SignIn
Kerala Kaumudi Online
Thursday, 13 August 2020 3.10 PM IST

അവർ നിങ്ങളെ വേശ്യയെന്നും   പാപിയെന്നും വിളിച്ച് അപമാനിച്ചേക്കാം, വേദനിപ്പിക്കുന്നവരുടെ  അടുത്തേക്ക് മടങ്ങി പോകരുത്: അമല പോൾ

pic

അമേരിക്കയിൽ മലയാളി നഴ്സ് മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.ആശുപത്രിയിൽ നിന്നും ഷിഫ്റ്റ് കഴിഞ്ഞുവന്ന മെറിനെ ഭർത്താവ് ഫിലിപ് മാത്യു 17 തവണ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് കാർ കയറ്റിയുമാണ് കൊലപ്പെടുത്തിയത്. പൈശാചികമായ ഈ കൊലപാതകത്തെ അനുകൂലിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.ഇതിന് പ്രതികരണവുമായി ​എത്തിയിരിക്കുകയാണ് നടി അമല പോൾ. "നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല." എന്ന സന്ദേശവുമായാണ് അമല പോൾ തന്റെ അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള ചിലരുടെ കമന്റുകളും അമല പോസ്റ്റിൽ ഉൾപ്പെടുത്തി. ‘സ്നേഹം കൊണ്ടല്ലേ’ എന്നു പറഞ്ഞവരെ ഓർമിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നു. എന്നാൽ മരണവാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ അതിലും കൂടുതൽ ഭയപ്പെടുത്തുന്നുവെന്നും അമല കുറിച്ചു.

"നിങ്ങളെ വേദനിപ്പിക്കുന്നവരുടെ അടുത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതത്തിൽ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിച്ചേക്കാം. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അത് സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹമെന്തെന്ന് പഠിപ്പിക്കുകയും ചെയ്യുക." അമല പോസ്റ്റിൽ പറയുന്നു.

Reposted from @aisootti Remember those people who tell you “It’s because of love”? “Sneham Kondalle?” Trigger warning: Toxic love, Victim blaming. A Malayali woman named Merin was murdered by her husband today in US- on the day she was moving out to another state and another life. He stabbed her 17 times and then ran over her with a car. The murder in itself is spine chilling. But what really froze my very soul were the comments under the news articles on Facebook. It resonated so much with yesterday’s discussions and videos. Snehamulla violence. Toxic love. I will say this again- Whatever it takes you, whatever you do- never return to a place that breaks you, hurts you or erases you. People will tell you ; it’s love, it’s how marriages are, it’s what is expected of you, everyone lives like this, adjust a little, compromise a little, ignore a little. Don’t. They will call you names. They will say you are a whore and insane and arrogant and a sinner. You are not. They will shame you for being strong and feminist and smart and well-read and motivated. Don’t be ashamed one bit. If anyone says they love you and continue doing things that hurt you; it is for eff-sakes NOT love. Always always trust actions over words. Trust the pain you feel over the words you hear. Repeated mistakes are not ‘patti poya’ accidents. If these accidents do not occur in public, to their friends and bosses- it is not accident. Get out. Get out. Get a lawyer who will not Mollywood Male Dialogue you. Call a friend. Call your family. Don’t teach your child Violence is how love is expressed.

A post shared by Amala Paul 💫 (@amalapaul) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, AMALA PUAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.