SignIn
Kerala Kaumudi Online
Tuesday, 03 August 2021 4.42 PM IST

കൊവിഡിന് ചൈനയിൽ തിരിച്ചുവരവോ?​ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നു

covid

ബീജിംഗ്: കൊവിഡ്​ 19നെ പിടിച്ചുകെട്ടിയിരുന്ന ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നതായി റിപ്പോർട്ട്. പുതുതായി 61പേർക്ക്​ കൂടി രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ​ മാത്രം 57 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. ഈമാസം പകുതിയോടെ ഇവിടത്തെ പ്രധാന നഗരമായ ഉംറുഖിയിൽ വീണ്ടും രോഗം പൊട്ടിപുറപ്പെടുകയായിരുന്നു. 14 കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിലാണ്​. കഴിഞ്ഞ ആഴ്​ച ഇവിടത്തെ പ്രധാന നഗരമായ ദാലിയനിൽ പുതുതായി ഒരു കൊവിഡ്​ ക്ലസ്​റ്റർ രൂപപ്പെട്ടിരുന്നു. രണ്ടു കൊവിഡ്​ കേസുകൾ ഉത്തരകൊറിയൻ അതിർത്തി പ്രദേശമായ ജിലിനിൽ ആണ്​. കൂടാതെ വിദേശത്തുനിന്നെത്തിയ നാലുപേർക്കും രോഗം സ്​ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ ഇത്രയധികം കൊവിഡ്​ കേസുകൾ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏപ്രിൽ 14ന്​ 89 കേസുകളാണ്​ ചൈനയിൽ റിപ്പോർട്ട്​ ചെയ്​തത്​.

പുതുതായി രോഗം സ്​ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കൊവിഡ്​ പരിശോധന വ്യാപിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും ലോക്​ഡൗൺ പ്രഖ്യാപിച്ചു. യുദ്ധകാല അടിസ്​ഥാനത്തിൽ ഇവിടെ നടപടികൾ സ്വീകരിക്കാനാണ്​ ഭരണകൂടത്തി​ന്റെ തീരുമാനം. നിലവിൽ കൊവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ള 331ൽ 21 പേർ അത്യാസന്ന നിലയിലാണ്​.

ചൈനയിലെ വുഹാനിൽ നിന്ന്​ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ്​ ബാധ ലോകം മുഴുവൻ നാശം വിതയ്ക്കുകയാണ്​. 1.6 കോടിയിലധികം ജനങ്ങൾക്കാണ് ലോകത്ത്​​ ഇതുവരെ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ആറരലക്ഷം പേർ മരിച്ചു. അതേസമയം,​ രോഗമുക്തരുടെ എണ്ണം ഒരുകോടി കവിഞ്ഞു.

കൊവിഡ് മീറ്റർ

ആകെ മരണം: 1,​64,​43,​674

മരണം: 6,​52,630

രോഗമുക്തർ: 1,​00,​64,955

(രാജ്യം - രോഗികൾ - മരണം)

അമേരിക്ക: 43,​71,992 - 1,​49,852

ബ്രസീൽ:24,​19,901 - 87,052

ഇന്ത്യ: 14,​40,371 - 32,866

റഷ്യ: 8,​18,120 - 13,354

ദക്ഷിണാഫ്രിക്ക: 4,​45,​433 - 6769

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.