മാമാങ്കം നായിക പ്രാചി ടെഹ് ലാൻ വിവാഹിതയാകുന്നു. ആഗസ്റ്റ് ഏഴിനാണ് വിവാഹം. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ. ഇരുവരും 2012 മുതൽപ്രണയത്തിലായിരുന്നു. കൊവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്ന് നടി വ്യക്തമാക്കി.
വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്.
അതിഥികളോട് മാസ്ക് ധരിക്കാൻആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക്എത്തുന്നത്. ഇന്ത്യൻ നെറ്റ്ബാൾ ടീം നായികയായിരുന്നു പ്രാചി. ബാസ്കറ്റ് ബാളും കളിച്ചിരുന്നു. 2010കോമൺവെൽത്ത് ഗെയിംസിൽഇന്ത്യൻ നെറ്റ് ബാൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു.