SignIn
Kerala Kaumudi Online
Thursday, 13 August 2020 10.51 PM IST

ശി​ഹാ​ബ് ത​ങ്ങ​ൾ​ ​എ​ന്ന സാ​ന്ത്വ​നം

muhhamd-ali-shihab-thanga

വ​ന്ദ്യ​ ​പി​താ​വ് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​മു​ഹ​മ്മ​ദ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​ദേ​ഹ​വി​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​പ​തി​നൊ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ടു​വെ​ങ്കി​ലും​ ​ആ​ ​സാ​ന്നി​ധ്യ​ത്തി​ന്റെ​ ​അ​ഭാ​വം​ ​ഹൃ​ദ​യ​ത്തി​ലെ​വി​ടെ​യോ​ ​ഒ​രു​ ​ശൂ​ന്യ​ത​യാ​യി​ത്ത​ന്നെ​ ​ബാ​ക്കി​യാ​ണ്,​ ​എ​നി​ക്കു​ ​മാ​ത്ര​മ​ല്ല,​ ​ആ​ ​സാ​മീ​പ്യം​ ​ഒ​രു​ ​നി​മി​ഷ​മെ​ങ്കി​ലും​ ​അ​നു​ഭ​വി​ക്കു​ക​യും​ ​അ​റി​യു​ക​യും​ ​ചെ​യ്ത​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​വ​ണം.​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​എ​ന്ന​ ​ര​ണ്ടു​ ​വാ​ക്ക് ​പി​താ​വി​നെ​ ​അ​റി​ഞ്ഞ​വ​ർ​ക്കൊ​ന്നും​ ​വെ​റും​ ​ര​ണ്ടു​വാ​ക്ക് ​മാ​ത്ര​മാ​യി​രു​ന്നി​ല്ല,​ ​മ​റി​ച്ച് ​സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​ആ​ദ​ര​വി​ന്റെ​യും​ ​പ​ര്യാ​യ​ങ്ങ​ൾ​ ​കൂ​ടി​യാ​യി​രു​ന്നു.

മ​ത​പ​ര​വും​ ​സാ​മൂ​ഹി​ക​വും​ ​സാം​സ്‌​കാ​രി​ക​വും​ ​രാ​ഷ്ട്രീ​യ​വു​മാ​യ​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​ഒ​രു​പോ​ലെ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​അ​ൽ​പം​ ​ചി​ല​ർ​ ​മാ​ത്ര​മേ​ ​ച​രി​ത്ര​ത്തി​ൽ​ ​ക​ട​ന്നു​ ​പോ​യി​ട്ടു​ള്ളൂ.​ ​അ​ത്ത​ര​ക്കാ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ന​മു​ക്ക് ​സം​ശ​യ​ലേ​ശ​മ​ന്യേ​ ​വ​ന്ദ്യ​പി​താ​വി​ന്റെ​ ​നാ​മം​ ​ഉ​ൾ​പെ​ടു​ത്താം.​ ​ഒ​രേ​സ​മ​യം​ ​ഇ​ന്ത്യ​ൻ​ ​യൂ​ണി​യ​ൻ​ ​മു​സ്ലിം​ ​ലീ​ഗ് ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​അ​നി​ഷേ​ധ്യ​നാ​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യും​ ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​യു​ടെ​ ​സ​ഹ​ ​സ​ഞ്ചാ​രി​യാ​യും​ ​പി​താ​വ് ​ക​ർ​മ​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ജീ​വ​മാ​യി.​ ​അ​പ്പോ​ഴൊ​ക്കെ​യും​ ​സം​ഘ​ട​നാ​സ​ങ്കു​ചി​ത​ത്വ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ​ ​ഹൃ​ദ​യ​ബ​ന്ധ​മാ​യി​രു​ന്നു​ ​പി​താ​വി​നെ​ ​വേ​റി​ട്ടു​ ​നി​റു​ത്തി​യ​ത്.​ ​ഒ​രേ​പോ​ലെ​ ​എ​ല്ലാ​ ​മ​ത​ക്കാ​ർ​ക്കും​ ​സം​ഘ​ട​നാ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും​ ​പി​താ​വ് ​പ്രി​യ​ങ്ക​ര​നാ​വു​ന്ന​ത് ​അ​വി​ടെ​യാ​ണ്.
