SignIn
Kerala Kaumudi Online
Saturday, 31 October 2020 10.51 AM IST

കു​രു​ന്നു​കൾ കു​രു​ക്കിൽ വീ​ഴാ​തി​രി​ക്കാൻ

child

കേ​ര​ള​ത്തി​ൽ​ ​മാ​ർ​ച്ച് 25​ ​മു​ത​ലു​ള്ള​ ​കാ​ല​യ​ള​വി​ൽ​ 66​ ​കു​ട്ടി​ക​ളാ​ണ് ​ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്.​ ​കു​ട്ടി​ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യാ​ ​സ്വ​ഭാ​വം​ ​ലോ​ക​മാ​സ​ക​ലം​ ​ത​ന്നെ​ ​ഗു​രു​ത​ര​മാ​യ​ ​ഒ​രു​ ​പൊ​തു​ജ​നാ​രോ​ഗ്യ​ ​പ്ര​ശ്ന​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​ആ​ത്മ​ഹ​ത്യ​ ​ഒ​രു​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​അ​ത് ​പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നു​മാ​ണ് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​ ​നി​ല​പാ​ട്.


ത​ക​രു​ന്ന​ ​പൊ​തു​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​കു​ട്ടി​ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യാ​ ​സ്വ​ഭാ​വം​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ത്.​കു​ട്ടി​ ​മ​ന​സ്സി​ന്റെ​വ്യാ​പാ​ര​ ​ഭൂ​മി​ക​ക​ളാ​യ​ ​കു​ടും​ബം,​ ​അ​യ​ൽ​പ​ക്കം,​ ​വി​ദ്യാ​ല​യം,​ ​സ​മ​പ്രാ​യ​സൗ​ഹൃ​ദ​ങ്ങ​ൾ,​ ​വി​നോ​ദ​-​വി​ജ്ഞാ​ന​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഇ​ന്ന് ​പൊ​തു​വെ​ ​മാ​ന​സി​ക​ ​സു​സ്ഥി​തി​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഇ​ട​ങ്ങ​ള​ല്ലാ​താ​യി​രി​ക്കു​ന്നു.​ ​ഇ​വി​ടെ​ ​നി​ന്നു​ ​ത​ന്നെ​യാ​ണ് ​കു​ട്ടി​ക​ളു​ടെ​ ​മ​ന​സി​നെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​യ​ർ​ന്നു​ ​വ​രു​ന്ന​തും.​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ണ്ടാ​യ​ ​വ​ർ​ധ​ന​വും​ ​അ​തു​ ​അ​വ​രിൽ പൊ​തു​വാ​യി​ ​സൃ​ഷ്ടി​ച്ച​ ​അ​ര​ക്ഷി​ത​ ​ബോ​ധ​വും​ ​അ​വ​രു​ടെ​ ​നെ​ഗ​റ്റി​വ് ​ചി​ന്ത​ക​ളെ​ ​ഉ​റ​പ്പി​ക്കു​ന്നു.​ ​ഈ​ ​ദു​ര​വ​സ്ഥ​യു​ടെ​ ​പ്ര​തി​ഫ​ല​നം​ ​അ​വ​രു​ടെ​ ​വ​ർ​ധി​ച്ചു​വ​രു​ന്ന​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​മാ​ത്ര​മ​ല്ല​ ​കു​റ്റ​കൃ​ത്യ​ ​വാ​സ​ന​യി​ലും​ ​പ്ര​ക​ട​മാ​ണ്.


