SignIn
Kerala Kaumudi Online
Wednesday, 27 January 2021 4.18 AM IST

കൊവിഡിനെ തുരത്തിയ കരുത്തിൽ തോമസും മറിയാമ്മയും

thomas1
മറിയാമ്മയും തോമസും

കൊ​വി​ഡ് 19​ ​മ​നു​ഷ്യ​ജീ​വി​തം​ ​ത​കി​ടം​മ​റി​ച്ചി​ട്ട് ​ആ​റു​മാ​സം​ ​പി​ന്നി​ട്ടി​രി​ക്കു​ന്നു.​ ​ആ​ദ്യ​ത്തെ​ ​ഒ​രു​ ​കേ​സ് ​തൃ​ശൂ​രി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​ശേ​ഷം​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നി​ന്നാ​ണ് ​കൊ​വി​ഡി​ന്റെ​ ​ഭീ​തി​ജ​ന​ക​മാ​യ​ ​പ​ക​ർ​ച്ച​യു​ണ്ടാ​യ​ത്.​ ​ഇ​റ്റ​ലി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​റാ​ന്നി​യി​ലെ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​ബ​ന്ധു​ക്ക​ളി​ലേ​ക്ക് ​രോ​ഗം​ ​പ​ക​ർ​ന്ന​പ്പോ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും​ ​ആ​ക്രോ​ശ​ങ്ങ​ളു​മാ​ണ് ​കു​ടും​ബ​ത്തി​ന് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത്.​ ​പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ​വ​രാ​ൻ​ ​മ​റ്റു​ ​ജി​ല്ല​ക്കാ​രും​ ​ഭ​യ​പ്പെ​ട്ടു.​ ​രോ​ഗം​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലും​ ​അ​വ​രു​ടെ​ ​ബ​ന്ധു​ക്ക​ളി​ലും​ ​ഒ​തു​ങ്ങി​യേ​ക്കു​മെ​ന്ന് ​ആ​ശ്വ​സി​ച്ചി​രു​ന്ന​ ​സം​സ്ഥാ​ന​ത്ത് ​ഇ​പ്പോ​ൾ​ ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ൾ​ ​ആ​യി​ര​ങ്ങ​ളാ​യി.​ ​അ​തി​രൂ​ക്ഷ​മാ​യ​ ​പ്ര​തി​സ​ന്ധി​യെ​ ​നേ​രി​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വ​സ​ജ്ജ​മാ​യി​ ​പൊ​രു​തു​മ്പോ​ൾ​ ​കൊ​വി​ഡി​ൽ​ ​നി​ന്ന് ​മു​ക്ത​രാ​യ​ ​വ​ലി​യൊ​രു​ ​ജ​ന​ത​ ​നാ​ടി​നാ​കെ​ ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​രു​ന്നു.​ ​അ​വ​രി​ൽ​ 94​കാ​ര​നാ​യ​ ​തോ​മ​സി​നെ​യും​ 89​കാ​രി​യാ​യ​ ​ഭാ​ര്യ​ ​മാ​റി​യാ​മ്മ​യേ​യും​ ​കാ​ണാം.

