SignIn
Kerala Kaumudi Online
Tuesday, 22 September 2020 7.46 AM IST

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം: തിരുവനന്തപുരം, കാസർകോട്, കോഴിക്കോട് സ്വദേശികൾ

coviddead

തി​രുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പളളിപ്പുഴ ഷംസുദ്ദീൻ (52), തി​രുവനന്തപുരം മെഡി​ക്കൽകോളേജ് ആശുപത്രി​യി​ൽ ചി​കി​ത്സയി​ലായി​രുന്ന അഞ്ചുതെങ്ങ് സ്വദേശി​ പോൾ ജോസഫ്, വടകര സ്വദേശി സുലൈഖ എന്നിവരാണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഷംസുദ്ദീൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സുലൈഖ. ഇവർക്ക് പ്രമേഹവും വൃക്ക രോഗവുമുണ്ടായിരുന്നു. പോൾ ജോസഫിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

ജൂലായ് 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 86 ആയി.

ഇന്നലെ 962 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 26873 ആയി ഉയർന്നു. 11,484 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 15,282പേർ രോഗമുക്തി നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVVID19, TWO DEAD IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.