SignIn
Kerala Kaumudi Online
Monday, 30 November 2020 11.33 PM IST

മമ്മൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ചില്ലായിരുന്നെങ്കിൽ...

unni

മലയാള സിനിമയിൽ ഒരു സമയത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഐ.വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. "ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമാതാരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. അച്ഛനോട് അവിടെ ഉള്ളവർ മോശമായി സംസാരിക്കുകയും എന്നെ കാണാൻ സമ്മതിക്കാതിരിക്കുകയും ചെയ്‌തു. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി. അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോയി. സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്കഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു. വാതിൽ തുറക്കാതായപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ചു." അബോധാവസ്ഥയിലായ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. അന്ന് മമ്മൂട്ടി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു. 1969ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിലൂടെയാണ് തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി സിനിമയിൽ എത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.