SignIn
Kerala Kaumudi Online
Monday, 28 September 2020 1.44 AM IST

ഉള‌ളത് പ്ളസ് ടു വിദ്യാഭ്യാസം, തട്ടിപ്പിൽ ബിരുദാനന്തര ബിരുദധാരിണി,പരീക്ഷിച്ച മേഖലകളിലെല്ലാം കോടികളുടെ കൊയ്‌ത്ത്; ഇടനിലക്കാരിയായിടത്തെല്ലാം നേട്ടം തന്നെ സ്വന്തമാക്കി സ്വപ്‌ന

swapna

തി​രു​വ​ന​ന്ത​പു​രം​:​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ന​യ​ത​ന്ത്ര​ ​ചാ​ന​ൽ​ ​വ​ഴി​ 30​ ​കി​ലോ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​ ​കേ​സി​ലെ​ ​ര​ണ്ടാം​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​ഇ​ട​നി​ല​ക്കാ​രി​യാ​യി​ ​നി​ന്ന് ​സ​മ്പാ​ദി​ച്ച​ത് ​കോ​ടി​ക​ൾ.​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​ള​യ​ ​ദു​രി​താ​ശ്വാ​സ​ ​സ​ഹാ​യ​ത്തി​ലും​ ​വെ​ട്ടി​പ്പ് ​ന​ട​ത്തി​ ​എ​ന്ന​ ​വി​വ​ര​മാ​ണ് ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​പു​റ​ത്തു​വ​ന്ന​ത്.​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​ഇ​ട​നി​ല​ക്കാ​രി​യാ​യി​ ​നി​ന്ന് ​സ​മ്പാ​ദി​ച്ച​ ​കോ​ടി​ക​ൾ​ ​എ​വി​ടെ​യൊ​ക്കെ​ ​നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​മു​മ്പാ​കെ​ ​പൂ​ർ​ണ​മാ​യും​ ​ ​സ്വ​പ്ന​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല​ത്രേ.​ ​ഈ​ ​വ​ഴി​ക്കു​ള്ള​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​വ​ർ​ ​സ​മ്പാ​ദി​ച്ച​ ​കോ​ടി​കളുടെ ക​ണ​ക്ക് ​വൈ​കാ​തെ​ ​പു​റ​ത്തു​വ​രു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

വെ​റും​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ഭ്യാ​സം​ ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ ​സ്വ​പ്‌​ന,​ ​ത​ട്ടി​പ്പി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ധാ​രി​യെ​ ​പോ​ലെ​യാ​ണ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​ഓ​രോ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​തും​ ​തി​ക​ച്ചും​ ​ആ​സൂ​ത്രി​ത​മാ​യാ​ണ്.​ ​കോ​ടി​ക​ൾ​ ​കൈ​യി​ൽ​ ​വ​ന്ന​തോ​ടെ​ ​മേ​ഖ​ല​ക​ൾ​ ​മാ​റി​മാ​റി​ ​പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​ഓ​രോ​ന്നും​ ​വി​ജ​യ​മാ​യ​തോ​ടെ​ ​കോ​ടി​ക​ൾ​ ​പി​ന്നാ​ലെ​ ​പോ​ന്നു.

