കോട്ടയം: സ്വർണക്കടത്തു കേസ് ഇറച്ചിക്കേസായി മാറിയെന്നും അതുവഴി ഇടതുമുന്നണിയുടെ ഇമേജ് നഷ്ടപ്പെട്ടുവെന്നും പി.സി.ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളകോൺഗ്രസ് എമ്മിൽ പി.ജെ.ജോസഫിനല്ല, ജോസ് വിഭാഗത്തിനാണ് വിപ്പ് നൽകാൻ അധികാരം.
അഞ്ച് എം.എൽഎമാർ ചേർന്ന് റോഷി അഗസ്റ്റിനെ വിപ്പായി നേരത്തേ തിരഞ്ഞെടുത്തിരുന്നു. പിന്നീട് മൂന്ന് ജോസഫ് വിഭാഗം എം.എൽഎ മാർ യോഗം ചേർന്ന് പുതിയ ആളെ തിരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ല. രാജ്യസഭാംഗമെന്ന നിലയിൽ കിട്ടുന്ന ഫണ്ട് കൊണ്ട് വെയിറ്റിംഗ് ഷെഡുകൾ ഉദ്ഘാടനം ചെയ്ത് ജോസ് കെ. മാണി വെയിറ്റിംഗ് ഷെഡ് എം.പിയായി മാറിയെന്നും ജോർജ് പരിഹസിച്ചു.