കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി രേഖപ്പെടുത്തി. എറണാകുളം ചെല്ലാനം സ്വദേശിനി ത്രേസ്യാമ്മയാണ് രോഗം മരണമടഞ്ഞത്. ഇവർക്ക് 75 വയസായിരുന്നു. മരിച്ച ശേഷമാണ് ഇവർക്ക് രോഗമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായി ഉയർന്നിട്ടുണ്ട്.
ത്രേസ്യാമ്മയുടെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള കൊവിഡ് മരണങ്ങൾ 85 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
കാസർകോഡ് തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എ.പി അബ്ദുൾ ഖാദർ(62), കോഴിക്കോട് വടകര വെള്ളിക്കുളങ്ങര സ്വദേശിനി സുലേഖ(63), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് എന്നിവർ ഇന്ന് രോഗം മൂലം മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് നാലുപേർക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടവരിൽ 70 ശതമാനം പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്.