ബി​സി​ന​സ് ​രം​ഗ​ത്ത് ​കു​റ​ഞ്ഞ​ ​നാ​ളു​ക​ൾ​ ​കൊ​ണ്ട് ​സ്വ​പ്ന​ ​നേ​ടി​യ​ത് ​അ​ത്ഭു​ത​ക​ര​മാ​യ​ ​വ​ള​ർ​ച്ച​യാ​യി​രു​ന്നു.​ ​അ​റ​ബി​ക് ​അ​ട​ക്കം​ ​വി​വി​ധ​ ​ഭാ​ഷ​ക​ൾ​ ​അ​നാ​യാ​സം​ ​സ്വ​പ്‌​ന​ ​സം​സാ​രി​ക്കു​മാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ത​ല​സ്ഥാ​ന​ത്തെ​ ​ചി​ല​ ​വ​ൻ​തോ​ക്കു​ക​ളു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ചു.​ ​ഇ​വ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഗ​ൾ​ഫി​ലേ​ക്ക് ​പോ​യ​ ​സ്വ​പ്‌​ന​ ​പി​ന്നീ​ട് ​മ​ട​ങ്ങി​യെ​ത്തി​ ​എ​യ​ർ​ ​ട്രാ​വ​ൽ​സി​ൽ​ ​ജീ​വ​ന​ക്കാ​രി​യാ​യി.​ ​ര​ണ്ടു​വ​ർ​ഷം​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തു.​ 2013​ലാ​ണ് ​എ​യ​ർ​ഇ​ന്ത്യ​യു​ടെ​ ​ഗ്രൗ​ണ്ട് ​ഹാ​ൻ​ഡിം​ലി​ഗ് ​ക​മ്പ​നി​യാ​യ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സാ​റ്റ്സി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​അ​വി​ടെ​ ​ജീ​വ​ന​ക്കാ​ര​നു​ ​നേ​രെ​ ​ലൈം​ഗി​കാ​രോ​പ​ണ​ ​പ​രാ​തി​ ​വ​രെ​ ​ന​ൽ​കി.​ ​പി​ന്നീ​ട് ​ഈ​ ​ജോ​ലി​ ​പോ​യ​തോ​ടെ​യാ​ണ് ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​സെ​ക്ര​ട്ട​റി​യാ​യ​ത്.​ ​എ​ല്ലാ​യി​ട​ത്തും​ ​ശ​ക്ത​മാ​യ​ ​സ്വാ​ധീ​നം.​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ചു​ക്കാ​ൻ​ ​സ്വ​പ്‌​ന​യു​ടെ​ ​കൈ​യി​ൽ.​ ​ഉ​ന്ന​ത​രു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം,​ ​പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും​ ​എ​ല്ലാ​വ​രു​ടെ​യും​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.

സ്വ​ർ​ണ​ക്ക​ട​ത്തും​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റും
യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ജോ​ലി​ക്കി​ടെ​യാ​ണ് ​സ്വ​പ്‌​ന​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ലേ​ക്ക് ​തി​രി​യു​ന്ന​ത്.​ ​കൂ​ട്ടി​ന് ​കോ​ൺ​സു​ലേ​റ്റ് ​മു​ൻ​ ​പി.​ആ​ർ.​ഒ​യും​ ​ഇ​പ്പോ​ൾ​ ​എ​ൻ.​ഐ.​എ​യു​ടെ​ ​ക​സ്‌​റ്റ​ഡി​യി​ലു​ള്ള,​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​ഒ​ന്നാം​പ്ര​തി​ ​പി.​എ​സ്.​സ​രി​ത്തും.​ 20​ ​ത​വ​ണ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​തി​ലൂ​ടെ​ ​സ്വ​പ്‌​ന​ ​കോ​ടി​ക​ൾ​ ​സ​മ്പാ​ദി​ച്ച​താ​യാ​ണ് ​ക​സ്‌​റ്റം​സ് ​പ​റ​യു​ന്ന​ത്.​ ​ഇ​തെ​ല്ലാം​ ​എ​വി​ടെ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഇ​പ്പോ​ഴും​ ​കൃ​ത്യ​മാ​യ​ ​ഉ​ത്ത​ര​മി​ല്ല.

സ്വ​പ്‌​ന​യു​ടെ​ ​ബാ​ങ്ക് ​ലോ​ക്ക​റി​ൽ​ ​നി​ന്ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ​യും​ ​ഒ​രു​ ​കി​ലോ​ ​സ്വ​ർ​ണ​വു​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​എ​ൻ.​ഐ.​എ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​സ​ഹാ​യി​ച്ച​തി​ന് ​സ്വ​പ്ന​യ്‌​ക്ക് ​ല​ഭി​ച്ച​ ​പ്ര​തി​ഫ​ല​മാ​ണി​തെ​ന്നാ​ണ് ​എ​ൻ.​ഐ.​എ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ലോ​ക്ക​റു​ക​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്ത​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​വി​വാ​ഹ​സ​മ്മാ​ന​മാ​ണെ​ന്ന് ​സ്വ​പ്‌​‌​ന​യു​ടെ​ ​നി​ല​പാ​ട്.​ 20​ ​വ​ർ​ഷം​ ​മു​മ്പ് ​ന​ട​ന്ന​ ​സ്വ​പ്ന​യു​ടെ​ ​ആ​ദ്യ​വി​വാ​ഹ​ത്തി​ന് ​അ​ഞ്ചു​കി​ലോ​ ​സ്വ​ർ​ണ​വും​ 25​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഒ​രു​ ​കാ​റു​മാ​ണ് ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ച്ച​ത്.​ ​ദു​ബാ​യ് ​രാ​ജ​കു​ടും​ബ​ത്തി​ന്റെ​യും​ ​മ​റ്റും​ ​സ​മ്മാ​ന​ങ്ങ​ളും​ ​ഇ​തി​ലു​ണ്ട്.​ ​ഇ​തി​ൽ​ ​ശേ​ഷി​ച്ച​ ​സ്വ​ർ​ണ​വും​ ​പ​ണ​വു​മാ​ണ് ​ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും​ ​സ്വ​പ്‌​ന​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​തു​കൂ​ടാ​തെ​ ​എ​സ്.​ബി.​ഐ​യു​ടെ​ ​ട്ര​ഷ​റി​ ​ബ്രാ​ഞ്ചി​ൽ​ ​നി​ന്ന് 45​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്ഥി​ര​നി​ക്ഷേ​പ​വും​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​നി​ന്ന് ​കോ​ടി​ക​ൾ​ ​ഉ​ണ്ടാ​ക്കി​യ​തു​ ​കൂ​ടാ​തെ​ ​റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​ബി​സി​ന​സി​ൽ​ ​ഇ​ട​നി​ല​ ​നി​ന്നും​ ​സ്വ​പ്‌​ന​ ​കോ​ടി​ക​ൾ​ ​വാ​രി.