ആ​ത്മ​ഹ​ത്യ​യും​ ​ന​ര​ഹ​ത്യ​യും​ ​സം​ഹാ​രാ​ത്മകമാ​യ​ ​മാ​ന​സി​കോ​ർ​ജ​ത്തി​ന്റെ​ ​ര​ണ്ടു​ ​വ​ശ​ങ്ങ​ൾ​ ​മാ​ത്രം.​ ​ഒ​ന്നു​ ​പു​റ​ത്തേ​ക്കും​ ​മ​റ്റേ​ത് ​അ​ക​ത്തേ​ക്കും​ ​പ്ര​വ​ഹി​ക്കു​ന്നു​ ​എ​ന്നു​ ​മാ​ത്രം. കു​ട്ടി​ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യാ​ ​സ്വ​ഭാ​വ​ത്തി​ന് ​അ​പാ​യ​ ​ഘ​ട​ക​ങ്ങ​ളും​ ​സു​ര​ക്ഷാ​ ​ഘ​ടകങ്ങ​ളു​മു​ണ്ട്.​ ​വി​ഷാ​ദം,​ ​തീ​വ്ര​ ​ഉ​ത്‌​ക​ണ്‌​ഠാ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​ആ​ഹാ​ര​രീ​തി​ ​ത​ക​രാ​റു​ക​ൾ,​ ​മു​മ്പു​ ​ന​ട​ത്തി​യ​ ​ആ​ത്മ​ഹ​ത്യാ​ ​ശ്ര​മ​ങ്ങ​ൾ​ ​എ​ന്നീ​ ​വ്യ​ക്തി​ഗ​ത​ ​കാ​ര്യ​ങ്ങ​ൾ​ ​അ​പ​ക​ട​ക​ര​മാ​ണ്.​ ​സ്വ​യം​ ​നി​യ​ന്ത്ര​ണ​ ​ശേ​ഷി​യി​ല്ലാ​യ്മ​ ​പോ​ലു​ള്ള​ ​വ്യ​ക്തി​ത്വ പ്ര​ശ്ന​ങ്ങ​ളും.​ ​ഒ​രു​ ​ആ​ഗ്ര​ഹ​ത്തി​ന്റെ​ ​നി​റ​വേ​റ​ൽ​ ​അ​വ​ർ​ക്കു​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​ന​ന്ത​ര​ ​ഫ​ല​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള​ ​ചി​ന്ത​യി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​ക​ള​യും.


പ്ര​ശ്ന​പ​രി​ഹ​ര​ണ​ ​ശേ​ഷി​ക്കു​റ​വ്,​ ​എ​ല്ലാ​റ്റി​നെ​യും​ ​ഒ​ന്നു​കി​ൽ​ ​ന​ല്ല​ത്,​ ​അ​ല്ലെ​ങ്കി​ൽ​ ​ചീ​ത്ത​ ​എ​ന്ന​ ​വി​ധ​ത്തി​ൽ​ ​മാ​ത്രം​ ​കാ​ണു​ന്ന​ ​ബ്ലാ​ക്ക് ​ആ​ൻഡ് ​വൈ​റ്റ് ​ചി​ന്താ​രീ​തി,​ ​എ​ല്ലാം​ ​പൂ​ർ​ണമാ​യും​ ​കു​റ്റ​മ​റ്റ​താ​യി​രി​ക്ക​ണ​മെ​ന്ന​ ​ശാ​ഠ്യം​ ​എ​ന്നി​വ​യും​ ​അ​പ​ക​ട​ ​ഘ​ട​ക​ങ്ങ​ളാ​ണ്.