ബാ​ബ്റി​ ​ധ്വം​സ​ന​ത്തി​ന്റെ​ ​ക​റു​ത്ത​ ​നാ​ളു​ക​ളി​ലും​ ​മ​റ്റ​നേ​കം​ ​സാ​മു​ദാ​യി​ക​ ​സം​ഘ​ട്ട​ന​ങ്ങ​ൾ​ ​അ​ര​ങ്ങേ​റു​മാ​യി​രു​ന്ന​ ​പ​ല​ ​ദു​ർ​ബ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​പി​താ​വി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​എ​ത്ര​ത്തോ​ളം​ ​കൃ​ത്യ​വും​ ​സ​മാ​ധാ​ന​പൂ​ർ​ണ​വു​മാ​യി​രു​ന്നു​ ​എ​ന്ന​തി​ന് ​ച​രി​ത്രം​ ​സാ​ക്ഷി​യാ​ണ്.
ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഏ​തു​ ​പാ​തി​രാ​ത്രി​യി​ലും​ ​ക​യ​റി​ച്ചെ​ല്ലാ​വു​ന്ന​ ​ഇ​ട​മാ​യി​രു​ന്നു​ ​കൊ​ട​പ്പ​ന​ക്ക​ൽ​ ​ത​റ​വാ​ട്.​ ​ശൈ​ത്യ​വും​ ​ഉ​ഷ്ണ​വും​ ​ശി​ശി​ര​വും​ ​ഹേ​മ​ന്ത​വും​ ​വ​ർ​ഷ​കാ​ല​വും​ ​മാ​റി​മാ​റി​ ​വ​ന്നാ​ലും​ ​കൊ​ട​പ്പ​ന​ക്ക​ൽ​ ​മു​റ്റ​ത്ത് ​എ​ന്നും​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​വ​സ​ന്ത​മാ​യി​രു​ന്നു,​ ​സാ​ന്ത്വ​ന​ത്തി​ന്റെ​ ​കു​ളി​രാ​യി​രു​ന്നു,​ ​ക​രു​ത​ലി​ന്റെ​ ​ത​ണ​ലാ​യി​രു​ന്നു.​ ​എ​പ്പോ​ൾ​ ​ചെ​ന്നാ​ലും​ ​മ​ന്ദ​ഹ​സി​ക്കു​ന്ന​ ​മു​ഖ​വു​മാ​യി​ ​സ്വീ​ക​രി​ക്കാ​ൻ​ ​പൂ​മു​ഖ​ത്ത് ​പി​താ​വു​ണ്ടാ​കു​മാ​യി​രു​ന്നു.​ ​പ്ര​യാ​സ​ങ്ങ​ളു​ടെ​ ​ഭാ​ണ്ഡ​ക്കെ​ട്ടു​ക​ളു​മാ​യി​ ​വ​രു​ന്ന​വ​ർ​ക്ക് ​ആ​ ​പു​ഞ്ചി​രി​ ​മ​തി​യാ​യി​രു​ന്നു,​ ​പ​രി​ഭ​വ​ങ്ങ​ളു​ടെ​ ​ഹി​മാ​ല​യ​ങ്ങ​ൾ​ ​ആ​ ​സാ​ന്നി​ധ്യ​ത്തി​ൽ​ ​ഉ​രു​കി​യൊ​ലി​ച്ചി​രു​ന്നു.​ആ​ ​സാ​മീ​പ്യം​ ​കൊ​തി​ച്ചു​ ​വ​ന്ന​വ​രി​ൽ​ ​മ​ത​ ​സാ​മൂ​ഹി​ക​ ​രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും​ ​പ​ണ​ക്കാ​രും​ ​പാ​വ​പ്പെ​ട്ട​വ​രും​ ​പ​ണ്ഡി​ത​നും​ ​പാ​മ​ര​നു​മെ​ല്ലാം​ ​ഒ​രു​പോ​ലെ​ ​ഉ​ണ്ടാ​യി​രു​ന്നു,​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​യും​ ​പ​രി​ലാ​ള​ന​യും​ ​അ​വി​ടെ​നി​ന്ന് ​ല​ഭി​ച്ചു​ ​എ​ന്ന​താ​ണ് ​സ​ത്യം.
