SignIn
Kerala Kaumudi Online
Friday, 14 August 2020 2.39 PM IST

തെയ്യത്തിന്റെ ആത്മാവ് തേടി കുഞ്ഞിരാമ പെരുവണ്ണാൻ, 48​ ​വ​ർ​ഷം​ ​മു​ച്ചി​ലോ​ട്ട് ​ഭ​ഗ​വ​തി​ ​കെ​ട്ടി​യാ​ടി​യ​ ​പാ​ര​മ്പ​ര്യം​

rrr

തെ​യ്യം​ ​ക​ലാ​കാ​ര​നാ​യ​ ​ചെ​റു​പ​ഴ​ശ്ശി​​​യി​​​ലെ​ ​രാ​മ​പെ​രു​വ​ണ്ണാ​ന്റെ മ​ക​നാ​യ​ ​കു​ഞ്ഞി​രാ​മ​ ​പെ​രു​വ​ണ്ണാ​ന് 67​ ​വ​യ​സു​ണ്ട്.​ ​തെ​യ്യം​ ​ക​ല​യു​മാ​യി​ ​ആ​റു​പ​തി​​​റ്റാ​ണ്ടോ​ളം​ ​നീ​ണ്ട​ ​ആ​ത്മ​ബ​ന്ധ​മു​ണ്ട് ​ഈ​ ​ക​ലാ​കാ​ര​ന്.​ ​ആ​ ​ക​ഴി​​​വി​​​നു​ള്ള​ ​സ്‌​നേ​ഹാ​ദ​ര​മാ​യി​​​രു​ന്നു​ ​ഫോ​ക്‌​ലോ​ർ​ ​അ​ക്കാ​ഡ​മി​​​യു​ടെ​ നാടൻ കലാ പുരസ‌്കാരം ​ഈ​ ​തെ​യ്യം​ ​ക​ലാ​കാ​ര​നെ​ ​തേ​ടി​​​യെ​ത്തി​​​യ​ത്.​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ച​രി​​​ത്ര​വും​ ​പാ​ര​മ്പ​ര്യ​വു​ം വൈ​വി​​​ദ്ധ്യ​വുമുള്ള ​ ​മു​പ്പ​തോ​ളം​ ​തെ​യ്യ​ക്കോ​ല​ങ്ങ​ളാ​ണ് ​ഈ​ ​ക​ലാ​കാ​ര​ൻ​ ​കെ​ട്ടി​​​യാ​ടി​​​യ​ത്. മ​യ്യി​ൽ​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​ആ​റാം​ ​ക്ലാ​സി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​പ​ഠ​നം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​എ​ട്ടു​ ​വ​യ​സു​മു​ത​ൽ​ ​ആ​ടി​ ​കെ​ട്ടി​യാ​ണ് ​ക​ലാ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്കം.​ ​പ​ത്തു​ ​വ​യ​സി​നി​ടെ​ ​നാ​ട്ടി​ലും​ ​മു​ട്ട​ന്നൂ​രും​ ​മു​ല്ല​ക്കൊ​ടി​യി​ലും​ ​ദൂ​ര​ദി​ക്കു​ക​ളി​ലും​ ​ ഉ​ൾ​പ്പെ​ടെ​ ​ആ​ടി​യാ​യി.