പൊ​രി​വെ​യി​ലി​ലും​ ​പെ​രു​മ​ഴ​യി​ലും​ ​മ​ണ്ണി​ലി​റ​ങ്ങി​ ​അ​ദ്ധ്വാ​നി​ച്ച് ​ക​രു​ത്തു​റ്റ​ ​ശ​രീ​ര​വും​ ​ബ​ല​പ്പെ​ട്ട​ ​മ​ന​സു​മാ​യി​ ​ജീ​വി​ക്കു​ന്ന​ ​തോ​മ​സി​നും​ ​ത​ണ​ലാ​യി​ ​ന​ട​‌​ക്കു​ന്ന​ ​മ​റി​യാ​മ്മ​യ്ക്കും​ ​മു​ന്നി​ൽ​ ​കൊ​വി​ഡ് ​തോ​റ്റു.​ ​കൊ​വി​ഡ് ​രോ​ഗി​ക​ളി​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കൂ​ടി​യ​ ​ആ​ദ്യ​ ​ദ​മ്പ​തി​ക​ളാ​യി​ ​അ​വ​ർ​ ​ച​രി​ത്ര​ത്തി​ൽ​ ​സ്ഥാ​നം​ ​നേ​ടി. റാ​ന്നി​ ​ഐ​ത്ത​ല​ ​പ​ട്ട​യി​ൽ​ ​വീ​ട്ടി​ൽ​ ​തോ​മ​സും​ ​മ​റി​യാ​മ്മ​യും​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്;​ ​'​'​ ​കൊ​വി​ഡി​നെ​ ​ജ​ല​ദോ​ഷം​ ​പോ​ലൊ​രു​ ​കാ​ര്യ​മാ​യി​ ​ക​ണ്ടാ​ൽ​ ​മ​തി.​ ​എ​ല്ലാ​വ​രും​ ​മാ​സ്ക് ​ധ​രി​ക്ക​ണം.​ ​ശ​രീ​രം​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്ക​ണം.​ ​സ്വ​യം​ ​നി​യ​ന്ത്രി​ക്ക​ണം.​ ​സ​ർ​ക്കാ​രും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ​റ​യു​ന്ന​ത് ​അ​നു​സ​രി​ക്ക​ണം.​ ​ന​മ്മ​ൾ​ ​തി​രി​ച്ചു​വ​രും.​ ​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ടി​ ​ഞ​ങ്ങ​ൾ​ ​ദൈ​വ​ത്തോ​ട് ​പ്രാ​ർ​ത്ഥി​ക്കു​ന്നു​ണ്ട്.​ ​കൊ​വി​ഡി​ന് ​മു​ന്നി​ൽ​ ​ആ​രും​ ​ത​ള​ര​രു​ത്.​'​-​ 94​ ​കാ​ര​നാ​യ​ ​തോ​മ​സി​ന്റെ​ ​ഉ​ൾ​ക്ക​രു​ത്തു​ള്ള​ ​വാ​ക്കു​ക​ൾ.
'​'​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ​ ​എ​ല്ലാം​ ​തീ​ർ​ന്നെ​ന്നു​ ​ക​രു​തി.​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​ ​മു​ത​ൽ​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്‌​സു​മാ​രും​ ​എ​ല്ലാം​ ​ഞ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​നി​ന്നു.​ ​മ​ക്ക​ളെ​ ​കാ​ണ​ണ​മെ​ന്നു​ ​പ​റ​ഞ്ഞി​ട്ടും​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​പി​റ്റേ​ന്ന് ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ഒ​റ്റ​പ്പെ​ട്ടു​വെ​ന്ന് ​തോ​ന്നി​യ​താ​ണ്.