SignIn
Kerala Kaumudi Online
Thursday, 21 January 2021 11.39 AM IST

രണ്ട് കോടി പോയത് എവിടെ നിന്ന് ?​ ട്രഷറി അധികൃതർക്കും ആശയക്കുഴപ്പം

treasury-fraud

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ വെട്ടിച്ചെന്ന പരാതി ഉണ്ടായ ശേഷം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം പോയിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയതോടെ വെട്ടിച്ച രണ്ട് കോടി എവിടെ നിന്നാണ് പോയതെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം കടുക്കുന്നു.

പ്രത്യേക പദ്ധതിക്കുള്ള കളക്ടറുടെ ഫണ്ടിൽ നിന്നാണ് ജീവനക്കാരനായ ബിജുലാൽ വെട്ടിപ്പ് നടത്തിയത്. ഈ അക്കൗണ്ടിൽ നിന്ന് ഇയാൾ രണ്ട് കോടി തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ശേഷം അതിൽ നിന്ന് 60 ലക്ഷത്തിലധികം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് കളക്ടറുടെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ഇടപാട് റദ്ദാക്കി. സാധാരണ ഒരു ഇടപാട് നടത്തിയാൽ റദ്ദാക്കാനാവില്ല. രണ്ട് കോടി കളക്ടറുടെ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ഇതു പ്രകാരം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ തുക പോയിട്ടില്ല. തട്ടിപ്പുകാരന്റെ ഭാര്യയുടെ സ്വകാര്യ അക്കൗണ്ടിൽ പണം കിടക്കുകയും ചിലത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ കളക്ടറുടെ അക്കൗണ്ടിൽ തിരിച്ചിട്ട രണ്ട് കോടി ഏത് പൂളിൽ നിന്നാണ് പോയത്?​

ഇനി അഥവാ പണമെടുത്തയാൾ അത് തിരിച്ചടയ്ക്കാൻ തയ്യാറാവുമെന്നു കരുതുക. ഏത് അക്കൗണ്ടിലാണ് ഈ പണം തിരികെ നിക്ഷേപിക്കുക. പണം പോയിട്ടില്ലെന്ന് കളക്ടർ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്നം ഉദിച്ചത്.

മൂന്ന് തരത്തിലുള്ള ഫണ്ടാണ് സർക്കാരിനുള്ളത്. ഒന്ന് കൺസോളി‌ഡേറ്രഡ് ഫണ്ട്,​ രണ്ട് പബ്ലിക് അക്കൗണ്ട്,​ മൂന്നു കണ്ടിൻജൻസി ഫണ്ട്. ഏത് ഫണ്ടിൽ നിന്നാണ് പണം പോയത് എന്ന് പറയാനാവില്ലെന്നാണ് ട്രഷറി അധികൃതർ പറയുന്നത്. ഏത് ഫണ്ടിൽ നിന്നായാലും പണം പുറത്തേക്ക് പോകാൻ ഒരു ഇൻസ്ട്രുമെന്റ് ( ചെക്കോ ബില്ലോ)​ വേണം. ഇനി ഓൺലൈൻ സമ്പ്രദായത്തിന്റെ ന്യൂനതയാണെങ്കിൽ വർഷങ്ങളായി ഈ സമ്പ്രദായം തുടങ്ങിയ ശേഷം എത്ര തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും എന്നും അന്വേഷിക്കേണ്ടിവരും.

സാധാരണയായി വിവിധ പദ്ധതികൾക്കായി ഓരോ വകുപ്പിനും പ്രത്യേകം ഹെഡ് ഒഫ് അക്കൗണ്ട് ഉണ്ടാക്കും. ഈ പദ്ധതികൾക്ക് വേണ്ടി മാത്രമേ ഈ പണം പിൻവലിക്കാൻ കഴിയൂ. ഇങ്ങനെ ചെലവാക്കാത്ത പണം പല അക്കൗണ്ടുകളിൽ കിടക്കുന്നുണ്ടാകും. ഇവയുടെ റികൺസിലിയേഷൻ കൃത്യമായി ട്രഷറികളിൽ നടക്കുന്നുണ്ടോ എന്നതും മറ്രൊരു പ്രശ്നമാണ്.

