SignIn
Kerala Kaumudi Online
Monday, 26 October 2020 7.34 AM IST

മുഖ്യമന്ത്രിയുടെ രാജിക്ക് കേന്ദ്രമന്ത്രിയുടെ ഉപവാസം: ഔദ്യോഗിക വസതിയിൽ വി മുരളീധരൻ ഉപവസിക്കുന്നത് വൈകിട്ട് അഞ്ചുമണിവരെ

vm

ന്യൂഡൽഹി: ദേശവി​രുദ്ധർക്ക് താവളമൊരുക്കി​യ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസം ആരംഭി​ച്ചു. ഔദ്യോഗി​ക വസതി​യി​ൽ രാവി​ലെ പത്തി​ന് ആരംഭി​ച്ച ഉപവാസം വൈകി​ട്ട് അഞ്ചുമണി​ക്ക് അവസാനി​ക്കും. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്.

ചരി​ത്രത്തി​ൽ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി​ രാജി​വയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി​ ഔദ്യോഗി​ക വസതി​യി​ൽ ഉപവാസം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീൽ ഗുരുതരപ്രോട്ടോക്കോൾ ലംഘനം നടത്തിയതായും അദ്ദേഹം പറഞ്ഞു.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉപവാസസമരം നടക്കുന്നത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാന നേതാക്കളും ഉപവാസ സമരത്തിന്റെ ഉദ്ഘാടനത്തിൽ വിർച്വലായി പങ്കെടുത്തു. ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കൊല്ലം ജില്ലയിൽ ബി ജെ പി പ്രവർത്തകരുടെ വിർച്വൽ റാലിയും സംഘടിപ്പിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, V MURALEEDHARAN, FAST IN DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.