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​നി​ക്ഷേ​പം​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്തു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​ഗൂ​ഗി​ൾ,​ ​അ​തി​ൽ​ 400​ ​കോ​ടി​ ​ഡോ​ള​ർ​ ​താ​മ​സം​വി​നാ​ ​ജി​യോ​ ​ത​ട്ട​ക​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പി​ക്കും.​ ഫേസ്ബു​ക്കി​ന്റെ​ 570​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​മു​ത​ൽ​മു​ട​ക്ക് ​ഇ​തി​ന​കം​ത​ന്നെ​ ​ജി​യോ​യി​ൽ​ ​എ​ത്തി​ക്ക​ഴി​ഞ്ഞു.​ ​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​യാ​യ​ ​ക്വാ​ൽ​കോം​ 9.7​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​ജി​യോ​യി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​ത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഓ​ൺ​ലൈ​ൻ​ ​വാ​ണി​ഭ​ ​ക​മ്പ​നി​യാ​യ​ ​വാ​ൾ​മാ​ർ​ട്ട് ​ഇ​ന്ത്യ​യി​ലെ​ ​ഫ്ലി​പ്കാ​ർ​ട്ടി​ൽ​ ​നി​ക്ഷേപി​​ക്കു​ന്ന​ത് 120​ ​കോ​ടി​ ​ഡോ​ള​റാ​ണ്.​ ​ടെ​ലി​കോം​ ​ക​മ്പ​നി​യാ​യ​ ​എ​യ​ർ​ടെ​ല്ലി​ൽ​ ​സിം​ഗ​പ്പൂ​രി​ലെ​ ​ക​മ്പ​നി​ക​ളു​ടെ​ ​നി​ക്ഷേ​പ​വും​ ​ന​ട​ക്കു​ന്നു​ണ്ട്.


ന​മ്മു​ടെ​ ​ഓ​ഹ​രി​ ​ക​മ്പോ​ള​ങ്ങ​ളി​ലും​ മ​റ്റും​ ​എ​ത്തു​ന്ന​ ​വി​ദേ​ശ​ ​നി​ക്ഷേ​പം​'​ക്ഷ​ണ​പ്ര​ഭാ​ച​ഞ്ച​ലം​" എ​ന്നു​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​അ​സ്ഥി​ര​മാ​ണ്.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ ​ഒ​ന്നാം​ ​ഊ​ഴ​ത്തി​ലെ​ ​ആ​ദ്യ​ ​ര​ണ്ടു​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​നേ​രി​ട്ടു​ള്ള​ ​നി​ക്ഷേ​പം​ ​കാ​ര്യ​മാ​യി​ ​ഉ​യ​ർ​ന്നെ​ങ്കി​ലും​ ​പി​ന്നെ​യു​ള്ള​ ​മൂ​ന്നു​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വ​ള​ർ​ച്ച​യേ​ ​ഉ​ണ്ടാ​യു​ള്ളൂ.​ ​എ​ന്നാ​ൽ​ ​ര​ണ്ടാ​മൂ​ഴ​ത്തി​ന്റ​ ​ആ​ദ്യ​വ​ർ​ഷ​മാ​യ​ 2019​-20​ൽ18​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യി​ലൂ​ടെ​ 7300​ ​കോ​ടി​ ​ഡോ​ള​ർ​ ​നേ​ടു​വാ​നാ​യി​;​ ​നേ​രി​ട്ടു​ള്ള​ ​വി​ദേ​ശ​ ​നി​ക്ഷേ​പം​ ​ല​ഭി​ക്കു​ന്ന​തി​ൽ​ ​ലോ​ക​ത്തെ​ ​ഒ​മ്പ​താം​ ​സ്ഥാ​ന​ത്ത് ​ഇ​ന്ത്യ​ ​എ​ത്തു​ക​യും​ ​ചെ​യ്തു.