2​ ​കോ​ടി​യു​ടെ​ ​ട്ര​ഷ​റി​ ​ത​ട്ടി​പ്പ്:
ധ​ന​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​അ​ന്വേ​ഷി​ക്കും

*​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ന്ന് ​മ​ന്ത്രി​ ​ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഞ്ചി​യൂ​ർ​ ​ട്ര​ഷ​റി​യി​ൽ​ ​ന​ട​ന്ന​ 2​ ​കോ​ടി​യു​ടെ​ ​ത​ട്ടി​പ്പി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ക​ർ​ക്ക​ശ​മാ​യ​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​ഡോ.​ടി.​എം.​തോ​മ​സ് ​ഐ​സ​ക് ​അ​റി​യി​ച്ചു.
ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ധ​ന​കാ​ര്യ​ ​സെ​ക്ര​ട്ട​റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​യും​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഡി​റ്റും,​ ​അ​ച്ച​ട​ക്ക,​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്കും.
ട്ര​ഷ​റി​യി​ൽ​ ​നി​ന്ന് ​ഓ​ൺ​ലൈ​നാ​യി​ ​പ​ണം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട​ന്റ് ​മാ​ത്രം​ ​ക​ണ്ടാ​ൽ​ ​പോ​രാ.​ ​മു​ക​ളി​ലു​ള്ള​ ​ഓ​ഫീ​സ​റും​ ​കാ​ണ​ണം.​ ​മേ​യ് 31​ ​നു​ ​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​ട്ര​ഷ​റി​ ​ഓ​ഫീ​സ​റു​ടെ​ ​പാ​സ​വേ​ർ​ഡ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​ട്ര​ഷ​റി​ ​ജീ​വ​ന​ക്കാ​ർ​ ​റി​ട്ട​യ​ർ​ ​ചെ​യ്യ​മ്പോ​ൾ​ ​അ​വ​രു​ടെ​ ​യൂ​സ​ർ​ ​ഐ​ഡി​യും​ ​പാ​സ് ​വേ​ഡും​ ​ഡീ​ആ​ക്ടി​വേ​റ്റ് ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ഇ​തു​ ​പാ​ലി​ക്കാ​ത്ത​വ​രു​ടെ​ ​മേ​ലും​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​സ​മാ​ന​ ​സം​ഭ​വ​ങ്ങ​ൾ​ ​വേ​റെ​യു​ണ്ടോ​യെ​ന്നും​ ​പ​രി​ശോ​ധി​ക്കും.
വ​ഞ്ചി​യൂ​ർ​ ​ട്ര​ഷ​റി​ ​ത​ട്ടി​പ്പി​ൽ​ ​പ്ര​തി​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​പ​ണം​ ​ട്ര​ഷ​റി​യി​ലെ​ ​ത​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​യ്ക്ക് ​മാ​റ്റി​യ​ ​ശേ​ഷം​ ​ആ​ ​ഇ​ട​പാ​ടി​ന്റെ​ ​രേ​ഖ​ക​ൾ​ ​ഡി​ലീ​റ്റ് ​ചെ​യ്തു.​ ​അ​തോ​ടെ​ ​ക​ള​ക്ട​റു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ര​ണ്ട്കോ​ടി​ ​രൂ​പ​ ​കു​റ​വു​ ​വ​ന്ന​ത് ​പു​ന​സ്ഥാ​പി​ക്ക​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​പ്ര​തി​യു​ടെ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​കു​റ​വു​ ​വ​ന്നി​ട്ടി​ല്ല.​ ​ഇ​ത്ത​ര​മൊ​രു​ ​ക​ണ​ക്ക് ​ഒ​രി​ക്ക​ലും​ ​പൊ​രു​ത്ത​പ്പെ​ടി​ല്ല.​ ​ഡേ​ ​ബു​ക്ക് ​ക്ലോ​സ് ​ചെ​യ്യാ​നാ​വി​ല്ല.​ ​അ​ങ്ങ​നെ​യാ​ണ് ​ത​ട്ടി​പ്പ് ​പു​റ​ത്തു​വ​ന്ന​ത്.​ ​എ​ന്തു​കൊ​ണ്ട് ​ഇ​തി​ന് ​ര​ണ്ടു​ ​ദി​വ​സം​ ​വേ​ണ്ടി​വ​ന്നു,​ 27​ ​ന് ​ക​ണ​ക്ക് ​പൊ​രു​ത്ത​പ്പെ​ടാ​തെ​യാ​ണോ​ ​ട്ര​ഷ​റി​ ​അ​ട​ച്ച​ത്,​ ​അ​തോ​ ​അ​റി​ഞ്ഞി​ട്ടും​ ​മു​ക​ളി​ലേ​യ്ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ടാ​ത്ത​താ​ണോ,​ ​ആ​രാ​ണ് ​ഇ​തി​ന് ​ഉ​ത്ത​ര​വാ​ദി​ ​എ​ന്നീ​ ​ചോ​ദ്യ​ങ്ങ​ൾ​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ൽ​ ​വ​രും..​സോ​ഫ്റ്റ് ​വെ​യ​റി​ൽ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​പ​ഴു​തു​ക​ള​ണ്ടോ​യെ​ന്നും,​ ​പ്ര​തി​ ​മു​മ്പി​രു​ന്ന​ ​ട്ര​ഷ​റി​ക​ളി​ലെ​ ​അ​ക്കൗ​ണ്ടു​ക​ളും​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന് ​ക​മ്പ്യൂ​ട്ട​ർ​ ​വി​ദ​ഗ്ദ്ധ​രും

