SignIn
Kerala Kaumudi Online
Friday, 22 January 2021 6.55 PM IST

ഇന്നലെ 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് , ആകെ 23

covid

കോട്ടയം : ജില്ലയില്‍ 23 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരും രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും നാലു പേര്‍ കുറിച്ചി ഗ്രാമപഞ്ചായത്തിലും മൂന്നു പേര്‍ ഏറ്റുമാനൂരിലും ഉള്ളവരാണ്. തിരുവല്ലയിലെ കോണ്‍വെന്‍റില്‍നിന്നുള്ള മാടപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചു.

ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 486 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1370 പേര്‍ക്ക് രോഗം ബാധിച്ചു. 881 പേര്‍ രോഗമുക്തരായി. പുതിയതായി 1123 പരിശോധനാ ഫലങ്ങളാണ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 119 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 199 പേരും ഉള്‍പ്പെടെ 399 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 9396 പേരാണ് ക്വാറന്‍റൈയിനില്‍ കഴിയുന്നത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍

1.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി(3), 2.നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ഭര്‍ത്താവായ അതിരമ്പുഴ സ്വദേശി (56), 3.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയുടെ മകള്‍ (24), 4.അതിരമ്പുഴ അമലഗിരി സ്വദേശിനി (87), 5.രോഗം സ്ഥിരീകരിച്ച അതിരമ്പുഴ അമലഗിരി സ്വദേശിനിയുടെ മകള്‍ (50), 6.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (51), 7.അതിരമ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അതിരമ്പുഴ സ്വദേശി (39), 8.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി (40), 9.അയ്മനം ഒളശ്ശ സ്വദേശി (26), 10.നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ സ്വദേശിനിയുടെ ഭര്‍ത്താവ് (68), 11.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (70), 12.ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി (50), 13.നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (22), 14.കുറിച്ചി സ്വദേശിനി (33), 15.കുറിച്ചി നീലംപേരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (7), 16.കുറിച്ചി നീലംപേരൂര്‍ സ്വദേശിനി (55), 17.കുറിച്ചി സ്വദേശി (33), 18.ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തൃക്കൊടിത്താനം സ്വദേശിനി (48), 19.വൈക്കത്തെ കള്ളുഷാപ്പ് ജീവനക്കാരനായ ടിവി പുരം സ്വദേശി (49), 20.നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ (40), 21.തിരുവല്ല കുറ്റൂര്‍ കോണ്‍വെന്‍റിലെ മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനിയായ കന്യാസ്ത്രീ (71), 22.സൗദിയില്‍നിന്നും ജൂലായ് 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി (42), 23.ബാംഗ്ലൂരില്‍നിന്ന് ജൂലായ് 27ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (21).

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.