വി​ദേ​ശ​ ​നി​ക്ഷേ​പ​ത്തി​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​രം​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​ഒ​ഴു​ക്കി​ന് ​പ​ല​ ​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​മു​ൻ​പ് ​ത​ന്നെ​ ​ഈ​ ​രം​ഗ​ങ്ങ​ൾ​ ​വ​ള​ർ​ന്നു​ ​വ​രി​ക​യാ​യി​രു​ന്നു​ ​എ​ങ്കി​ലും​ ​കോ​വി​ഡ് ​കാ​ലം​ ​വ​ള​ർ​ച്ച​യു​ടെ​ ​തോ​ത് ​ഗ​ണ്യ​മാ​യി​ ​ഉ​യ​ർ​ത്തി​;​ ​ഡേ​റ്റാ​ ​ഉ​പ​ഭോ​ഗം​ 15​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​വി​നോ​ദം,​ ​വി​ദ്യാ​ഭ്യാ​സം,​ ​കൊ​ടു​ക്ക​ൽ​ ​വാ​ങ്ങ​ലു​ക​ൾ,​ ​സം​വ​ദി​ക്ക​ൽ,​ ​ആ​രോ​ഗ്യം​ ​തു​ട​ങ്ങി​യു​ള്ള​ ​ജ​ന​ജീ​വി​ത​ ​ഇ​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം,​ ​ഓ​ൺ​ലൈ​ൻ​രീ​തി​ക​ൾ​ ​വ​ൻ​തോ​തി​ൽ​ ​ക​ട​ന്നു​ ​ക​യ​റി​യ​പ്പോ​ൾ​ ​വ​ർ​ദ്ധി​ച്ച​ത് ​രാ​ജ്യ​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​സ​മ്പ​ത്ത് ​വ്യ​വ​സ്ഥ​യു​ടെ​ ​ആ​ഴ​വും​ ​പ​ര​പ്പും​ ​ആ​യി​രു​ന്നു.​ ​ഗു​ണം​ ​ചെ​യ്യു​ന്ന​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​അ​ന്യ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന​ട​ക്ക​മു​ള്ള​ ​മൂ​ല​ധ​ന​ ​നി​ക്ഷേ​പ​മൊ​ഴു​കു​ന്ന​ത് ​സ്വാ​ഭാ​വി​കം.​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​ത​ല​ങ്ങ​ളി​ൽ​ ​അ​മേ​രി​ക്ക​യും​ ​ചൈ​ന​യും​ ​ത​മ്മി​ലു​ള്ള​ ​യു​ദ്ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യും​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​നി​ക്ഷേ​പം​ ​വ​രു​ന്നു​ണ്ട്.​ ​അ​പാ​ര​ ​സി​ദ്ധി​ക​ളു​ള്ള​ 5​ജി.​ ​സ​ങ്കേ​തം​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​ജി​യോ​യി​ലേ​ക്ക് ​ഗൂ​ഗി​ളി​ന്റെ​യും​ ​ഫേ​സ്ബു​ക്കി​ന്റെ​യും​ ​ക​ഴി​വു​ക​ൾ​ ​കൂ​ടി​ ​സ​ന്നി​വേ​ശി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​അ​ത് ​ഭീ​ഷ​ണി​യാ​കു​ന്ന​ത്,​ 5​ജി.​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണെ​ന്ന​ ​അ​വ​കാ​ശ​വാ​ദം​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ചൈ​നീ​സ് ​ക​മ്പ​നി​യാ​യ​ ​ഉ​വാ​വെ​ക്കാ​ണ്.​ ​ചൈ​ന​യു​ടെ​ 59​ ​ആ​പ്പു​ക​ൾ​ ​ഉ​പ​രോ​ധി​ച്ച​ത് ​മൂ​ല​മു​ണ്ടാ​യ​ ​സാ​ധ്യ​ത​ക​ളും​ ​വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന് ​പ്ര​ചോ​ദ​ന​മാ​കു​ന്നു.​ ​ചൈ​ന​ ​ക​ഴി​ഞ്ഞാ​ൽ​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ഷ​ൻ​ ​ഉ​ള്ള​ത് ​ഇ​ന്ത്യ​യി​ലാ​ണെ​ന്ന​തും ​ഡേ​റ്റാ​ ​ഉ​പ​ഭോ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണെ​ന്നു​ള്ള​തും​ ​വി​ദേ​ശ​ ​ക​മ്പ​നി​ക​ളെ​ ​ഇ​ങ്ങോ​ട്ട് ​ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.​ ​രാ​ജ്യ​ത്തെ​ 50​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ക​ണ​ക‌്ടി​വി​റ്റി​ ​ഇ​ല്ലെ​ന്നു​ള്ള​ ​ന​മ്മു​ടെ​ ​പ​രി​മി​തി,​ ​സാ​ധ്യ​ത​ക​ളു​ടെ​ ​ക​വാ​ട​മാ​യി​ ​ക​ണ്ടും​ ​ഇ​വി​ടേ​ക്ക് ​നി​ക്ഷേ​പ​മെ​ത്തു​ന്നു.​ ​സ​മൂ​ഹ​മാ​ധ്യ​മ​മ​ട​ക്ക​മു​ള്ള​ ​ഡി​ജി​റ്റ​ൽ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​യു​വ​ജ​ന​ ​സം​ഖ്യ​യി​ൽ​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.