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഞ്ചി​യൂ​ർ​ ​സ​ബ് ​ട്ര​ഷ​റി​യി​ലെ​ ​ര​ണ്ട് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പി​ന്റെ​ ​വ​കു​പ്പ് ​ത​ല​ ​അ​ന്വേ​ഷ​ണ​ ​ന​ട​ത്തു​ന്ന​തി​ന് ​ക​മ്പ്യൂ​ട്ട​ർ​ ​വി​ദ​ഗ്ദ്ധ​രെ​യും​ ​ഉ​പ​യോ​ഗി​ക്കും.​ ​ട്ര​ഷ​റി​ ​വ​കു​പ്പ് ​ജോ​യ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​(​വി​ജി​ല​ൻ​സ്)​​​ ​സാ​ജ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​ത്.​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ട​പാ​ടി​ൽ​ ​ന​ട​ന്ന​ ​ക്ര​മ​ക്കേ​ടു​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ​ക​മ്പ്യൂ​ട്ട​ർ​ ​വി​ദ​ഗ്ദ്ധ​രെ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ട്ര​ഷ​റി​ ​ത​ട്ടി​പ്പ്:​ ​മു​ഖ്യ​പ്ര​തി
ഫോ​ണു​പേ​ക്ഷി​ച്ച് ​മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഞ്ചി​യൂ​ർ​ ​സ​ബ് ​ട്ര​ഷ​റി​യി​ൽ​ ​നി​ന്നും​ ​ര​ണ്ടു​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യ​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ് ​ബാ​ല​രാ​മ​പു​രം​ ​പ​യ​റ്റു​വി​ള​ ​സ്വ​ദേ​ശി​ ​എം.​ആ​ർ.​ബി​ജു​ലാ​ൽ​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​മ്പെ​ ​(53​)​ ​ഒ​ളി​വി​ൽ​ ​പോ​യ​താ​യി​ ​പൊ​ലീ​സ്.
ഫോ​ൺ​ ​വീ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ചാ​ണ് ​ഇ​യാ​ൾ​ ​മു​ങ്ങി​യ​ത്.​ ​ബി​ജു​ലാ​ലി​ന്റെ​ ​ഭാ​ര്യ​യും​ ​കേ​സി​ലെ​ ​മ​റ്റൊ​രു​ ​പ്ര​തി​യു​മാ​യ​ ​കി​ള്ളി​പ്പാ​ലം​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​സി​മി​യെ​ ​(45​)​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​സ​ഹോ​ദ​രി​യു​ടെ​ ​വീ​ട്ടി​ലാ​ക്കി​യാ​ണ് ​ഇ​യാ​ൾ​ ​ക​ട​ന്നു​ക​ള​ഞ്ഞ​ത്.​ ​അ​തേ​സ​മ​യം​ ​ഇ​വ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടി​ല്ല.
