SignIn
Kerala Kaumudi Online
Thursday, 13 August 2020 11.16 PM IST

സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് രോഗം സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 880, വിദേശത്ത് നിന്നും വന്നവർ 89, മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 114, 8 പേർ മരണമടഞ്ഞു

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർ‌ക്കത്തിലൂടെ 880 പേർക്കും വിദേശത്ത് നിന്നും വന്നവരിൽ 89 പേർക്കും മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 114 പേർക്കും രോഗം സ്ഥിരീകരിച്ചു.ഇതിൽ 58 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 752 പേർക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 10,862 പേരാണ്. രോഗമുക്തി നേടിയവര്‍ 13,779ഉം.പുതിയതായി 17 ഹോട്ട് സ്‌പോട്ടുകൾ ഉൾപ്പെടുത്തിയപ്പോൾ 23 പ്രദേശങ്ങളെ ഒഴിവാക്കി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്കുകൾ. തിരുവനന്തപുരം 259, കാസർഗോഡ് 153, മലപ്പുറം 141, കോഴിക്കോട് 95, പത്തനംതിട്ട 85,തൃശൂർ 76 ,ആലപ്പുഴ 67, എറണാകുളം 59, കോട്ടയം, പാലക്കാട് ജില്ലകളിൽ 47, വയനാട് ജില്ലയിൽ 46, കൊല്ലം 35, ഇടുക്കി 14, കണ്ണൂർ 5 എന്നിങ്ങനെയാണ്.

തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതിലുണ്ട്.

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

തിരുവനന്തപുരം ജില്ലയിലെ 241 പേർക്കും, കാസർഗോഡ് ജില്ലയിലെ 151 പേർക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 80 പേർക്കും, പത്തനംതിട്ട ജില്ലയിലെ 61 പേർക്കും, ആലപ്പുഴ ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, തൃശൂർ ജില്ലയിലെ 35 പേർക്കും, എറണാകുളം ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 26 പേർക്കും, കൊല്ലം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 57 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,616 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 10,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിള്‍, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,24,653 സാമ്പിളുകൾ ശേഖരിച്ചതിൽ 1842 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടൈൻമെന്റ് സോൺ: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂർ(1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 23 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിനിശേരി (വാർഡ് 13), പുതൂർ (3), നെന്മണിക്കര (6, 7), ആളൂർ (1, 17), എരുമപ്പെട്ടി (9), തൃക്കൂർ (7, 8), പൂമംഗലം (8), ചൂണ്ടൽ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂർ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാർഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാർഡുകളും), കാഞ്ചിയാർ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID19, UPDATE, KK SHAILAJA, KERALA NEWS, COVID UPDATE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.