കാസർകോട്: ഉറവിടമറിയാത്ത 11 പേരുൾപ്പെടെ സമ്പർക്കത്തിലൂടെ 87 പേർക്ക് രോഗം സ്ഥിരീകരിച്ച ഇന്നലെ ജില്ലയിൽ 91 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. രണ്ടു പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ടു പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
ഉദുമ സ്വദേശികളായ 46,29,47,22, 58, 45, 54, 53 വയസുള്ള സ്ത്രീകൾ, 31,18,54,18, 57, 32,41, 40,32, 23, 32,50, 52,44,38, 58 വയസുള്ള പുരുഷന്മാർ, കാസർകോട് നഗരസഭയിലെ 23, 47,26, 48,32,30 വയസുള്ള സ്ത്രീകൾ, 23, 56, 24,41, 32, 48, 30,23, 69 വയസുള്ള പുരുഷന്മാർ, എട്ട് വയസുള്ള ആൺകുട്ടി കാറഡുക്ക സ്വദേശികളായ അഞ്ച്, മൂന്ന്, ഏഴ്, 15,12 വയസുള്ള കുട്ടികൾ മധൂർ സ്വദേശിയായ 29 കാരൻ, പുത്തിഗെയിലെ 30 കാരി, തൃക്കരിപ്പൂർ സ്വദേശികളായ 35 കാരി, 13 വയസുള്ള ആൺകുട്ടി, നീലേശ്വരം നഗരസഭയിലെ 35, 50 വയസുള്ള പുരുഷന്മാർ, പള്ളിക്കര സ്വദേശികളായ 52,32, 50 വയസുള്ള പുരുഷന്മാർ, 59, 18 വയസുള്ള സത്രീകൾ, കാഞ്ഞങ്ങാട് നഗരസഭയിലെ 25, 54 വയസുള്ള സ്ത്രീകൾ, 65, 60 വയസുള്ള പുരുഷന്മാർ, ചെമ്മനാട് സ്വദേശിയായ 33 കാരി, അജാനൂർ സ്വദേശികളായ 48, 38, 51, 18 വയസുള്ള പുരുഷന്മാർ, അഞ്ച്, 10 വയസുള്ള കുട്ടികൾ, 18, 37 വയസുള്ള സത്രീകൾ, ചെങ്കള സ്വദേശികളായ 27, 27 വയസുള്ള പുരുഷന്മാർ, 15 കാരി, എൻമകജെ സ്വദേശിയായ 23 കാരൻ, കയ്യൂർ ചീമേനി സ്വദേശിയായ 28 കാരി, കിനാനൂർ കരിന്തളത്തെ 27 കാരി, കള്ളാർ സ്വദേശിയായ 49 കാരി എന്നിവർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.
ഉദുമ സ്വദേശികളായ 32, 50, 63 വയസുള്ള പുരുഷന്മാർ, കിനാനൂർ കരിന്തളം സ്വദേശിയായ 53 കാരൻ, കാസർകോട് നഗരസഭയിലെ 27,18 വയസുള്ള പുരുഷന്മാർ, ചെമ്മനാട് സ്വദേശി 29 കാരൻ, മധൂർ സ്വദേശി 35 കാരി, നീലേശ്വരത്തെ 39 കാരി, ചെങ്കള സ്വദേശി 40 കാരൻ, അജാനൂർ സ്വദേശി 37 കാരി എന്നിവരുടെ ഉറവിടം വ്യക്തമല്ല. പടന്നയിലെ 36 കാരൻ, മധൂരിലെ 24 കാരൻ, ചെമ്മനാട് സ്വദേശി 36 കാരൻ, കാഞ്ഞങ്ങാട് നഗരസഭയിലെ 46 കാരി എന്നിവരാണ് പുറത്തുനിന്നെത്തി രോഗബാധിതരായത്
25 പേർ രോഗമുക്തർ
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 25 പേർ ഇന്നലെ രോഗമുക്തരായി. ചെമ്മനാട് പഞ്ചായത്തിലെ ഏഴുപേരും കയ്യൂർ ചീമേനി പഞ്ചായത്തിലെ മൂന്നു പേരും പുല്ലൂർപെരിയ, തൃക്കരിപ്പൂർ, ചെങ്കള എന്നിവിടങ്ങളിലെ രണ്ടു പേർ വീതവും പിലിക്കോട്, കുമ്പള, ബദിയടുക്ക, ബളാൽ, ഉദുമ, കിനാനൂർ കരിന്തളം, കാറഡുക്ക, വലിയപറമ്പ പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെയും ഒരോരുത്തർ വീതവുമാണ് രോഗമുക്തരായത്.