മ​ത​പ​ഠ​നം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​ശേ​ഷം​ ​വി​ദേ​ശ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​ചെ​ന്ന് ​പ​ഠി​ക്കു​ന്ന​ ​പ​തി​വ് ​കേ​ര​ള​ ​മു​സ്ലിം​ ​സ​മൂ​ഹ​ത്തി​നി​ട​യി​ൽ​ ​അ​ത്ര​യേ​റെ​ ​വ്യാ​പ​ക​മ​ല്ലാ​തി​രു​ന്ന​ ​കാ​ല​ത്ത് ​അ​ട​ങ്ങാ​ത്ത​ ​വൈ​ജ്ഞാ​നി​ക​ ​ദാ​ഹ​വു​മാ​യി​ ​ഈ​ജി​പ്തി​ലെ​ ​വി​ശ്വ​പ്ര​സി​ദ്ധ​മാ​യ​ ​അ​ൽ​ ​അ​സ്ഹ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ചെ​ന്ന് ​പു​തി​യ​ ​സം​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​വി​ത്തു​പാ​കു​ക​യാ​യി​രു​ന്നു​ ​പി​താ​വ്.​ ​ത​ന്റെ​ ​മ​ക്ക​ളെ​യും​ ​സ​മു​ദാ​യ​ത്തെ​യും​ ​അ​തേ​വ​ഴി​യി​ൽ​ ​ന​ട​ത്താ​ൻ​ ​താ​ത്പ​ര്യ​പ്പെ​ട്ട​ ​അ​ദ്ദേ​ഹം​ ​ആ​ ​വ​ഴി​യി​ലെ​ ​സു​പ്ര​ധാ​ന​ ​നാ​ഴി​ക​ക്ക​ല്ലാ​യ,​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തു​ന്ന,​ ​മ​ത​ഭൗ​തി​ക​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യി​ൽ​ ​അ​ത്യ​ധി​കം​ ​സ​ന്തോ​ഷി​ച്ച​ ​ആ​ളു​കൂ​ടി​യാ​യി​രു​ന്നു.
പി​താ​വി​ന്റെ​ ​ആ​ത്മീ​യ​ജീ​വി​തം​ ​എ​ന്നും​ ​ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​ ​ഒ​ന്നാ​യി​രു​ന്നു.​ ​മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും​ ​വി​ദൂ​ര​ദി​ക്കു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​രാ​ത്രി​പ​രി​പാ​ടി​ക​ൾ​ ​ക​ഴി​ഞ്ഞ് ​ഏ​റെ​ ​വൈ​കി​ ​സു​ബ്ഹി​യോ​ട​ടു​ത്ത​ ​സ​മ​യം​ ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​പോ​ലും​ ​അ​ല്​പം​ ​മ​യ​ങ്ങി​ ​തു​ട​ർ​ന്ന് ​ത​ഹ​ജ്ജു​ദ് ​നി​സ്‌​കാ​ര​വും​ ​പ​തി​വു​പ്രാ​ർ​ഥ​ന​ക​ളും​ ​ന​ട​ത്തി​യി​രു​ന്ന​ ​പി​താ​വി​നെ​ ​പ​ക്ഷെ​ ​പു​റം​ലോ​കം​ ​അ​ധി​കം​ ​ക​ണ്ടി​രു​ന്നി​ല്ല,​ ​അ​തു​ത​ന്നെ​യാ​യി​രു​ന്നു​ ​താ​ത്പ​ര്യ​വും.​ ​തു​ട​ർ​ന്ന് ​സു​ബ്ഹി​ ​ന​മ​സ്‌​കാ​ര​വും​ ​ഖു​ർ​ആ​ൻ​ ​പാ​രാ​യ​ണ​വും​ ​ക​ഴി​യു​മ്പോ​ഴേ​ക്കും​ ​പ​തി​വു​പോ​ലെ​ ​വീ​ണ്ടും​ ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​ഒ​ഴു​ക്ക് ​തു​ട​ങ്ങി​ക്കാ​ണും.​ ​അ​തി​രാ​വി​ലെ​ ​ത​ന്നെ​ ​ഏ​റെ​ ​പ്ര​യാ​സ​പ്പെ​ട്ട് ​വ​ന്ന​ത​ല്ലേ​ ​എ​ന്നു​ക​രു​തി​ ​അ​ല്പം​പോ​ലും​ ​അ​വ​രെ​ ​ബു​ദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാ​ൻ​ ​വീ​ണ്ടും​ ​കോ​ലാ​യി​ലെ​ ​വ​ട്ട​മേ​ശ​യി​ലി​രു​ന്ന് ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞു​ ​തു​ട​ങ്ങും​;​ ​അ​പ്പോ​ഴും​ ​അ​ന്ന​ത്തെ​ ​വി​ശ്ര​മം​ ​ബാ​ക്കി​യാ​യി​രു​ന്നു.​ ​പ​ല​പ്പോ​ഴും​ ​ഇ​തു​ത​ന്നെ​ ​അ​വ​സ്ഥ.