​ ​അ​ക​ന്ന് ​നി​ന്ന​വ​ർ​ ​അ​ടു​ത്തു​ ​ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് ​പി​ന്നീ​ട് ​മ​ന​സി​ലാ​യി​ ​'​'​-​ 89​കാ​രി​ ​മ​റി​യാ​മ്മ​ ​പ​ഴ​യ​ ​ദി​വ​സ​ങ്ങ​ളെ​ ​ഒാ​ർ​ത്തു​ ​പ​റ​ഞ്ഞു.
മാ​ർച്ച് ​എ​ട്ടി​നാ​ണ് ​തോ​മ​സി​നും​ ​മ​റി​യാ​മ്മ​യ്ക്കും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഫെ​ബ്രു​വ​രി​ 28​ന് ​ഇ​റ്റ​ലി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​തോ​മ​സി​ന്റെ​ ​മ​ക​ൻ മോ​ൻ​സി​യും​ ​കു​ടും​ബ​വും​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല​ ​അ​വ​ർ​ ​രോ​ഗ​വാ​ഹ​ക​രാ​യി​ട്ടാ​ണ് ​എ​ത്തി​യ​തെ​ന്ന്.​ ​മാ​താ​പി​താ​ക്ക​ളെ​ ​കാ​ണു​ന്ന​തി​നും​ ​അ​വ​ർ​ക്കൊ​പ്പം​ ​കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ൾ​ ​ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു​ ​വ​ര​വ്.​ ​മ​ക​നും​ ​മ​രു​മ​ക​ളും​ ​കൊ​ച്ചു​മ​ക്ക​ളും​ ​എ​ല്ലാ​മാ​യി​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​ദി​വ​സ​ങ്ങ​ൾ.​ ​മാ​ർ​ച്ച് ​അ​ഞ്ചി​ന് ​തോ​മ​സി​ന്റെ​ ​മൂ​ത്ത​മ​ക​ൻ ​ജോ​സ​ഫി​നും​ ​ഭാ​ര്യ​ ​ഓ​മ​ന​യ്ക്കും​ ​പ​നി.​ ​അ​വ​ർ​ ​റാ​ന്നി​യി​ലെ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​ഡ്മി​റ്റാ​ക്കി.​ ​കൊ​വി​ഡ് ​എ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​ആം​ബു​ല​ൻ​സി​ൽ​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​പി​ന്നാ​ലെ​ ​ഇ​റ്റ​ലി​യി​ൽ​ ​നി​ന്നു​വ​ന്ന​ ​മ​ക​നെ​യും​ ​മ​രു​മ​ക​ളെ​യും​ ​കൊ​ച്ചു​മോ​നെ​യും​ ​ഡോ​ക്ട​ർ​മാ​രെ​ത്തി​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ​തു​ട​ർ​ന്ന് ​ജോ​സ​ഫി​നെ​യും​ ​മ​റി​യാ​മ്മ​യെ​യും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ​സ്ര​വ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ചി​ട്ട​യാ​ണ് ​ച​ട്ടം

