SignIn
Kerala Kaumudi Online
Tuesday, 22 September 2020 9.06 PM IST

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

muhammadh-muhsin

പാലക്കാട്: പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. എം.എൽ.എയോടൊപ്പം നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് രോഗബാധിതനുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.

എം.എൽ.എ ക്വാറന്റീനിൽ പോകാത്തത് സംബന്ധിച്ച് വലിയ വിവാദമുയർന്നിരുന്നു. എന്നാൽ, തന്നോട് ആരോഗ്യവകുപ്പ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടില്ലെന്നായിരുന്നു എം.എൽ.എയുടെ വാദം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് വിശദീകരണമൊന്നും നൽകിയിരുന്നുമില്ല.

പട്ടാമ്പി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചെയർമാൻ ഉൾപ്പെ​​ടെയുള്ളവർ ക്വാറന്റീനിൽ പോയത്. പ്രാഥമിക സമ്പർക്കത്തിൽ വന്നിരുന്ന എം.എൽ.എ ക്വാറന്റീനിൽ പോകാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUHAMMADH MUHSIN MLA, COVID NEGATIVE, COVID KERALA, CPI DHARNA, CONGRESS, PALAKKAD COVID, CPI;
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.