SignIn
Kerala Kaumudi Online
Thursday, 01 October 2020 6.13 PM IST

മരണത്തിലും വേർപിരിയാത്ത സുഹൃത്തുക്കൾ,​ ദയാവധത്തിന് വിധേയമായി ഹ്യൂബെർട്ടും കാലിസയും

hubert-and-kalisa

ന്യൂയോർക്ക് : വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ് ഹ്യൂബെർട്ടും കാലിസയും. രണ്ട് ആഫ്രിക്കൻ സിംഹങ്ങളാണ് ഇവർ. ലോസ്ആഞ്ചൽസ് മൃഗശാലയിൽ എത്തുന്നവർക്കെല്ലാം കൗതുകമായിരുന്നു ഇവർ രണ്ടു പേരും. വന്ന നാൾ മുതൽ രണ്ട് പേരും ഒരുമിച്ചാണ്. ഏറെ നാളത്തെ കൂട്ടുകെട്ടിന് ശേഷം ഇരുവരുടെയും സൗഹൃദം കഴിഞ്ഞ ദിവസം അവസാനിച്ചു. പ്രായാധിക്യം മൂലവും ദീർഘനാളായുള്ള ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് ഇരുവരെയും മൃഗശാല അധികൃതർ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.

hubert-and-kalisa

1999 ഫെബ്രുവരി 7നാണ് ഹ്യൂബെർട്ടിന്റെ ജനനം. 1998 ഡിസംബർ 26നാണ് കാലിസ ജനിച്ചത്. വർഷങ്ങളായി സിയാറ്റിലിലെ വുഡ്‌ലാൻഡ് പാർക്ക് മൃഗശാലയിലായിരുന്നു ഇരുവരും. കഴിഞ്ഞ ആറ് വർഷമായി ഇവർ ലോസ്ആഞ്ചലസ് മൃഗശാലയിലാണ്. ഒരിക്കലും വേർപിരിഞ്ഞിരിക്കാത്ത ഇവരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടാൽ മറ്റേയാളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് ആലോചിക്കാൻ പോലും സാദ്ധ്യമല്ലെന്ന് മൃഗശാല അധികൃതർ പറയുന്നു. ഏറെ ദുഃഖത്തോടെയാണെങ്കിലും രണ്ട് പേരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.

മൃഗശാലയിലും മറ്റും ജീവിക്കുന്ന ആഫ്രിക്കൻ സിംഹങ്ങളുടെ ആയൂർദൈർഘ്യം ഏകദേശം 17 വർഷമാണ്. അതേസമയം, ഹ്യൂബെർട്ടും കാലിസയും 21 വർഷം ജീവിച്ചു. വനപ്രദേശങ്ങളിൽ ഏകദേശം 23,​000 മുതൽ 39,​000 വരെ ആഫ്രിക്കൻ സിംഹങ്ങൾ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആഫ്രിക്കൻ സിംഹങ്ങളെ തങ്ങളുടെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വേട്ടയാടൽ ഉൾപ്പെടെയുള്ള ഭീഷണികൾ നേരിടുന്നവയാണ് ഈ ലിസ്റ്റിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, L.A. ZOO, AFRICAN LIONS, HUBERT AND KALISA, EUTHANIZED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.