SignIn
Kerala Kaumudi Online
Tuesday, 29 September 2020 11.03 AM IST

സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 1162 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 48, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 54, മൂന്ന് മരണം

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏ‌റ്റവും വലിയ വർദ്ധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ച 425 പേരുടെ ഫലവും ഇന്ന് രോഗം സ്ഥിരീകരിച്ച 885 പേരുടെയും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 1162 പേർക്കാണ്. വിദേശത്ത് നിന്നും വന്നവർ 48 പേരും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്.എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിലെ രുക്മിണി (56) എന്നിവർ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു.ഇതോടെ സംസ്ഥാനത്തെ ആകെ മരണം 73 ആയി.

ഇന്ന് 864 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ചികിത്സയിലുള്ളത് 10,495 പേരാണ്. രോഗമുക്തി നേടിയത് 13,027 പേരും.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 14 ആണ്. 11 പ്രദേശങ്ങളെ ഒഴിവാക്കി.

ജില്ലകൾ തിരിച്ചുള‌ള കണക്ക് നോക്കിയാൽ തിരുവനന്തപുരം ജില്ലയിലെ 320, എറണാകുളം 132, പത്തനംതിട്ട130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83 , മലപ്പുറം 75,തൃശൂർ 60, ഇടുക്കി 59, കൊല്ലം 53, കാസർഗോഡ് 52 , ആലപ്പുഴ 35, കണ്ണൂർ 14 പേരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേർക്കും, പത്തനംതിട്ട ജില്ലയിലെ 127പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും, എറണാകുളം ജില്ലയിലെ 109പേർക്കും, കോട്ടയം ജില്ലയിലെ 85പേർക്കും, കോഴിക്കോട് ജില്ലയിലെ 75 പേർക്കും, പാലക്കാട് ജില്ലയിലെ 65 പേർക്കും, മലപ്പുറം ജില്ലയിലെ 63 പേർക്കും, തൃശൂർ, കാസർഗോഡ് ജില്ലകളിലെ 48 പേർക്കും, കൊല്ലം ജില്ലയിലെ 44 പേർക്കും, ഇടുക്കി ജില്ലയിലെ 30 പേർക്കും, ആലപ്പുഴ ജില്ലയിലെ 29 പേർക്കും, കണ്ണൂർ ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂർ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഐ.എൻ.എച്ച്.എസ്.ലെ 20 ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 129 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 111 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 94 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 75 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 66 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 65 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 45 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 41 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 9 പേരുടെയും ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,151 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 10,172 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിൾ, എയർപോർട്ട് സർവയിലന്‍സ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,23,227 സാമ്പിളുകൾ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേൽ (1, 2, 5), കള്ളിക്കാട് (എല്ലാ വാർഡുകളും), തൃശൂർ ജില്ലയിലെ കഴൂർ(കണ്ടൈൻമെന്റ് സോൺ: വാർഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂർ (18, 19), പഴയന്നൂർ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂർ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂർ (എല്ലാ വാർഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 498 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID19, UPDATE, KERALA, TODAY, KK SHAILAJA, PRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.