ഐ​ത്ത​ല​യി​ലെ​ ​അ​റി​യ​പ്പെ​ട്ട​ ​ക​ർ​ഷ​ക​നാ​യി​രു​ന്നു​ ​കു​ഞ്ഞ​വ​റാ​ച്ച​നെ​ന്ന​ ​തോ​മ​സ്.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ച​ര​യ്ക്ക് ​ഉ​ണ​രും.​ ​ക​ട്ട​ൻ​കാ​പ്പി​യി​ട്ട​ ​ശേ​ഷം​ ​മ​റി​യാ​മ്മ​യെ​ ​വി​ളി​ച്ചു​ണ​ർ​ത്തും.​ ​ഇ​രു​വ​രും​ ​വീ​ടി​ന്റെ​ ​വ​രാ​ന്ത​യി​ലി​രു​ന്ന് ​പ​തി​ന​ഞ്ച് ​മി​നി​ട്ട് ​കു​ടും​ബ​പു​രാ​ണം.​ ​പി​ന്നെ,​ ​കു​ന്താ​ലി​ ​തോ​ളി​ൽ​ ​വ​ച്ച് ​തോ​മ​സ് ​പ​റ​മ്പി​ലേ​ക്ക് ​ഒ​റ്റ​പ്പോ​ക്കാ​ണ്.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​അ​ധ്വാ​നം.​ ​തി​രി​ച്ചു​വ​രു​മ്പോ​ഴേ​ക്കും​ ​മാ​റി​യാ​മ്മ​ ​ക​ഞ്ഞി​ക്കൊ​പ്പം​ ​ക​പ്പ​യും​ ​കാ​ച്ചി​ലും​ ​ചേ​ന​യും​ ​പു​ഴു​ങ്ങി​ ​കാ​ന്ത​ാരി​മു​ള​കും​ ​ചേ​ർ​ത്ത് ​വ​ച്ചി​രി​ക്കും.​ ​വി​ശ്ര​മ​ത്തി​നും​ ​പ​ത്ര​വാ​യ​ന​യ്ക്കും​ ​ശേ​ഷം​ ​തോ​മ​സ് ​വീ​ണ്ടും​ ​പ​റ​മ്പി​ലേ​ക്കും​ ​വ​യ​ലി​ലേ​ക്കും​ ​പോ​കും.​ ​ഉ​ച്ച​യ്ക്ക് ​വ​രു​മ്പോ​ൾ​ ​ചോ​റി​നൊ​പ്പം​ ​ച​ക്ക​യാ​ണ് ​വി​ഭ​വം.​ ​രാ​ത്രി​യി​ലും​ ​അ​ങ്ങ​നെ.​ ​ജീ​വി​ത​ത്തി​ലെ​ ​ഇൗ​ ​ചി​ട്ട​യും​ ​അ​ദ്ധ്വാ​ന​വു​മാ​ണ് ​കൊ​വി​ഡി​നെ​ ​കീ​ഴ​ട​ക്കാ​ൻ​ ​തോ​മ​സി​നു​ ​ക​രു​ത്തു​ ​ന​ൽ​കി​യ​തെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​തോ​മ​സി​ന് ​വേ​ണ്ടി​ ​ഡോ​ക്ട​റി​ൽ​ ​നി​ന്ന് ​ഒ​രു​ ​കു​റി​പ്പ​ടി​ ​വാ​ങ്ങി​യ​ത് ​അ​ടു​ത്തി​ടെ​ ​കൊ​വി​ഡ് ​വ​ന്ന​പ്പോ​ഴാ​ണെ​ന്ന് ​മ​ക​ൻ​ ​ജോ​സ​ഫ് ​പ​റ​യു​ന്നു.
വീ​ട്ടി​ലേ​ക്ക് ​ആ​വ​ശ്യ​ത്തി​നു​ള്ള​ത് ​തോ​മ​സ് ​സ്വ​ന്ത​മാ​യി​ ​കൃ​ഷി​ ​ചെ​യ്തി​രു​ന്നു.​ ​ആ​റു​മാ​സം​ ​മു​മ്പു​ ​വ​രെ​ ​പ​റ​മ്പി​ലെ​ ​പ​ണി​ക​ൾ​ക്ക് ​തോ​മ​സ് ​ഇ​റ​ങ്ങു​മാ​യി​രു​ന്നു.​ ​ക​ന്നു​കാ​ലി​ക​ളെ​ ​വ​ള​ർ​ത്തി​ ​അ​വ​യി​ൽ​ ​നി​ന്നു​ ​കി​ട്ടു​ന്ന​ ​പാ​ലാ​ണു​ ​വീ​ട്ടാ​വ​ശ്യ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ല്‍​ ​ആ​യി​രു​ന്ന​പ്പോ​ഴും​ ​ആ​ഹാ​ര​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​തോ​മ​സ് ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്തി​ല്ല.

