SignIn
Kerala Kaumudi Online
Thursday, 13 August 2020 10.44 PM IST

കൊവിഡ് പരിശോധനയ്ക്ക് യോനീസ്രവം: ലാബ് ടെക്‌നിഷ്യനെതിരെ പീഡനക്കേസ്

arrest

ന്യൂഡൽഹി: കൊവിഡ് പരിശോധനക്കെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനീ സ്രവം എടുത്ത ലാബ് ജീവനക്കാരനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിലെ കൊവിഡ് ട്രോമ സെന്റർ ലാബിലാണ് അസാധാരണ സംഭവം നടന്നത്. കൊവിഡ് പരിശോധനയ്ക്ക് യോനീ സ്രവം നിർബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പിൾ ശേഖരിച്ചത്.

24 കാരിയായ യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക്‌ എത്തിയത്. ഇരുപതോളം സഹപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ യുവതി കൊവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ ജീവനക്കാരൻ കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി സ്വകാര്യ ഭാ​ഗത്തെ സ്രവ സാമ്പിൾ അത്യാവശ്യമാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

സ്രവം നൽകി മടങ്ങിയ യുവതി പിന്നീട് അന്വേഷിച്ചപ്പോഴാണ് കൊവിഡിന് ഇത്തരത്തിൽ സ്രവപരിശോധനയില്ലെന്ന് മനസിലാക്കിയത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ബലാത്സംഗ കുറ്റം ചുമത്തിയാണ് ടെക്നീഷ്യനെതിരെ കേസെടുത്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.