ചേ​ലോ​റ ​ ​താ​ഴെ​വ​യ​ലി​ൽ​ ​മീ​ശ​ ​മു​ള​യ്‌​ക്കാ​ത്ത​ ​പ​യ്യ​നാ​യി​രി​ക്കെ​ ​പു​തി​യ​ ​ഭ​ഗ​വ​തി​ ​കെ​ട്ടി​യാ​ടി​യാ​ണ് ​തെ​യ്യം​ ​ക​ലാ​കാ​ര​നാ​യു​ള്ള​ ​തു​ട​ക്കം.​ ​അ​ച്‌​ഛ​ൻ​ ​കെ​ട്ടി​യാ​ടാ​റു​ള്ള ​ ​തെ​യ്യം​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ചേ​ലോ​റ​ ​താ​ഴെ​ ​വ​യ​ലി​ലെ​ ​തെ​യ്യം​ ​ന​ട​ക്കു​മോ​ ​എ​ന്ന് ​ഉ​റ​പ്പി​ല്ലാ​തി​രു​ന്ന​ ​ആ​ ​വ​ർ​ഷം​ ​ജ​ന്മാ​രി​യാ​യ​ ​രാ​മ​ൻ​ ​പെ​രു​വ​ണ്ണാ​ൻ​ ​ചെ​റു​പ​ഴ​ശി​ ​മു​ച്ചി​ലോ​ട്ടു​കാ​വി​ലെ​ ​തി​രു​മു​ടി​ ​കെ​ട്ടാ​ൻ​ ​അ​ട​യാ​ളം​ ​വാ​ങ്ങി.​ ​ഇ​തി​നു ​ശേ​ഷ​മാ​ണ് ​പു​തി​യോ​ത്ത​റ​ ​തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ ​വി​വ​രം​ ​രാ​മൻപെ​രു​വ​ണ്ണാ​ൻ​ ​അ​റി​യു​ന്ന​ത്.​ ​അ​ടു​ത്ത​ടു​ത്ത​ ​ദി​വ​സ​മാ​ണ് ​ര​ണ്ടു തെ​യ്യ​ങ്ങ​ളും.​ ​പു​തി​യ​ ​ഭ​ഗ​വ​തി​ ​കോ​ഴി​ ​അ​റ​വൊ​ക്കെ​യു​ള്ള​ ​രൗ​ദ്ര​ ​രൂ​പി​ണി​യും​ ​മു​ച്ചി​ലോ​ട്ട​മ്മ​ ​സാ​ത്വി​ക​ഭാ​വ​മു​ള്ള​ ​തെ​യ്യ​വും​ ​ആ​യ​തി​നാ​ൽ​ ​വ്ര​ത​മാ​ണ് വി​ഷ​യ​മാ​യ​ത്.​ ​ ഈ​ ​സ​മ​യ​ത്ത് ​കു​ഞ്ഞി​രാ​മ​ൻ​ ​ത​ളി​പ്പ​റ​മ്പ് കൂ​വോ​ട്ട് ​താ​മ​സി​ച്ച് വൈ​ദ്യ​ർ​ ​നി​ർ​ദേ​ശി​ച്ച​ ​പ്ര​കാ​രം​ ​ ആ​ട്ടി​ൻ​ ​സൂ​പ്പൊ​ക്കെ​ ​സേ​വി​ച്ചു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ​ ​രാ​മ​ൻ​ ​മ​രു​ന്നു​ ​സേ​വ​ ​നി​ർ​ത്തി​ ​പു​റ​പ്പെ​ട്ടു.​ ​മീ​ശ​ ​മു​ള​യ്‌​ക്കാ​ത്ത​ ​ചെ​ക്കൻ പു​തി​യ​ ​ഭ​ഗ​വ​തി​ ​കെ​ട്ടു​ന്ന​തി​നെ​ച്ചൊ​ല്ലി​ ​ തെ​യ്യ​ക്ക​ണ്ട​ത്തി​ലു​ണ്ടാ​യ​ ​ വാ​ഗ്വാ​ദ​ങ്ങ​ളെ​യും​ ​ത​ർ​ക്ക​ങ്ങ​ളെ​യും​ ​അ​തി​ജീ​വി​ച്ച് ​രാ​മ​ൻ​ ​കെ​ട്ടി​യ​ ​പു​തി​യ​ ​ഭ​ഗ​വ​തി അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു.​ ​കു​ഞ്ഞി​രാ​മ​ൻ​ ​എ​ന്ന​ ​തെ​യ്യ​ക്കാ​ര​ന്റെ​ ​ജൈ​ത്ര​യാ​ത്ര​യു​ടെ​ ​തു​ട​ക്ക​മാ​യി​രു​ന്നു​ ​അ​ത്.​ ​പി​ന്നീ​ട് ​അ​മ്പ​ത് ​വ​ർ​ഷം​ ​ചേ​ലോ​റ​ ​താ​ഴെ​ ​വ​യ​ലി​ൽ​ ​കു​ഞ്ഞി​രാ​മ​ ​പെ​രു​വ​ണ്ണാ​ൻ​ ​പു​തി​യ​ ​ഭ​ഗ​വ​തി​ ​കെ​ട്ടി​യാ​ടി. 