SignIn
Kerala Kaumudi Online
Thursday, 13 August 2020 11.14 PM IST

തലസ്ഥാനത്ത് സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു: ഇന്ന് 259 പേർക്ക് കൊവിഡ്, സമ്പർക്കം 241, ജില്ലയിൽ രോഗികളുടെ എണ്ണം 3000ത്തിന് മുകളിൽ

thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് മാത്രം ജില്ലയിൽ 259 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 241 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കേരള സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് പ്രകാരം ജില്ലയിലെ കൊവിഡ് രോഗികളുടെ നിലവിലെ എണ്ണം മൂവായിരത്തിന് മുകളിലാണ്. ഇന്നത്തെ രോഗികളുടെ എണ്ണം കൂടി ചേരുമ്പോൾ ഈ സംഖ്യ വീണ്ടും ഉയരും.

ഡാഷ്ബോർഡ് നൽകുന്ന വിവരം അനുസരിച്ച് ജില്ലയിൽ ഇതുവരെ 4493 പേർക്കാണ് രോഗം വന്നത്(ഇപ്പോഴുള്ള കണക്ക് പ്രകാരം). 1434 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 3043 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. ഇന്നത്തെ നെടുമങ്ങാട് സ്വദേശിയുടെ മരണം കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ജില്ലയിൽ ഇതുവരെ 13 പേർ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആകെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പെടാതെ, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THIRUVANANTHAPURAM, COVID 19, KERALA, INDIA, COVID STATUS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.