ബാ​ഹ്യ​ ​അ​പാ​യ​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​ശാ​രീ​രി​ക​-​മാ​ന​സി​ക​ ​ശി​ക്ഷ​ക​ൾ,​ലൈം​ഗി​ക​ ​പീ​ഡ​നം,​ ​ഗാ​ർ​ഹി​ക​ ​അ​ക്ര​മം,​പ്ര​ത്യാ​ശാ​ ​രാ​ഹി​ത്യം,​ ​പ​രാ​ജ​യ​ങ്ങ​ളി​ലു​ള്ള​ ​നി​രാ​ശ,​ ​ത​ന്നെ​പ്പ​റ്റി​യു​ള്ള​ ​മ​റ്റു​ള്ള​വ​രു​ടെ​ ​അ​മി​ത​ ​പ്ര​തീ​ക്ഷ​ക​ൾ,​പ​രി​ഹാ​സം,​ ​അ​തി​രു​ ​വി​ട്ട​ ​കു​റ്റ​പ്പെ​ടു​ത്ത​ൽ,​ ​കൂ​ട​പ്പി​റ​പ്പു​ക​ളും​ ​ബ​ന്ധു​ക്ക​ളു​മാ​യു​ള്ള​ ​അ​നാ​വ​ശ്യ​ ​താ​ര​ത​മ്യം,​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള​ ​സം​ഘ​ർ​ഷാ​ത്മ​ക​ ​ബ​ന്ധ​ങ്ങ​ൾ,​ ​കു​ത്തു​വാ​ക്കു​ക​ൾ,​ ​ശ​പി​ക്ക​ൽ,​ ​തെ​റി​വാ​ക്കു​ക​ൾ​ക്കു​ ​ഇ​ര​യാ​ക​ൽ,​ ​ശ​രിയാ​യ​ ​ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള​ ​അ​വ​സ​ര​മി​ല്ലാ​യ്മ,​ ​ഒ​റ്റ​പ്പെ​ട​ൽ​ ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​വൈ​കാ​രി​കാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​ ​സം​ഭ​വ​ങ്ങ​ളും​ ​ആ​ത്മ​ഹ​ത്യാ​ ​ചി​ന്ത​ക​ളി​ലേ​ക്കു​ ​വ​ഴി​ ​തു​റ​ക്കു​ന്ന​വ​യാ​ണ്.


അ​പാ​യ​ ​സൂ​ച​ന​കൾ

ല​ഹ​രി​ ​വ​സ്തു​ക്ക​ളു​ടെ​ ​ഉ​പ​യോ​ഗ​വും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​നു​ള്ള​ ​ഉ​പാ​ധി​ക​ളു​ടെ​ ​സാ​ന്നി​ധ്യ​വും​ ​സു​ല​ഭ്യ​ത​യും​ ​ആ​ത്മ​ഹ​ത്യാ​ ​ചി​ന്ത​ക​ളെ​ ​സ്വാ​ധീ​നി​ക്കു​ന്ന​ണ്ട്. ​സു​ര​ക്ഷാ​ഘ​ട​ക​ങ്ങ​ൾ​ ​ആ​ത്മ​ഹ​ത്യാ​ ​സാ​ധ്യ​ത​ക​ൾ​ ​കു​റ​യ്ക്കു​ക​യോ​ ​ഇ​ല്ലാ​താ​ക്കു​ക​യോ​ ​ചെ​യ്യു​ന്ന​വ​യാ​ണ്.​ ​പ്ര​ശ്ന​ ​പ​രി​ഹ​ര​ണ​ ​ശേ​ഷി​ക​ൾ,​ശ​ക്ത​മാ​യ​ ​കു​ടും​ബ​ബ​ന്ധം,​ ​സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ,​ ​സാ​മൂ​ഹ്യ​ ​പി​ന്തു​ണ,​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ളു​ടെ​ ​നി​രു​പ​യോ​ഗം,​ ​ആ​ത്മ​ഹ​ത്യാ​ ​സ്വ​ഭാ​വ​ത്തെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​ ​സാം​സ്‌​കാ​രി​ക​വും​ ​മ​ത​പ​ര​വു​മാ​യ​ ​വി​ശ്വാ​സ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​സു​ര​ക്ഷാ​ ​ഘ​ട​ക​ങ്ങ​ൾ.​ ​കൗ​മാ​ര​ ​ആ​ത്മ​ഹ​ത്യാ​ ​പ്ര​തി​രോ​ധം​അ​പാ​യ​ ​ഘ​ട​ക​ങ്ങ​ൾ​ ​കു​റ​യ്ക്കു​ക​യോ​ ​ഇ​ല്ലാ​താ​ക്കു​ക​യോ​ ​ചെ​യ്തു​കൊ​ണ്ടും​സു​ര​ക്ഷാ​ ​ഘ​ട​ക​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​യു​മു​ള്ള​ ​ത​ന്ത്ര​മാ​ണ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​ആ​വി​ഷ്‌​കരി​ക്കു​ന്ന​ത്.​ ​അ​പാ​യ​ ​സൂ​ച​ന​ക​ളി​ലൂ​ടെ​ ​ആ​ത്മ​ഹ​ത്യാ​ ​സാ​ധ്യ​ത​ ​മ​ന​സി​ലാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​ക​ഴി​യും.​ ​മ​ര​ണ​ത്തെ​പ്പ​റ്റി​യും​ ​സ്വ​യം​ ​മു​റി​പ്പെ​ടു​ത്തു​ന്ന​ത​തി​നെ​പ്പ​റ്റി​യു​മു​ള്ള​ ​സം​സാ​രം,​ ​നി​സ്സം​ഗ​ത,​ ​സ​ങ്ക​ടം,​ ​ഉ​ൾ​വ​ലി​യ​ൽ, ക​ടു​ത്ത​ ​മാ​ന​സി​കാ​സ്വാ​സ്ഥ്യം​ ​തു​ട​ങ്ങി​യ​ ​സ്വ​ഭാ​വ​ത്തി​ൽ​ ​വ​രു​ന്ന​ ​മാ​റ്റ​ങ്ങ​ൾ,​ ​ഉ​റ​ക്ക​ത്തി​ന്റെ​ ​രീ​തി​യി​ലും​ ​ആ​ഹാ​ര​ ​രീ​തി​യി​ലും​ ​വ​രു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​എ​ന്നിവയാ​ണ് ​അ​പാ​യ​ ​സൂ​ച​ന​ക​ൾ.​ ​