35​ ​വ​ർ​ഷം​ ​മു​മ്പ് ​ന​മ്പ്രം​ ​മു​ച്ചി​ലോ​ട്ടു​കാ​വി​ൽ​ ​വ​ച്ചാ​ണ്കു​ഞ്ഞി​രാ​മ​ൻ​ ​ആ​ദ്യ​മാ​യി​ ​തി​രു​മു​ടി​ ​ത​ല​യി​ലേ​റ്റി​യ​ത്.​ ​ഇ​വി​ടെ​ ​വെ​ച്ചാ​ണ് ​വ​ള​ ​ന​ൽ​കി​ ​പെ​രു​വ​ണ്ണാ​നാ​ക്കി​യ​ത്.​ ​മ​യ്യി​ൽ​ ​ത​ല​ക്കോ​ട്ട്,​ ​ക​ല്യാ​ട്,​ ​പെ​ര​ള​ശേ​രി,​ ​പ​രി​പ്പാ​യി,​ ​ചൂ​ളി​യാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മു​ച്ചി​ലോ​ട്ട് ​ഭ​ഗ​വ​തി​ ​കെ​ട്ടി​യി​ട്ടു​ണ്ട്.​ ​ഒ​രേ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഒ​രേ​ ​തെ​യ്യം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കെ​ട്ടി​യാ​ടി​യ​ ​ബ​ഹു​മ​തി​യും​ ​കു​ഞ്ഞി​രാ​മ​ ​പെ​രു​വ​ണ്ണാ​നു​ണ്ട്.​ ​ചൂ​ളി​യാ​ട് മു​ച്ചി​ലോ​ട്ടു​കാ​വിൽ ഇ​രു​പ​ത് ​ത​വ​ണ​യി​ല​ധി​കം​ ​കു​ഞ്ഞി​രാ​മ​ ​പെ​രു​വ​ണ്ണാ​ൻ​ ​തി​രു​മു​ടി​യേ​റ്റി​യി​ട്ടു​ണ്ട്.

theyyam


പ​ന്ത്ര​ണ്ടു​ ​വ​യ​സു​ ​മു​ത​ൽ​ ​വെ​ള്ളാ​ട്ട​വും​ ​പ​തി​മൂ​ന്ന് ​വ​യ​സു​ ​മു​ത​ൽ​ ​പു​ള്ളൂ​ർ​ ​ക​ണ്ണ​ൻ,​ ​ധ​ർ​മ​ദൈ​വം​ ​തു​ട​ങ്ങി​യ​ ​തെ​യ്യ​ങ്ങ​ളും​ ​കെ​ട്ടി​യി​ട്ടു​ണ്ട്.​ ​ഇ​രു​പ​ത് ​വ​യ​സാ​കു​മ്പോ​ഴേ​ക്കും​ ​എ​ല്ലാ​ ​തെ​യ്യ​വും​ ​കെ​ട്ടാ​ൻ​ ​പ്രാ​പ്ത​നാ​യ​ ​കു​ഞ്ഞി​രാ​മ​ൻ​ ​ വി​ദ​ഗ്ധ​രാ​യ​ ​ ക​ലാ​കാ​ര​ന്മാ​രു​ടെ​ ​പ​ട്ടി​ക​യു​ടെ​ ​നെ​റു​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​ച​ല​ന​ങ്ങ​ളി​ലെ​ ​മ​നോ​ഹാ​രി​ത​യും​ ​രൗ​ദ്ര​ഭാ​വ​വും​ ​നൃ​ത്ത​ഭം​ഗി​യു​ള്ള​ ​ചു​വ​ടു​ക​ളും​ ​സാ​ഹ​സി​ക​ത​യു​മാ​യി​രു​ന്നു​ ​കു​ഞ്ഞി​രാ​മ​ൻ​ ​പെ​രു​വ​ണ്ണാ​ൻ​ ​കെ​ട്ടി​യാ​ടി​യ​ ​ തെ​യ്യ​ങ്ങ​ളു​ടെ​ ​പ്ര​ത്യേ​ക​ത.48​ ​വ​ർ​ഷ​ത്തോ​ളം ​ ​മു​ച്ചി​ലോ​ട്ട് ​ഭ​ഗ​വ​തി​ ​കെ​ട്ടി​യാ​ടി​യ​ ​പാ​ര​മ്പ​ര്യം​ ​ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.​ ​ഇ​ത്ര​യും​ ​ദീ​ർ​ഘ​കാ​ലം​ ​മു​ച്ചി​ലോ​ട്ട് ​ഭ​ഗ​വ​തി​ ​കെ​ട്ടി​യാ​ടി​യ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​വി​ര​ള​മാ​ണ്.