കോ​വി​ടി​ന് ​മു​ൻ​പ് ​ത​ന്നെ​ ​താ​ഴ്ന്ന്പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യും​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​സ്വ​ദേ​ശി​യ​ ​നി​ക്ഷേ​പം​ ​മാ​ത്രം​പോ​രെ​ന്നു​ള്ള​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ദേ​ശ​നി​ക്ഷേ​പം​ ​ഉ​യ​രു​ന്ന​ത് ​സ​ഹാ​യ​ക​ര​മാ​കും.​ ​പു​റ​ത്തു​നി​ന്നു​ള്ള​ ​നി​ക്ഷേ​പം​ ​വ​രു​മ്പോ​ൾ​ ​അ​തി​നോ​ടൊ​പ്പം​ ​മെ​ച്ച​പ്പെ​ട്ട​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യും​ ​നൈ​പു​ണ്യ​വും​ ​മാ​നേ​ജ്മെ​ൻ​റ് ​വൈ​ദ​ഗ്ധ്യ​വും​ ​കൂ​ടി​ ​എ​ത്തു​മെ​ന്നു​ള്ള​ത് ​രാ​ജ്യ​ത്തി​ന് ​ഗു​ണ​ക​ര​മാ​കും.
പ​ക്ഷേ,​ ​ഇ​തി​നോ​ടൊ​പ്പം​ ​ത​ന്നെ​ ​വി​ദേ​ശ​നി​ക്ഷേ​പ​മെ​ന്ന​ത് ​ഇ​രു​ത​ല​ ​മൂ​ർ​ച്ച​യു​ള്ള​ ​വാ​ളാ​ണെ​ന്ന​ ​വ​സ്തു​ത​യും​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​ഡി​ജി​റ്റ​ൽ​ ​രം​ഗ​ത്തെ​ ​വി​ദേ​ശ​ ​സാ​ന്നി​ധ്യം​ ​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ളു​ടെ​ ​ചോ​ർ​ച്ച​യ്ക്കും,​ ​സ്വ​കാ​ര്യ​ത​യു​ടെ​ ​ഭം​ഗ​ത്തി​നി​ട​ ​വ​രു​ത്താ​നു​ള്ള​ ​സാ​ധ്യ​ത​ ​വ​ർ​ധി​പ്പി​ക്കു​ന്നു.​ ​സ്വ​കാ​ര്യ​ ​വി​വ​ര​ ​സം​ര​ക്ഷ​ണ​ത്തി​നു​ള്ള​ ​നി​യ​മം​ ​ഇ​നി​യും​ ​വ​രാ​ത്ത​ ​രാ​ജ്യ​മാ​ണ് ​ഇ​ന്ത്യ​യെ​ന്നു​ ​ള്ള​ത് ​വ​ലി​യ​ ​പ​രി​മി​തി​ ​ആ​കു​ന്നു.​ ​


വി​ദേ​ശ​ക​മ്പ​നി​ക​ൾ​ ​ന​മ്മു​ടെ​ ​ജ​ന​ങ്ങ​ളി​ൽ​നി​ ​ന്നു​ണ്ടാ​ക്കു​ന്ന​ ​ലാ​ഭ​മ​ത്ര​യും​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​ ​പോ​കാ​നി​ട​യു​ണ്ട്.​ ​ലാ​ഭ​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​മെ​ങ്കി​ലും​ ​ഇ​വി​ടെ​ത്ത​ന്നെ​ ​നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ​വ്യ​വ​സ്ഥ​ ​ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.​ ​
ജി​യോ​യും​ ​ഗൂ​ഗി​ളും​ ​ഫേസ്ബു​ക്കും​ ​ഒ​രു​മി​ച്ചു​കൂ​ടി​ ​ചേ​രു​മ്പോ​ൾ​ ​അ​തൊ​രു​ ​വ​ൻ​ശ​ക്തി​യാ​യി​ ​തീ​രും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​കു​ത്ത​ക​ക​ളു​ടെ​ ​പെ​രു​മാ​റ്റ​രീ​തി​ക​ളി​ലേ​ക്ക് ​വ​ഴു​തി​ ​പോ​യാ​ലും​ ​അ​വ​രെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ന​മു​ക്ക് ​ക​ഴി​യ​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FOREIGN INVESTMENT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.