ആ​ശു​പ​ത്രി​ ​എ​ന്ന​ ​സ്നേ​ഹ​വീ​ട്

ആ​ശു​പ​ത്രി​ ​വാ​സം​ ​ഇ​തി​നു​ ​മു​മ്പ് ​അ​ധി​ക​മു​ണ്ടാ​യി​ട്ടി​ല്ല.​ ​മ​രു​ന്നി​നൊ​പ്പം​ ​തോ​മ​സി​നും​ ​മ​റി​യാ​മ്മ​യ്ക്കും​ ​ആ​ഹാ​ര​വും​ ​സ്‌​നേ​ഹ​പ​രി​ച​ര​ണ​ങ്ങ​ളും​ ​ന​ല്‍​കു​ന്ന​തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്‌​സു​മാ​രും​ ​മ​റ്റു​ ​ജീ​വ​ന​ക്കാ​രും​ ​പി​ശു​ക്ക് ​കാ​ണി​ച്ചി​ല്ല.​ ​വേ​ണ്ട​തെ​ല്ലാം​ ​കൊടുത്തു.​ ​അ​വി​ടെ​യു​ള്ള​വ​രെ​ല്ലാം​ ​ത​ങ്ങ​ൾ​ക്ക് ​സ്വ​ന്തം​ ​മ​ക്ക​ളെ​യും​ ​ചെ​റു​മ​ക്ക​ളെ​യും​ ​പോ​ലെ​യാ​യി​രു​ന്നു​വെ​ന്നു​ ​തോ​മ​സും​ ​ഭാ​ര്യ​യും​ ​പ​റ​യു​ന്നു.​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ട​യ്ക്ക് ​മ​റി​യാ​മ്മ​യ്‌ക്ക് ​നേ​രി​യ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി.​ ​വെ​ന്റി​ലേ​റ്റ​റി​ന്റെ​ ​സ​ഹാ​യ​വും​ ​ഒ​രു​ക്കി​യി​രു​ന്നു.
മ​രു​ന്നു​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി​ ​മെ​ഡി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​ർ,​ ​ന​ഴ്‌​സ് ​തു​ട​ങ്ങി​യ​വ​ർ​ ​ഞ​ങ്ങ​ളെ​ ​വീ​ടു​വ​രെ​ ​കൊ​ണ്ടു​വ​ന്നെ​ത്തി​ച്ചു.​ ​അ​ത്ര​യ്ക്കു​ ​ക​രു​ത​ലാ​യി​രു​ന്നു​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ൽ​ ​ല​ഭി​ച്ച​ത്. ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​മ്പോ​ൾ​ ​മ​ക്ക​ളെ​ ​കാ​ണാ​ത്ത​തി​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​പ​രി​ഭ​വം.​ ​ഒ​ടു​വി​ൽ​ ​അ​സു​ഖം​ ​മാ​റി​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ന്റെ​ ​ആം​ബു​ല​ൻ​സി​ൽ​ ​തി​രി​കെ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​ഉ​റ്റ​വ​രെ​ ​വി​ട്ടു​പി​രി​ഞ്ഞ​തി​ന്റെ​ ​വേ​ദ​ന.

നാ​ടി​ന്റെ​ ​ക​രു​തൽ

ഇ​റ്റ​ലി​യി​ൽ​ ​നി​ന്നു​വ​ന്ന​ ​മ​ക​നും​ ​കു​ടും​ബ​വും​ ​നാ​ട്ടി​ൽ​ ​കൊ​വി​ഡ് ​പ​ര​ത്തി​യെ​ന്ന​ ​ആ​ക്ഷേ​പം​ ​കേ​ട്ട​പ്പോ​ൾ ​വ​യോ​ധി​ക​ ​ദ​മ്പ​തി​ക​ൾ​ക്ക് ​വി​ഷ​മ​മു​ണ്ടാ​യി.​ ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ​ഇ​ത്ത​വ​ണ​ ​ഇ​റ്റ​ലി​യി​ൽ​ ​നി​ന്ന് ​അ​വ​ർ​ ​വ​ന്ന​ത്.​ ​അ​തി​ങ്ങ​നെ​യൊ​ക്കെ​ ​ആ​യ​പ്പോ​ൾ​ ​വി​ഷ​മം​ ​വ​രാ​തി​രി​ക്കി​ല്ല​ല്ലോ.​ ​ദൈ​വം​ ​എ​ല്ലാം​ ​തി​രി​കെ​ ​ത​ന്നു.​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നു​ ​വ​ന്ന​ ​ഞ​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​ക​രു​ത​ലാ​ണ് ​നാ​ട്ടി​ൽ​ ​ല​ഭി​ച്ച​ത്.​ ​കൊ​വി​ഡി​നെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​ഞ​ങ്ങ​ൾ​ ​ഒ​രു​ ​പാ​ഠ​മാ​യെ​ന്നാ​ണ് ​ആ​രോ​ഗ്യമ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ന്തോ​ഷം​ ​ന​ല്‍​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ദൈ​വ​നി​ശ്ച​യ​മാ​കാ​മെ​ന്ന് ​മ​റി​യാ​മ്മ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA MARIAMMA THOMAS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.