സ​മു​ദാ​യ​ത്തി​നു​ ​വേ​ണ്ടി​ ​ഓ​ടി​ന​ട​ക്കു​ന്ന​തി​ട​യി​ൽ​ ​പ​ല​പ്പോ​ഴും​ ​കു​ടും​ബ​ത്തി​നൊ​പ്പം​ ​ചെ​ല​വി​ടാ​ൻ​ ​സ​മ​യം​ ​ല​ഭി​ക്കാ​തി​രി​ക്കു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ.​ ​ഏ​തൊ​രു​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​നും​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ആ​ ​മ​നഃ​പ്ര​യാ​സം​ ​എ​ല്ലാ​വ​രെ​ക്കാ​ളു​മേ​റെ​ ​പി​താ​വ് ​അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്ക​ണം.​ ​പ​ക്ഷെ​ ​അ​തൊ​ക്കെ​യും​ ​ജീ​വി​ത​ത്തി​ന്റെ​ ​ആ​ത്യ​ന്തി​ക​ല​ക്ഷ്യ​മാ​യ​ ​ദൈ​വി​ക​പ്രീ​തി​യെ​ന്ന​ ​ല​ക്ഷ്യ​ത്തി​നു​ ​വേ​ണ്ടി​യാ​യ​തി​നാ​ൽ​ ​ത​ന്നെ​ ​പി​താ​വും​ ​മ​ക്ക​ളാ​യ​ ​ഞ​ങ്ങ​ളും​ ​കു​ടും​ബ​വു​മൊ​ക്കെ​ ​ത​ര​ണം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​പി​താ​വി​ന്റെ​ ​മ​ക​നാ​യി​ ​എ​ന്ന​ത് ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൗ​ഭാ​ഗ്യ​മാ​യി​ ​ത​ന്നെ​യാ​ണ് ​കാ​ണു​ന്ന​ത്.
ബാ​പ്പ​യെ​ ​അ​ല്പ​നേ​ര​മെ​ങ്കി​ലും​ ​അ​നു​ഭ​വി​ച്ച​വ​ർ​ക്കൊ​ക്കെ​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ഓ​ർ​ക്കാ​നു​ത​കു​ന്ന​ ​ജീ​വ​ൻ​തു​ടി​ക്കു​ന്ന​ ​ഓ​ർ​മ​ക​ൾ​ ​മാ​ത്ര​മാ​വും​ ​സ​മ്മാ​നി​ച്ചി​ട്ടു​ണ്ടാ​വു​ക.​ ​ഒ​രാ​ളു​ടെ​ ​ജീ​വി​തം​ ​അ​ർ​ത്ഥ​പൂ​ർ​ണ​വും​ ​മാ​തൃ​കാ​യോ​ഗ്യ​വു​മാ​വാ​ൻ​ ​ഇ​തി​ൽ​ ​ക​വി​ഞ്ഞെ​ന്താ​ണ് ​വേ​ണ്ട​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PANAKKADU SIHAB THANGAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.