SignIn
Kerala Kaumudi Online
Thursday, 24 September 2020 12.51 AM IST

സ്വകാര്യ ലാബുകളിൽ 625 രൂപയ്ക്ക് കൊവിഡ് പരിശോധന; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

covid

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജൻ പരിശോധനയ്ക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി.

ആന്റിജൻ പരിശോധനയിൽ പോസീറ്റീവായാലും റിയൽ ടൈം പി.സ‍ി.ആ‍ർ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ‍‍ർ.ടി- പി.സി.ആ‍ർ ടെസ്റ്റ് പോസിറ്റീവായാൽ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ.

നേരത്തെ കൊവിഡ് രോ​ഗിയെ ഡിസ്ചാ‍ർജ് ചെയ്യാനും രണ്ട് പി.സി.ആ‍ർ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ 14 ദിവസം കഴിഞ്ഞ് ഒരു ആന്റിജൻ ടെസ്റ്റ് മാത്രം നടത്തിയാണ് രോ​ഗമുക്തി ഉറപ്പിക്കുന്നത്. നിലവിൽ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളിൽ രോ​ഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പായും ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നുണ്ട്. രണ്ട് മണിക്കൂറിനകം ഫലം അറിയാം എന്നതാണ് ആന്റിജൻ പരിശോധനയുടെ പ്രധാന നേട്ടം.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1162 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇന്നലെ ഉച്ചയ്ക്ക് ശേഷം വന്ന മൂന്ന് ജില്ലകളിലെ 425 കേസുകളും ഇന്നത്തെ 885ഉം ചേർത്താണ് പുതിയ കണക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA COVID, ANTIGEN TEST, PRIVATE LABS, HEALTH MINISTRY, CMO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.