SignIn
Kerala Kaumudi Online
Friday, 22 January 2021 2.28 PM IST

അദ്ധ്യാപികയുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌ത് അശ്ലീല ചിത്രമിട്ടു

wats-app

കോട്ടയം: വാട്‌സ്ആപ്പ് അക്കൗണ്ട് സാമൂഹ്യ വിരുദ്ധ സംഘം ഹാക്ക് ചെയ്‌തതായി വായ്പൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ദീപയുടെ ഓഡിയോ സന്ദേശം.

അദ്ധ്യാപികയുടെ ഡി.പിയിൽ അശ്ലീല ചിത്രം നൽകിയതായും സുഹൃത്തുക്കൾക്ക് അടക്കം അശ്ലീല സന്ദേശം അയച്ചതായുമാണ് സന്ദേശത്തിൽ പറയുന്നത്. അദ്ധ്യാപിക കോട്ടയം സൈബർ സെല്ലിൽ പരാതി നൽകി.

അദ്ധ്യാപിക പറയുന്നത്:

തന്റെ ഫോണിലേയ്‌ക്ക് - രജിസ്‌ട്രേഷൻ വാസ് റിക്വസ്റ്റഡ് ഫ്രം ദിസ് നമ്പർ - എന്ന സന്ദേശം വന്നു. ഒന്നുരണ്ടു ദിവസം ഈ റിക്വസ്റ്റ് കാൻസൽ ചെയ്‌തു. എന്നാൽ, ഇത് അംഗീകരിക്കാതെ വാട്‌സ്ആപ്പ് തുറക്കാനാവാത്ത സ്ഥിതിയായി. എന്നാൽ അംഗീകരിച്ചതോടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തതായി കണ്ടെത്തി. പ്രൊഫൈൽ ഡി.പി മാറിയതായി ചില സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്. ഇതിനിടെ ഉത്തരേന്ത്യയിൽ നിന്നടക്കം അശ്ലീല വീഡിയോയും ഫോട്ടോയും അയയ്ക്കുന്നുണ്ടായിരുന്നു. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി.

സൈബർ സെൽ പറയുന്നത്:

സിം ടൂൾ കിറ്റ് മാനിപ്പുലേഷനിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത നമ്പരുകളും വാട്‌സ്ആപ്പ് ഉപയോഗിച്ച ശേഷം അക്കൗണ്ട് ഡീ ആക്‌ടിവേറ്റ് ചെയ്യാത്ത നമ്പരുകളുമാണ് സംഘം പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന നമ്പരുകൾ അശ്ലീല വീഡിയോയ്ക്കും രാജ്യ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സൈബർ തട്ടിപ്പുകൾക്കുമായി ഉപയോഗിക്കാറുണ്ട്.

പരിഹാരം

നിങ്ങളുടെ വാട്‌സ്ആപ്പിലെ പ്രൈവസിയിൽ കയറി ടു സ്റ്റെപ്പ് വേരിഫിക്കേഷൻ എനേബിൾ ചെയ്യുക.

വീണ്ടും ഒരാൾ നമ്മുടെ നമ്പർ രജിസ്റ്റർ ചെയ്യാൻ നോക്കിയാൽ ഈ നമ്പർ കൊടുക്കേണ്ടി വരും.

നമ്മൾ അൺ ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാലും ഈ നമ്പർ ചോദിക്കും.

ജാഗ്രതാ നിർദേശം നൽകി

അദ്ധ്യാപികയുടെ പരാതിയെത്തുടർന്ന് ജില്ലയിലും - സംസ്ഥാനത്തും സൈബർ ഡോം പ്രത്യേക ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. ഇത്തരം പരാതികൾ വർദ്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ സ്വയം ഉപയോഗിക്കുകയാണ് ഇതിന് ഫലപ്രദമായ പോംവഴി.

ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി,

സൈബർ സെൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, CIBER
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.