പ്ര​ള​യ​ ​ഫ​ണ്ടും​ ​വെ​ട്ടി​ച്ചു
സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​പു​റ​മേ​ ​യു.​എ.​ഇ​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​ഏ​ജ​ൻ​സി​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ത്തി​യ​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക​ളി​ലും​ ​ഇ​ട​നി​ല​ക്കാ​രി​യാ​യി​ ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​കോ​ടി​ക​ൾ​ ​ക​മ്മി​ഷ​ൻ​ ​കൈ​പ്പ​റ്റി.​ ​യു.​എ.​ഇ.​യി​ലെ​ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ ​കേ​ര​ള​ത്തി​ലെ​ ​ഭ​വ​ന​ ​നി​ർ​മാ​ണ​ത്തി​നാ​യി​ ​ന​ൽ​കി​യ​ ​ഒ​രു​കോ​ടി​ ​ദി​ർ​ഹ​ത്തി​ന്റെ​ ​(​ഏ​താ​ണ്ട് 20​ ​കോ​ടി​ ​രൂ​പ​)​ ​സ​ഹാ​യ​ത്തി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​സ്വ​പ്‌​ന​ ​തു​ക​ ​വെ​ട്ടി​ച്ച​ത്.​ ​എ​ന്നാ​ൽ,​ 1.38​ ​കോ​ടി​ ​മാ​ത്ര​മാ​ണ് ​ഇ​ട​നി​ല​ക്കാ​രി​യാ​യ​ ​ത​നി​ക്ക് ​ല​ഭി​ച്ച​തെ​ന്നാ​ണ് ​സ്വ​പ്‌​ന​ ​പ​റ​യു​ന്ന​ത്.​ ​സ്വ​പ്ന​യു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് 1.35​ ​ല​ക്ഷം​ ​ഡോ​ള​ർ​ ​വ​ന്ന​താ​യി​ ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​തി​നു​പു​റ​മേ​ 50,000​ ​ഡോ​ള​ർ​കൂ​ടി​ ​ത​നി​ക്ക് ​മ​റ്റു​ ​രീ​തി​യി​ൽ​ ​പ്ര​തി​ഫ​ലം​ ​കി​ട്ടി​യ​താ​യി​ ​സ്വ​പ്‌​ന​ ​ത​ന്നെ​ ​വെ​ളി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​കേ​ര​ള​ത്തി​നും​ ​യു.​എ.​ഇ​യ്ക്കും​ ​ഇ​ട​യി​ൽ​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലും​ ​സ്വ​കാ​ര്യ​സം​രം​ഭ​ങ്ങ​ളി​ലും​ ​ഇ​ട​നി​ല​ക്കാ​രി​യാ​യി​ ​സ്വ​പ്ന​യു​ണ്ടാ​യി​രു​ന്നു.​ ​യു.​എ.​ഇ.​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ഹാ​യം​ ​ല​ഭി​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​സ്വ​പ്ന​യെ​യാ​ണു​ ​സ​മീ​പി​ച്ചി​രു​ന്ന​ത്.​ ​സ​ഹാ​യ​നി​ധി​ക​ളി​ൽ​നി​ന്നു​ ​സ്വ​പ്ന​യ്ക്കും​ ​കൂ​ട്ട​ർ​ക്കും​ ​കൃ​ത്യ​മാ​യ​ ​വി​ഹി​തം​ ​വ​ന്നി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SWAPNA SURESH, SWAPNA, GOLD SMUGGLING, GOLD SMUGGLINGCASE, SARITH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.