SignIn
Kerala Kaumudi Online
Monday, 25 January 2021 9.58 AM IST

ഐ.പി.എല്ലിൽ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സർ വിവോ; ആശങ്കയിൽ ബി.സി.സി.ഐ

vivo-ipl

ന്യൂഡല്‍ഹി: അടുത്ത മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ. പ്രമുഖ ചൈനീസ് മൊബൈല്‍ കമ്പനിയാണ് വിവോ. ഐ.പി.എല്ലില്‍ നിന്ന് ചൈനീസ് സ്‌പോണ്‍സര്‍മാരെ വിലക്കേണ്ടതില്ലെന്ന് ഞായറാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം കടുത്തതിനു പിന്നാലെയാണ് വിവോയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ടുകൾ. 2018ല്‍ 2199 കോടി രൂപ നല്‍കിയാണ് വിവോ അഞ്ച് വര്‍ഷത്തേയ്ക്ക് ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. എല്ലാ സീസണിലും ഏകദേശം 440 കോടി രൂപയാണ് വിവോ ബി.സി.സി.ഐക്ക് നല്‍കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും മാറി നില്‍ക്കാനാണ് വിവോ ആലോചിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം ബി.സി.സി.ഐയെയും ടീം ഫ്രഞ്ചൈസികളെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ രാജ്യത്തുടനീളം ചൈനീസ് കമ്പനികള്‍ക്കും സാധനങ്ങള്‍ക്കുമെതിരെ കടുത്ത വികാരമാണ് നിലനില്‍ക്കുന്നത്. ജൂണ്‍ 29ന് 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.എല്ലില്‍ നിന്നുള്‍പ്പെടെ ചൈനീസ് സ്‌പോണ്‍സര്‍മാരെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. പ്രധാന സ്‌പോണ്‍സര്‍ പിന്മാറുന്നത് ബി.സി.സി.ഐക്ക് തലവേദനയായേകും.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഇതു ബാധിക്കും. പകുതി തുകയ്ക്ക് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തുകയായിരിക്കും ബി.സി.സി.ഐയുടെ മുന്‍പിലെ ഏക മാര്‍ഗം. നവംബര്‍ 10നാണ് ഐ.പി.എല്‍ ഫൈനല്‍. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മാത്രമാകും മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പിലാക്കിയ കോവിഡ് സബ്സ്റ്റിറ്റിയൂട്ട് (ആരെങ്കിലും കോവിഡ് രോഗിയായാല്‍ പകരം) ഐ.പി.എല്ലിലും അനുവദിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, VIVO IPL, 2020, TITLE, SPONSOR, VIVO, COVID-19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.