അ​ണി​യ​ല​ങ്ങ​ളു​ടെ​ ​നി​ർ​മാ​ണ​ത്തി​ൽ​ ​വി​ദ​ഗ്ധ​നാ​യ​ ​കു​ഞ്ഞി​രാ​മ​പെ​രു​വ​ണ്ണാ​ൻ​ ​ഈ​ ​രം​ഗ​ത്ത് ​ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ​ ​പ്ര​ധാ​നി​യാ​ണ്.​ ​തെ​യ്യം​ ​കെ​ട്ട​ലി​നൊ​പ്പം​ ​ഉ​ട​യാ​ട​ക​ൾ​ ​ക​മ​നീ​യ​മാ​യി​ ​തു​ന്നി​യെ​ടു​ക്കു​ന്ന​തി​ലും​ ​വി​ദ​ഗ്ധ​ൻ.​ മു​ച്ചി​ലോ​ട്ട​മ്മ​യു​ടെ​ ​ഉ​ട​യാ​ട​ക​ളും​ ​മു​ടി​ച്ചാ​ർ​ത്തു​ക​ളും​ ​സ്വ​യം​ ​ത​യ്യാ​റാകുന്നതാണ് ​പ​തി​വ്.​വീ​ട്ടി​ലെ​ ​അ​സൗ​ക​ര്യ​ങ്ങ​ളി​ലും​ ​അ​ണി​യ​ല​ങ്ങ​ളു​ടെ​ ​വ​ലി​യ​ ​ശേ​ഖ​രം​ ​ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.​അ​ച്‌ഛ​നി​ൽ​ ​നി​ന്ന് ​കേ​ട്ടെ​ഴു​തി​യ​ ​തോ​റ്റ​ങ്ങ​ളു​ടെ​യും​ ​വാ​ചാ​ലു​ക​ളു​ടെ​യും​ ബൃ​ഹ​ദ് ​ശേ​ഖ​രം​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ക്ക​ലു​ണ്ട്.​ ​നോ​ട്ടു​ബു​ക്കു​ക​ളി​ൽ​ ​സ്വ​ന്തം​ ​കൈ​പ്പ​ട​യി​ൽ​ ​പ​ക​ർ​ത്തി​യ​ ​ഇ​വ​ ​അ​മൂ​ല്യ​മാ​യ​ ​ഫോ​ക് ​ലോ​ർ​ ​ശേ​ഖ​ര​മാ​ണ്.​ ​അ​ന​ന്ത​ര​വ​ൻ​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​(​ത​ളി​യി​ൽ​ ​),​ ​മ​ക​ൻ​ ​രാ​ജേ​ഷ് ​എ​ന്നി​വ​രാ​ണ് ​ശി​ഷ്യ​ന്മാ​ർ.
ക​ണ്ണൂ​ർ​ ​മ​യ്യി​​​ൽ​ ​താ​യം​ പൊ​യി​ൽ​ ​സ​ഫ്ദ​ർ​ ​ഹാ​ശ്‌​മി​ ​സ്‌​മാ​ര​ക​ ​ഗ്ര​ന്ഥാ​ല​യം​ ​പു​തി​യ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ള​യി​ൽ​ ​ ഇ​ദ്ദേ​ഹ​ത്തി​നാ​യി​ ​ആ​ദ​ര​സ​മ്മേ​ള​നം​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​വി​വി​ധ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​പ​ട്ടും​ ​വ​ള​യും​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ട്.​ ​ തെ​യ്യ​ത്തെ​ക്കു​റി​ച്ച് ​ പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​വി​ദേ​ശി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​കു​ഞ്ഞി​രാ​മ​പെ​രു​വ​ണ്ണാ​നെ​ ​കാ​ണാ​ൻ​ ​എ​ത്താ​റു​ണ്ട്.​ ​തെ​യ്യം​ ​ക​ല​യി​ൽ​ ​ആ​റു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​ ഈ​ ​ക​ലാ​കാ​ര​നെ​ ​ആ​ദ​രി​ക്കു​ക​യെ​ന്നാ​ൽ​ ​ആ​ ​പ്ര​തി​ഭ​യോ​ട് ​നീ​തി​ ​പു​ല​ർ​ത്തു​ക​ ​എ​ന്നാ​ണ​ർ​ത്ഥം.
l

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THEYYAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.