ഇ​വ​ർ​ക്ക് ​പ്ര​തി​യു​ടെ​ ​മ​റ്റ് ​ഫോ​ൺ​ ​ന​മ്പ​റു​ക​ൾ​ ​അ​റി​യി​ല്ലെ​ന്നാ​ണ് ​മൊ​ഴി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ട്ര​ഷ​റി​ ​ഓ​ഫീ​സ​റു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ​ത​ട്ടി​പ്പ്,​ ​വ്യാ​ജ​രേ​ഖ​ ​ച​മ​യ്ക്ക​ൽ​ ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​ബി​ജു​ലാ​ലി​നും​ ​സി​മി​ക്കു​മെ​തി​രെ​ ​കേ​സ് ​എ​ടു​ത്ത​താ​യും​ ​ഇ​യാ​ൾ​ക്കാ​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും​ ​വ​ഞ്ചി​യൂ​ർ​ ​സി.​ഐ.​ ​പ​റ​ഞ്ഞു.
ബി​ജു​ലാ​ലി​നെ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ബി​ജു​ലാ​ലി​ലി​ന്റെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​ട്ര​ഷ​റി​ ​സേ​വിം​ഗ്സ് ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ചു.​ ​തു​ക​ ​കൈ​മാ​റി​യ​ ​എ​ല്ലാ​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​യും​ ​ഇ​ട​പാ​ടു​ക​ൾ​ ​മ​ര​വി​പ്പി​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​ ​ബാ​ങ്കു​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​വ​കു​പ്പി​ലെ​ ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​റും​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​സാ​ജ​ൻ​ ​ആ​ണ് ​വ​കു​പ്പ് ​ത​ല​ത്തി​ൽ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.
സ്വ​യം​ ​വി​ര​മി​ച്ച​ ​സ​ബ് ​ട്ര​ഷ​റി​ ​ഓ​ഫീ​സ​റു​ടെ​ ​യൂ​സ​ർ​നെ​യി​മും​ ​പാ​സ് ​വേ​ഡും​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ബി​ജു​ലാ​ൽ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​പേ​രി​ൽ​ ​ആ​ദി​വാ​സി​ക്ഷേ​മ​ ​പ​ദ്ധ​തി​യ്ക്കു​ള്ള​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​മാ​റ്റി​യ​ത്.​ ​പ​ണം​ ​ത​ന്റേ​യും​ ​ഭാ​ര്യ​യു​ടേ​യും​ ​മ​റ്റൊ​രു​ ​സ്ത്രീ​യു​ടേ​യും​ ​പേ​രി​ൽ​ ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​മാ​റ്റി​യ​ശേ​ഷം​ ​വി​വ​ര​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ചു.​ ​ട്ര​ഷ​റി​യി​ലെ​ ​ദി​ന​ബു​ക്കി​ൽ​ ​വ്യ​ത്യാ​സം​ ​ക​ണ്ട​തോ​ടെ​യാ​ണ് ​ത​ട്ടി​പ്പ് ​പു​റ​ത്താ​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MONEY FRAUD IN THIRUVANANTHAPURAM TREASURY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.