സാ​മൂ​ഹ്യ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളോ​ടൊ​പ്പം,​ ​കു​ടും​ബ​ങ്ങ​ളെ കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ടു​ള്ള​ ​മാ​ന​സി​കാ​രോ​ഗ്യ​ ​പോ​ഷ​ണ​ ​പ​രി​പാ​ടി​ക​ളും​ ​ആ​വി​ഷ്‌​കരി​ക്കേ​ണ്ട​തു​ണ്ട്.​ ​ശ​രി​യാ​യ​ ​പേ​ര​ന്റിം​ഗ് ​ശേ​ഷി​ക​ൾ​ ​വ​ള​ർ​ത്തു​ന്ന​തി​നു​ള്ള​ ​പ​രി​ശീല​ന​ ​ക്ലാ​സുക​ൾ​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​ ​ന​ൽ​ക​ണം.​ ​കു​ട്ടി​ക​ളെ​ ​വ്യ​ക്തി​ഗ​ത​മാ​യും​ ​പ്രാ​യ​ത്തി​ന്റെ​യോ​ ​പ​ഠി​ക്കു​ന്ന​ ​ക്ലാ​സി​ന്റെ​യോ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സം​ഘ​ങ്ങ​ളാ​ക്കി തി​രി​ച്ചും​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​യി​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ക​ഴി​യും.​ ​പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത​ ​കൗ​ൺ​സ​ലിം​ഗ് ​സ​മ്പ്ര​ദാ​യം​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​റെ​ ​പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.​വൈ​കാ​രി​ക​ ​ബു​ദ്ധി​ ​വി​ക​സ​ന​മെ​ന്ന​ ​ആ​ശ​യ​ത്തെ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​ ​വൈ​കാ​രി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​ഊ​ന്ന​ൽ​കൊ​ടു​ക്കേ​ണ്ട​ ​സ​മ​യം​ ​അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHILD ABUSING
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.